തന്റെ കരിയറും ജീവിതവും ഇല്ലാതെയാക്കിയത് അയാൾ ആണ്, മീര വാസുദേവ് വെളിപ്പെടുത്തുന്നു

Read Time:3 Minute, 37 Second

തന്റെ കരിയറും ജീവിതവും ഇല്ലാതെയാക്കിയത് അയാൾ ആണ്, മീര വാസുദേവ് വെളിപ്പെടുത്തുന്നു

 

മോഹൻലാൽ- ബ്ലെസി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രം തന്മാത്ര, ഒരിക്കലും മലയാളി പ്രേക്ഷകർ മറക്കാൻ സാധ്യതയില്ലാത്ത ഒരു ചലച്ചിത്രം തന്നെയാണ്. കാരണം അന്നുവരെ കണ്ടിട്ടില്ലാത്ത മോഹൻലാലിൻറെ വ്യത്യസ്തമായ ഒരു അഭിനയ മികവും നേട്ടവും ആയിരുന്നു തന്മാത്ര എന്ന ചിത്രത്തിൽ അദ്ദേഹം പ്രകടമാക്കിയത്.

മോഹൻലാൽ ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരമാണ് മീര വാസുദേവ്. ആദ്യചിത്രത്തിൽ തന്നെ നായികയായെത്തിയ മീരയുടെ അഭിനയം മറ്റുള്ളവരേ ഏറെ സ്വീകാര്യമാകുന്നതിനും കാരണമായിട്ടുണ്ട് എന്ന് എടുത്തു പറയേണ്ട കാര്യമാണ്. അതിനുശേഷം താരം വലിയ മികവൊന്നും അഭിനയത്തിൽ കാണിച്ചിട്ടില്ല എന്നും ശ്രദ്ധേയമാണ്. അഭിനയിച്ച ചുരുക്കം ചില സിനിമകൾ പരാജയം ആവർത്തിക്കുകയും ചെയ്തു. ഇപ്പോൾ തന്റെ ജീവിതത്തിൽ തുടർച്ചയായി ഉണ്ടായ പരാജയംങ്ങളുടെ സത്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മീര വാസുദേവ്.

ഇപ്പോഴാകട്ടെ സിനിമയിൽ നിന്നും മാറി, ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരിക്കുന്ന കുടുംബ വിളക്ക് എന്ന ജനപ്രിയ മിനിസ്ക്രീൻ പരമ്പരയിൽ നായികാ വേഷത്തിൽ എത്തിയിരിക്കുകയാണ് മീര വാസുദേവ്. തനിക്ക് ഭാഷ എന്നും ഒരു പ്രശ്നമായിരുന്നു എന്നും തന്മാത്രക്ക് ശേഷം നിരവധി അവസരങ്ങൾ ലഭിച്ചിട്ടും അതിനു സാധിക്കാതെ വന്നത് സംസാര ഭാഷയിലെ പ്രശ്നം കൊണ്ടായിരുന്നു എന്നും താരം തന്നെ വെളിപ്പെടുത്തുന്നു.

തന്മാത്ര എന്ന ചിത്രത്തിന് ശേഷം താൻ ബോംബൈ യിൽ ആയിരുന്നു എന്നും, സംസാരഭാഷയിലെ പ്രശ്നം പരിഹരിക്കാൻ കേരളത്തിൽ ഒരു മാനേജരെ വെച്ച് എന്നുമാണ് താരം തന്നെ പറയുന്നത്. എന്നാൽ പല ചിത്രങ്ങളും അയാൾ തന്റെ വ്യക്തി താല്പര്യങ്ങൾക്ക് അനുസരിച്ചാണ് സ്വീകരിച്ചതും, നിരാകരിച്ചതും. മികച്ച ചിത്രങ്ങളിൽ അയാൾക്ക് താല്പര്യം ഉള്ള ആളെ പരിഗണിക്കുകയും എനിക്ക് മോശം കഥകൾ തിരഞ്ഞെടുത്തു തരികയും ചെയ്തു എന്ന് താരം പറയുന്നു.

വളരെ കാലങ്ങൾക്ക് ശേഷമാണ് പല സംവിധായകരും നല്ല ചിത്രങ്ങളിൽ അഭിനയിക്കാൻ എന്നെ ക്ഷണിച്ചിരുന്നു എന്നും ആഗ്രഹിച്ചിരുന്നു എന്നുള്ള കാര്യം ഞാൻ തിരിച്ചറിയുന്നത്. ഞാൻ എന്റെ ജീവിതത്തിൽ തിരഞ്ഞെടുത്ത ഏറ്റവും മോശം ചോയ്സുകളിൽ ഒന്നായിരുന്നു അന്നത്തെ ആ മാനേജർ എന്നും താരം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post അച്ഛൻ ഒരിക്കലും എന്നെ മോളെ എന്നു വിളിച്ചിട്ടില്ല, കലാഭവൻ മണിയുടെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് മനസ്സ് തുറന്ന് മകൾ
Next post ഗൾഫിൽ നിന്നും തിരിച്ചെത്തി കുടുംബത്തിന്റെ പട്ടിണി മാറ്റാൻ അത്തർ വിൽക്കുന്ന ഈ 11 വയസുകാരനാണ് ഇപ്പോൾ വൈറലാകുന്നത്