അന്ന് മീൻ കച്ചവടം, ഇന്നോ? കിടിലൻ വർക്ക് ഔട്ട് വിഡിയോയുമായി വൈറൽ ഹനാൻ

Read Time:2 Minute, 57 Second

അന്ന് മീൻ കച്ചവടം, ഇന്നോ? കിടിലൻ വർക്ക് ഔട്ട് വിഡിയോയുമായി വൈറൽ ഹനാൻ

സ്വന്തം പഠനത്തിനു പണം കണ്ടെത്താൻ തെരുവിൽ മീൻകച്ചവടം നടത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ പെൺകുട്ടിയാണ് ഹനാൻ. അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ 2018 ൽ വാഹനാപകടത്തിൽ നട്ടെല്ലിന് പരുക്കു പറ്റി കിടപ്പിലായി. എഴുന്നേറ്റു നടക്കാൻ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്.

അങ്കമാലി ഡയറീസിലെ യുവചലച്ചിത്രതാരത്തിന് കണ്ണീരോടെ വിട

എന്നാലിന്ന് പ്രതിസന്ധികൾ തരണം ചെയ്ത് മിടുക്കിയായി തിരിച്ചെത്തിയിരിക്കുകയാണ് ഹനാൻ. ഹനാന്റെ വർക്ഔട്ട് വിഡിയോ ഇപ്പോൾ സമൂഹ മാധ്യമത്തിൽ തരംഗമാവുകയാണ്. വെറും രണ്ടു മാസം കൊണ്ടാണ് ഹനാൻ ഇപ്പോഴത്തെ രീതിയിൽ ശരീരം രൂപപ്പെടുത്തി എടുത്തത് .

‘ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്.

പോലീസ് സ്റ്റേഷനിൽ കയറി ഇങ്ങനെ പാടാൻ ധൈര്യമുണ്ടോ സക്കീർ ഭായിക്ക്., വൈറലായി ഈ പയ്യന്റെ പാട്ട്

എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ പറഞ്ഞിട്ടില്ല’ ഹനാൻ പറയുന്നു. വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞത്.

ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നൽകുന്നത്. Anec Dot aoUnb എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വർക്ഔട്ട് വിഡിയോയും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്.

ഒരുപാട് പാചക വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതന് സംഭവിച്ചത് – കാരണം ഇതാ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരുപാട് പാചക വിഡിയോകളിലൂടെ മലയാളികൾക്ക് സുപരിചിതന് സംഭവിച്ചത് – കാരണം ഇതാ
Next post ഞങ്ങൾ ലെസ്ബിയൻസ് ആണോ എന്ന് പലരും ചോദിക്കാറുണ്ട്; തുറന്ന് പറഞ്ഞു രഞ്ജിനി ഹരിദാസും രഞ്ജിനി ജോസും