നടൻ മേള രഘു അന്തരിച്ചു

Read Time:4 Minute, 0 Second

നടൻ മേള രഘു അന്തരിച്ചു

മേള എന്ന ഒറ്റ സിനിമയിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം പിടിച്ച നടൻ ആണ് മേള രഘു എന്നറിയപ്പെടുന്ന രഘു. നിരവധി ചിത്രത്തിലൂടെ സിനിമ പ്രേമികൾക്ക് സുപരിചിതനായ രഘു എന്ന പുത്തൻവെളി ശശിധരൻ (60) അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ അകെ കണ്ണീരിൽ ആക്കുന്നത്. കഴിഞ്ഞ മാസം ഏപ്രിൽ പതിനാറിന് രഘു വീട്ടിൽ കുഴഞ്ഞു വീണു .ആദ്യം ചേർത്തല താലൂക് ഹോസ്പിറ്റലിലും തുടർന്ന് എറണാംകുളത്തു സ്വാകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 60 വയസായിരുന്നു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിൽ ആയിരുന്നു മമ്മൂട്ടിക്ക് ആദ്യമായി ലീഡർ റോൾ കിട്ടിയത് കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലെത്തിയത്. മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ ദൃശ്യം 2 ആണ് അവസാനം അഭിനയിച്ച ചിത്രം. കമലഹാസനുമൊത്ത് അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.

മേള എന്ന ചിത്രത്തിൽ നായക വേഷം അവതരിപ്പിച്ചത് രഘു അയിരുന്നു. സർക്കസ് കൂടാരത്തിലെ ജീവിത കഥ പറയുന്ന ഈ സിനിമ വഴി രഘു മലയാളികളുടെ പ്രിയ താരം ആയി മാറി. 1980 ൽ നടൻ ശ്രീനിവാസൻ മുഖേന ആണ് രഘു സിനിമയിൽ എത്തുന്നത് തുടർന്ന് നാല് പതിറ്റാണ്ട് ആയി 35 ഓളം സിനിമകളിൽ അദ്ദേഹം വേഷം ഇട്ടു. കമൽ ഹാസ്‌നറെ അപൂർവ സഹോദരങ്ങൾ എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടു.

ചലച്ചിത്ര നടൻ മേള രഘു . കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ മാസം 16 ന് വീട്ടിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ചേർത്തല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സർക്കസ് കൂടാരത്തിലെ കഥ പറഞ്ഞ കെ.ജി.ജോർജിന്റെ മേളയിലൂടെ അരങ്ങേറ്റം കുറിച്ച നടനാണ് രഘു. മമ്മൂട്ടിക്കൊപ്പം നായകതുല്ല്യമായ വേഷമാണ് അതിൽ രഘു ചെയ്തത്. മലയാളത്തിലും തമിഴിലുമായി മുപ്പതിലേറെ ചിത്രങ്ങളിൽ വേഷമിട്ട രഘു ഏറ്റവും അവസാനമായി അഭിനയിച്ചത് മോഹൻലാൽ ചിത്രം ദൃശ്യം 2വിലാണ്.

ജിത്തു ജോസഫ് സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തിയ ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഇക്കഴിഞ്ഞ ഇടയ്ക്കാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്. മികച്ച തിരക്കഥയും , ട്വിസ്റ്റുകളും , അഭിനയവും കൊണ്ട് ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുകയും ചിത്രം വൻ വിജയമാകുകയും ചെയ്തിരുന്നു. ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു ചെറിയ വേഷത്തിൽ എത്തിയ മലയാള സിനിമയുടെ പഴയകാലത്തെ നായകനെയും പ്രേക്ഷകർ കണ്ടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Previous post കലിയുഗ ജ്യോതിഷൻ അടപടലം തേഞ്ഞു; നല്ല ജ്യോത്സ്യൻമാർക്ക് കൂടി പേരുദോഷം; പ്രവചിച്ച് നാണംകെട്ടു വീഡിയോ കാണാം
Next post വിതുമ്പി സിനിമാലോകം; പ്രിയ നടൻ അന്തരിച്ചു; ആദരാഞ്ജലികളുമായി തിരിഞ്ഞു നോക്കാത്തവരും