ഗൾഫിൽ നിന്നും തിരിച്ചെത്തി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അത്തർ വിൽക്കുന്ന ഈ 11 വയസുകാരനാണ് ഇപ്പോൾ വൈറലാകുന്നത്

Read Time:5 Minute, 5 Second

ഗൾഫിൽ നിന്നും തിരിച്ചെത്തി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അത്തർ വിൽക്കുന്ന ഈ 11 വയസുകാരനാണ് ഇപ്പോൾ വൈറലാകുന്നത്

മാതാപിതാക്കൾക്ക് എപ്പോഴും താങ്ങും തണലും നൽകേണ്ടാവരാണ് മക്കൾ, കുഞ്ഞുന്നാൾ മുതൽ നമ്മളെ സ്നേഹിച്ചു പരിചരിച്ചു വളർത്തുന്ന മാതാപിതാക്കളെ അനുസരിക്കുകയും പരിചരിക്കുകയും ചെയ്‌താൽ ഭൂമിയിൽ അതിൽ പരം വലിയൊരു നന്മയില്ല ..മക്കൾ മാതാപിതാക്കളുടെ പുണ്യമാണ്, എന്നാൽ വഴി തെറ്റിപോകുന്ന മക്കളും കുറവല്ല.ചില മക്കൾ മറ്റുള്ളവർക്ക് കൂടി മാതൃകയാകുന്ന പ്രവർത്തിയിലൂടെ പുണ്യമായി മാറുമ്പോൾ , മറ്റു ചിലർ മാതാപിതാക്കളെ കരയിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇപ്പോഴിതാ അത്തരത്തിൽ ഒരു 11 വയസുകാരന്റെ നന്മയുടെ വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉള്ളവരുടെ കണ്ണ് ഒരേ പോലെ നിറച്ച ഒരു കൊച്ചു കുടുംബനാഥന്റെ യഥാർത്ഥ ജീവിത കഥ..

11 വയസ് മാത്രമാണ് അമൻ എന്ന കൊച്ചു മിടുക്കന് ഉള്ളത് , ഒരു വൃക്ക നേരത്തെ നഷ്ടപ്പെട്ടിരുന്നു , അമലിന്റെ പിതാവ് മുസ്തഫ കഴിഞ്ഞ 48 വർഷങ്ങളായി ദുബായിലാണ്..കൂട്ടുകച്ചവടത്തിൽ പങ്കാളിയുടെ ചതി മൂലം മുസ്തഫ ദുരിതക്കയത്തിൽ ആഴ്ന്നു പോവുകയായിരുന്നു.ബിസിനസ് പങ്കാളി ചതിച്ചതോടെ എല്ലാം നഷ്ടപ്പെട്ട് രോഗ ബാധിതനായി ഒരു കുടുസുമുറിയിൽ കിടപ്പിലായി പോയി. വിസയുടെ കാലാവധി കഴിഞ്ഞതോടെ മുസ്തഫയ്ക്ക് തിരികെ നാട്ടിലേക്ക് മടങ്ങാൻ സാധിച്ചില്ല.

പിഴ അടക്കം കെട്ടിവെക്കാനുള്ള പണം മുസ്തഫയുടെ കയ്യിൽ ഇല്ലായിരുന്നു. ഉപ്പയ്ക്ക് നാട്ടിലേക്ക് വരാൻ കഴിയാതെ ആയതോടെ അമനും അമ്മയും പെങ്ങളും എല്ലാം കൂടി വിസിറ്റിങ് വിസയിൽ ദുബായിൽ എത്തുകയായിരുന്നു. ഉപ്പയുടെ അവസ്ഥ കണ്ട അമന് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. രോഗബാധിതനായി കിടക്കുന്ന ഉപ്പയെ വിട്ട് നാട്ടിലേക്ക് ഇല്ല എന്നായിരുന്നു അമൻ എടുത്ത തീരുമാനം.

 

ഇങ്ങനെ ഒക്കെ ആണ് ജീവിതം മുന്നോട്ടു പോകുന്നതെങ്കിലും, ആരുടെയും മുന്നിൽ കൈ നീട്ടാൻ അമൻ തയ്യാറായിരുന്നില്ല , ഉപ്പയെയും ഉമ്മയെയും പെങ്ങളെയും സംരക്ഷിക്കാനും ഒരു നേരത്തെ അന്നത്തിനായും അമൻ രാവിലെ മുതൽ രാത്രി വരെ പള്ളികൾക്ക് മുന്നിൽ അത്തർ വിൽക്കാൻ ആരംഭിച്ചു. ഇത് വിറ്റ് കിട്ടുന്ന പണം കൊണ്ടാണ് ഉമ്മയെയും ഉപ്പയെയും പെങ്ങളെയും 11 വയസുകാരനായ അമൻ പോറ്റുന്നത് .
നാട്ടിലെ സ്കൂളിൽ ആറാം ക്ലാസ് വിദ്യാർത്ഥിയാണ് അമൻ.

ഇന്റർനെറ്റ് ബില്ല് കെട്ടാൻ പൈസ ഇല്ലാത്തത് മൂലം ഓൺലൈൻ ക്ലാസ് വരെ മുടങ്ങിയിരിക്കുകയാണ്.അമന്റെ സഹോദരി 7 ആം ക്ലാസ്സിലാണ് പഠിക്കുന്നത് , തന്നെ ബിസിനെസ്സിൽ ചതിച്ച പങ്കാളി സന്തോഷത്തോടെ ജീവിക്കുമ്പോൾ പരാതിയും പരിഭവവുമില്ലാതെ കണ്ണ്നീര് പൊഴിച്ച് കൊണ്ട് ജീവിതം, ജീവിച്ചു തീർക്കുകയാണ് മുസ്തഫയും കുടുംബവും. ഉപ്പയെയും ഉമ്മയെയും സംരക്ഷിക്കാൻ ഒരു വൃക്ക നഷ്ടപെട്ടിട്ടു പോലും പകലന്തിയോളം കഷ്ടപ്പെടുകയാണ് അമൻ എന്ന 11 വയസുകാരൻ.

മാതാപിതാക്കളെ ഉപേക്ഷിക്കുകയും കരയിക്കുകയും അനാഥ മന്ദിരത്തിൽ കൊണ്ടാക്കുകയും ചെയ്യുന്ന മക്കൾ ഒക്കെ ഇതൊക്കെ നേരിൽ കണ്ട് പഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഉയരുന്ന കമന്റ് കൾ , എന്തായാലും അമന്റെ ജീവിതത്തോടുള്ള പോരാട്ട കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് അമന് പിന്തുണയുമായി രംഗത്ത് എത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ കരിയറും ജീവിതവും ഇല്ലാതെയാക്കിയത് അയാൾ ആണ്, മീര വാസുദേവ് വെളിപ്പെടുത്തുന്നു
Next post കൂട്ടുക്കാർക്കൊപ്പം കിടിലൻ പുതിയ തകർപ്പൻ ട്രെൻഡിങ് ഡാൻസുമായി പ്രിയ വാര്യർ, വൈറൽ വീഡിയോ കാണാം