പൊക്കമില്ലാത്ത യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, പരാതി വായിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി പോലീസുകാർ

Read Time:4 Minute, 13 Second

പൊക്കമില്ലാത്ത യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, പരാതി വായിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി പോലീസുകാർ

നിരന്തരം നിരവധി പരാതികളും പരിഭവങ്ങളുമായി ധാരാളം ആളുകളാണ് പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങുന്നത്. അതിൽ മാതൃകാപരമായി പരാതി പരിഹരിക്കാൻ ശ്രമിക്കുന്ന നിരവധി സുമനസുകളായ പോലീസ് ഉദ്യോഗസ്ഥരുടെ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. അത്തരത്തിൽ വ്യത്യസ്ഥമായ ആവശ്യവുമായി പരാതി നല്കാൻ എത്തിയ യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.

തനിക്ക് വധുവിനെ കണ്ടെത്തി തരണമെന്നും ഏകാന്ത ജീവിതം മടുത്തു എന്നും എന്ന് പറഞ്ഞാണ് 26 കാരനായ അസിം മൻസൂരി പരാതിയുമായി പോലീസ് സ്റ്റേഷനിൽ കയറിയത്. പൊതുജന സേവനത്തിന്റെ ഭാഗമായി പരിഗണിച്ച് വധുവിനെ കണ്ടെത്തി തരണമെന്നും താൻ ഏകാന്ത ജീവിതം മടുത്തു എന്നൊക്കെയാണ് 26 കാരനായ അസിം മൻസൂരി പരാതിയിൽ പറയുന്നത്. പൊക്കക്കുറവ് ആണ് അസിമിന്റെ പല വിവാഹങ്ങളും മുടങ്ങാൻ കാരണം, വെറും രണ്ടടി മാത്രമാണ് അസിമിന്റെ ഉയരം.അഞ്ചാം ക്ലാസ്സാണ് കാസിമിന്റെ വിദ്യാഭ്യാസ യോഗ്യത.

വളരെ ചെറുപ്പം മുതൽ പൊക്കകുറവ് മൂലം ഏറെ അവഗണനകളും പരിഹസങ്ങളും കേട്ട് മടുത്താണ് അസിം പഠനം നിർത്തിയത്. കോസ്‌മെറ്റിക് ഷോപ് നടത്തുകയാണ് അസിമിപ്പോൾ. തന്റെ പൊക്കം കുറവില്ലായ്മ മൂലം ഇ യുവാവ് കടുത്ത മോണോ വേദനയിലാണ്.

കഴിഞ്ഞ അഞ്ചോളം വർഷമായി വധുവിന് വേണ്ടിയുള്ള തിരച്ചിലിലാണ് അസിം , അഞ്ചുമക്കളിൽ ഏറ്റവും ഇളയ മകനാണ് അസിം , ഉയരക്കുറവ് മൂലം വളരെ ചെറുപ്പത്തിൽ തന്നെ അവഗണനകൾ കേട്ട് മടുത്ത് പഠനം നിർത്തിയ അസിം പിന്നീട് വിവാഹ പ്രായം ആയതുമുതൽ വീണ്ടും കളിയാക്കലുകളും അവഗണനകളും നേരിടുകയായിരുന്നു. വരുന്ന ആലോചനകൾ എല്ലാം ഉയരക്കുറവിന്റെ പേരിൽ ഒഴിഞ്ഞു പോവുകയാണെന്നാണ് കുടുംബക്കാരും പറയുന്നത്.

ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അസിം പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയത്. എന്നാൽ പോലീസ് സ്റ്റേഷനിൽ എത്തുന്നതിനു മുൻപ് ഇതേ ആവിശ്യം ഉന്നയിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനും താരം കത്തെഴുതിയിരുന്നു.

ഏകാന്ത ജീവിതം ശരിക്കും മടുത്തു എന്നും പരിഹാസങ്ങൾ കേട്ട് മടുത്തു ഇനി കൂട്ടില്ലാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണ് എന്നൊക്കെയാണ് അസിം തുറന്നു പറയുന്നത്. അസിമിന്റെ പരാതിയും ചിത്രങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി ഇതിനോടകം മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് അസിമിന്റെ വാർത്ത സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്തിരിക്കുന്നത് , നിരവധി ആളുകൾ താരത്തെ സമാധാനിപ്പിച്ചും ഇതിനകം രംഗത്ത് എത്തിട്ടുണ്ട്. എന്തായാലും അസിമിന്റെ പരാതി പോലീസ് സ്വീകരിച്ചിട്ടുണ്ട് , തങ്ങളെ കൊണ്ട് എന്ത് ചെയ്യാൻ സാധിക്കും എന്ന് പരിശോധിക്കാം എന്നാണ് സ്റ്റേഷനിൽ നിന്നും മറുപടി നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തുടർച്ചയായി നാല് പന്തുകളിൽ സിക്‌സറുകൾ, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിംഗിന്റെ കിടിലൻ ഫിഫ്റ്റി , വീഡിയോ കാണാം
Next post അച്ഛൻ ഒരിക്കലും എന്നെ മോളെ എന്നു വിളിച്ചിട്ടില്ല, കലാഭവൻ മണിയുടെ ഏറ്റവും വലിയ സ്വപ്നത്തെ കുറിച്ച് മനസ്സ് തുറന്ന് മകൾ