അച്ഛൻ ഒരിക്കലും എന്നെ മോളെ എന്നു വിളിച്ചിട്ടില്ല, കലാഭവൻ മണിയുടെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് മനസ്സ് തുറന്ന് മകൾ

Read Time:4 Minute, 16 Second

അച്ഛൻ ഒരിക്കലും എന്നെ മോളെ എന്നു വിളിച്ചിട്ടില്ല, കലാഭവൻ മണിയുടെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് മനസ്സ് തുറന്ന് മകൾ

മലയാളികൾ ഒരിക്കലും മറക്കാത്ത പാട്ടിന്റെ ഈണം ആയിരുന്നു മാണി ചേട്ടൻ. പലർക്കും ഒരു നടനെന്നും നാടൻപാട്ട് കലാകാരൻ എന്നതിലുപരി സ്വന്തം കൂടപ്പിറപ്പായിരുന്നു മണി ചേട്ടൻ. കലാഭവൻമണി എന്ന് പോലും പലരും ആയിരുന്നില്ല അദ്ദേഹത്തെ വിളിച്ചിരുന്നത്, അവർക്കു എല്ലാവർക്കും പ്രിയപ്പെട്ട മണി ചേട്ടൻ തന്നെയായിരുന്നു അദ്ദേഹം. മറ്റുള്ളവരുടെ മനസ്സും ഹൃദയവും തൊട്ടറിഞ്ഞ ഈ ചാലക്കുടിക്കാരൻ ചങ്ങാതി ഇപ്പോൾ വിട പറഞ്ഞിട്ട് വീണ്ടും ഒരു വർഷം കൂടി കഴിഞ്ഞിരിക്കുകയാണ്. പക്ഷേ ഇപ്പോഴും താരം ഭൂമിയിൽ നിന്ന് പോയി എന്ന് വിശ്വസിക്കാൻ പലർക്കും സാധിക്കുന്നില്ല.

ജനങ്ങളുടെ പ്രയാസങ്ങൾ കണ്ട് കൈ നോക്കാതെ സഹായിച്ചിരുന്ന താരം എങ്ങനെയാണ് മരണത്തിന്റെ വക്കിലെത്തിയതെന്ന് ആർക്കും അറിയാത്ത രഹസ്യം തന്നെ ആണ് . ഇപ്പോഴും അതിനായി അന്വേഷണങ്ങൾ നടക്കുമ്പോഴും മണിയുടെ മരണത്തിന് കാരണക്കാരൻ ആര് എന്ന ചോദ്യമാണ് പലരും ചോദിക്കുന്നത്. ഒരുപക്ഷേ അത്തരത്തിൽ ഒരാളുടെ പേരോ മറ്റു വിവരങ്ങളോ ലഭിച്ചാൽ ആദ്യം പ്രതികരിക്കുക കേരളക്കര തന്നെയായിരിക്കും എന്ന് ഉറപ്പാണ്.

നിശബ്ദമായ ഏത് വേദിയേയും ശബ്ദമുഖരിതം ആവേശ പുളകിതവും ആക്കാൻ മണിക്കുള്ള കഴിവ് മറ്റ് താരങ്ങൾക്ക് ആർക്കും ലഭിച്ചിട്ടില്ല എന്നത് എടുത്തുപറയേണ്ട സംഗതി തന്നെയാണ്. മണിയുടെ ഒരു നാടൻ പാട്ടിനൊത്ത് ചുവടു വയ്ക്കാത്ത മലയാളികൾ ആരും തന്നെ കേരളത്തിൽ ഉണ്ടാകില്ല. അത്രയ്ക്ക് ആകർഷക ശക്തിയാണ് മണി ചേട്ടന്റെ പാട്ടിലുള്ള ഓരോ വരികൾക്കും ഉള്ളത്.

സ്വന്തം കഷ്ടപ്പാടും പ്രയാസവും ആയിരുന്നു പലപ്പോഴും താരം തന്റെ ഗാനങ്ങളിൽ പകർത്തിയിരിക്കുന്നത്. മണിയുടെ മരണ ശേഷം കുടുംബത്തിനെ ചുറ്റിപ്പറ്റി പല വാർത്തകളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ജനശ്രദ്ധ ആകർഷിക്കുന്നത് താരത്തിന്റെ മകൾ ശ്രീലക്ഷ്മിയുടെ വാക്കുകളാണ്.

ശ്രീലക്ഷ്മി പറയുന്നത് ഇങ്ങനെയാണ് : ഒരിക്കലും അച്ഛൻ എന്നെ മോളെ എന്ന് വിളിച്ചിട്ടില്ല. മോനെ എന്നായിരുന്നു വിളിക്കാറ്. ആൺകുട്ടികൾക്കുള്ള തന്റേടവും കരുത്തും എപ്പോഴും എനിക്ക് വേണമെന്നും അച്ഛൻ പറയുമായിരുന്നു. പത്താം ക്ലാസ് പരീക്ഷ അടുക്കാൻ കുറച്ചു ദിവസങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ ഞങ്ങളെ വിട്ടു പോയത്. മരിക്കുന്നതിന് കുറച്ചുദിവസം മുമ്പ് അച്ഛൻ എന്നെ അടുത്തു വിളിച്ചു പറഞ്ഞത്, എനിക്ക് പഠിക്കാൻ സാധിച്ചില്ല. പത്താംക്ലാസ് കോപ്പിയടിച്ചു എങ്കിലും ജയിച്ചില്ല. എന്റെ മോൻ നന്നായി പഠിക്കണം.

ഒരു ഡോക്ടർ ആകണം. ചാലക്കുടിയിൽ അച്ഛൻ ഒരു ആശുപത്രി കെട്ടി തരുമ്പോൾ സൗജന്യമായി ആളുകളെ പരിശോധിക്കണമെന്ന് ആയിരുന്നു. അച്ഛൻ ഞങ്ങളെ വിട്ടു പോയെന്ന് എല്ലാവരും പറയുമ്പോഴും അച്ഛൻറെ ആത്മാവ് ഞങ്ങൾക്കൊപ്പം ഉണ്ട് എന്നാണ് അനുഭവപ്പെട്ടിട്ടുള്ളത് എന്നും ശ്രീലക്ഷ്മി തുറന്നു പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post പൊക്കമില്ലാത്ത യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, പരാതി വായിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി പോലീസുകാർ
Next post തന്റെ കരിയറും ജീവിതവും ഇല്ലാതെയാക്കിയത് അയാൾ ആണ്, മീര വാസുദേവ് വെളിപ്പെടുത്തുന്നു