വിതുമ്പി സിനിമാലോകം; പ്രിയ നടൻ അന്തരിച്ചു; ആദരാഞ്ജലികളുമായി തിരിഞ്ഞു നോക്കാത്തവരും

Read Time:5 Minute, 55 Second

വിതുമ്പി സിനിമാലോകം; പ്രിയ നടൻ അന്തരിച്ചു; ആദരാഞ്ജലികളുമായി തിരിഞ്ഞുനോക്കാത്തവരും

മമ്മൂട്ടി സഹ നടൻ ആയ സിനിമയിലെ നായകൻ സൂപ്പർ ഹിറ്റ് ചിത്രം ആയ ദൃശ്യം രണ്ടിലെ ഹോട്ടൽ ജീവനക്കാരൻ ഈ രണ്ടു വിശേഷണം മതി മലയാളികൾക്ക് മേള രഘുവിനെ ഇനിയും ഓര്മിക്കുവാൻ, ഇപ്പോ ഇതാ താരം മരണത്തിനു കീഴടങ്ങി എന്ന സങ്കടപ്പെടുത്തുന്ന വാർത്തയാണ് എത്തുന്നത്. ചേർത്തല പുത്തൻ വിള ശശിധരൻ എന്നാണ് രഘുവിന്റെ യഥാർത്ഥ പേര്. മേള സിനിമയിൽ അഭിനയിച്ചതോടെ മേള രഘു എന്ന പേര് വന്നത് . 60 വയസ്സ് ആയ മേള രഘു വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു

ദിവസങ്ങൾ ആയി അബോധവസ്ഥയിൽ ആയിരുന്നു രഘു. തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ രഘുവിന്റെ ചികിത്സയുമായി ബന്ധപെട്ടു കൊണ്ട് കുടുബം ഒരുപാട് തുക ചിലവാക്കി കഴിഞ്ഞിരുന്നു. സാമ്പത്തികമായി തകർച്ച നേരിടുന്ന കുടുബത്തിനു സിനിമ രംഗത്തു ഉള്ളവർ സഹായവുമായി പ്രതീക്ഷിച്ചു ഇരിക്കുബോഴാണ് രഘുവിന്റെ അപ്രതീക്ഷിത മരണം . രഘു ഹോസ്പിറ്റലിൽ ആയതോടെ ഞായറാഴ്ച നടത്താൻ ഇരുന്ന മകൾ ശിൽപയുടെ വിവാഹം വരെ മാറ്റി വെച്ചിരുന്നു. വീട് പണി നടക്കുന്നതിനാൽ കുടുബം മാസങ്ങൾ ആയി വാടക വീട്ടിൽ ആണ് താമസിച്ചു വരുന്നത്. ഏറ്റവും ഒടുവിൽ അഭിനയിച്ച ദൃശ്യം രണ്ടിൽ മോഹൻലാലിന് ഒപ്പവും വേഷം ഇട്ട രഘു ഇതിനോടകം മുപ്പത് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

1980 ൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ഡിഗ്രിക്ക് പഠിക്കുമ്പോളാണ് ചെറിയ രഘു സിനിമ നേടാനായത്. സിനിമ നടൻ ശ്രീനിവാസൻ നേരിട്ട് എത്തിയാണ് രഘുവിനെ സിനിമയിലേക്ക് എത്തിച്ചത്. കെ ജി ജോർജിന്റെ സർക്കസ്സ് കൂടാരത്തിന്റെ കഥ പറയുന്ന മേള എന്ന ചിത്രത്തിലൂടെ ആയിരുന്നു രഘുവിന്റെ സിനിമയിലേക്കുള്ള കാൽവെപ്പ്. ഇ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ രഘുവിന് അത്ഭുതമായിരുന്നു. ഇ സിനിമയിലാണ് രമേശ് എന്ന സഹനടൻ കഥാപാത്രമായി മമ്മൂട്ടി എത്തിയത്. പിന്നീട് മുപ്പതോളം സിനിമകളിൽ രഘു അഭിനയിച്ചു.

മമ്മൂട്ടി സിനിമയുടെ കൊടുമുടി കയറിയപ്പോൾ, താര പരിവേഷമില്ലാതെ വലിയ സ്വപ്നങ്ങളുമായി കുടുംബത്തിൽ ഒതുങ്ങി കഴിയുക ആയിരുന്നു രഘു. അവസാനം ജിത്തു ജോസഫ് ചിത്രമായ ദൃശ്യം രണ്ടിലാണ് അഭിനയിച്ചത്. മേള എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച നടൻ ആണ് മേള രഘു എന്നറിയപ്പെടുന്ന രഘു. നിരവധി ചിത്രത്തിലൂടെ സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനാണ് രഘു

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്ക് ആദ്യമായി ലീഡർ റോൾ കിട്ടിയത് കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലെത്തിയത്. മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മേള എന്ന ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത് രഘു അയിരുന്നു. സർക്കസ് കൂടാരത്തിലെ ജീവിത കഥ പറയുന്ന ഈ സിനിമ വഴി രഘു മലയാളികളുടെ പ്രിയ താരം ആയി മാറി. 1980 ൽ നടൻ ശ്രീനിവാസൻ മുഖേന ആണ് രഘു സിനിമയിൽ എത്തുന്നത് തുടർന്ന് നാല് പതിറ്റാണ്ട് ആയി 35 ഓളം സിനിമകളിൽ അദ്ദേഹം വേഷം ഇട്ടു. കമൽ ഹാസ്‌നറെ അപൂർവ സഹോദരങ്ങൾ എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടു.

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇക്കഴിഞ്ഞ ഇടയ്ക്കാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. മികച്ച തിരക്കഥയും , ട്വിസ്റ്റുകളും , അഭിനയവും കൊണ്ട് ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചിത്രം വൻ വിജയമാകുകയും ചെയ്തിരുന്നു. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു ചെറിയ വേഷത്തിൽ എത്തിയ മലയാള സിനിമയുടെ പഴയകാലത്തെ നായകനെയും പ്രേക്ഷകർ കണ്ടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ മേള രഘു അന്തരിച്ചു
Next post നടൻ കൃഷ്ണ കുമാറിനെ തോൽപ്പിച്ച വോട്ടർമാരോട് തുറന്നടിച്ച് ഭാര്യ സിന്ധുകൃഷ്ണ; പൊട്ടിത്തെറിച്ച് മകൾ ദിയ