തുടർച്ചയായി നാല് പന്തുകളിൽ സിക്‌സറുകൾ, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിംഗിന്റെ കിടിലൻ ഫിഫ്റ്റി , വീഡിയോ കാണാം

Read Time:4 Minute, 6 Second

തുടർച്ചയായി നാല് പന്തുകളിൽ സിക്‌സറുകൾ, 21 പന്തിൽ ഫിഫ്റ്റി നേടി യുവരാജ് സിംഗിന്റെ കിടിലൻ ഫിഫ്റ്റി , വീഡിയോ കാണാം

യുവി പഴയ യുവി തന്നെ !! അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരത്തിൽ ഒരോവറിൽ 6 സിക്സ് നേടിയ ഒരേയൊരു ഇന്ത്യൻ ബാറ്റ്‌സ്മാനായ യുവി വീണ്ടും തന്റെ തകർപ്പൻ പ്രകടന മികവോടെ ആരാധകർക്ക് ആവേശം പകർന്നിരിക്കുകയാണ്. ഇന്നലെ റായ്പൂരിലെ ശഹീദ്‌ വീർ നാരായണൻ സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന റോഡ് സേഫ്റ്റി വേൾഡ് സിരീസിൽ സൗത്താഫ്രിക്ക ലെജൻഡ്സിനെതിരായ മത്സരത്തിലാണ് യുവി തന്റെ വെടിക്കെട്ട് ബാറ്റിങ് വീണ്ടും പുറത്തെടുത്തു, കാണികൾക്കു ബാറ്റിംഗ് വിരുന്നു നൽകിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യൻ ലെജെന്റഡ്‌സിന് വേണ്ടി ഒരോവറിലെ തുടർച്ചയായ നാല് പന്തുകളിൽ സിക്സ് പറത്തിയ യുവി 21 പന്തിൽ ഫിഫ്റ്റി നേടുകയും ചെയ്തു. മാറ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യൻ ലെജന്റ്സ് മത്സരത്തിൽ 56 റൺസിന്‌ വിജയിക്കുകയും ചെയ്തു.

മത്സരത്തിൽ 56 റൺസിനാണ് സൗത്താഫ്രിക്ക ലെജൻഡ്സിനെ ഇന്ത്യ ലെജൻഡ്സ് പരാജയപെടുത്തിയത്. 22 പന്തിൽ പുറത്താകാതെ 52 റൺസ് നേടിയ യുവിയ്ക്കൊപ്പം 37 പന്തിൽ 60 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറും തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചു. തുടക്കത്തിലേ ഓപ്പണർ വിരേന്ദർ സേവാഗിനെ (6 ) നഷ്ടപ്പെട്ടെങ്കിലും ബദരീനാഥ് യൂസഫ് പത്താൻ മൻപ്രീത് ഗോണി എന്നിവരുടെ ബാറ്റിംഗ് മികവോടെ ഇന്ത്യൻ ലെജന്റ്സ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ട്ടത്തിൽ 205 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ലെജന്റ്സിനു 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 148 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

ഡി ബ്രയൻ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് യുവരാജ് തുടർച്ചയായ നാല് സിക്സ് പറത്തിയത്.

വീഡിയോ കാണാം ;

അന്താരാഷ്ട്ര ടി20യിൽ ഒരോവറിലെ 6 പന്തിലും സിക്സ് നേടിയ ആദ്യ ബാറ്റ്‌സ്മാനാണ് യുവരാജ് സിങ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ബാറ്റ്‌സ്മാന്മാർ മാത്രമാണ് ഒരോവറിലെ 6 പന്തിലും സിക്സ് നേടിയിട്ടുള്ളത്. 2007 ൽ മുൻ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാൻ ഹെർഷൽ ഗിബ്സും യുവരാജ് സിങും ഈ നേട്ടം സ്വന്തമാക്കിയപ്പോൾ ഈ മാസം ശ്രീലങ്കയ്ക്കെതിരായ ടി20യിൽ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡ് ഒരോവറിലെ 6 പന്തിലും സിക്സ് നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 205 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗത്താഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറിൽ 148 റൺസ് നേടാനെ സാധിച്ചുള്ളു. മൂന്നോവറിൽ 18 റൺസ് മാത്രം 2 വിക്കറ്റ് വീഴ്ത്തിയ യുവരാജ് സിങ് ബൗളിങിലും മികവ്‌ പുലർത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post പുതിയ വർക്ക് ഔട്ട് വീഡിയോ പങ്കുവച്ച് നമ്മുടെ സ്വന്തം ലാലേട്ടൻ
Next post പൊക്കമില്ലാത്ത യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ, പരാതി വായിച്ചപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ കുഴങ്ങി പോലീസുകാർ