കലിയുഗ ജ്യോതിഷൻ അടപടലം തേഞ്ഞു; നല്ല ജ്യോത്സ്യൻമാർക്ക് കൂടി പേരുദോഷം; പ്രവചിച്ച് നാണംകെട്ടു വീഡിയോ കാണാം

Read Time:4 Minute, 38 Second

കലിയുഗ ജ്യോതിഷൻ അടപടലം തേഞ്ഞു; നല്ല ജ്യോത്സ്യൻമാർക്ക് കൂടി പേരുദോഷം; പ്രവചിച്ച് നാണംകെട്ടു വീഡിയോ കാണാം

പ്രവചന കുലപതി കലിയുഗ ജ്യോതിഷൻ സന്തോഷ് നായർ എന്ന വ്യകതി സമൂഹ മാധ്യമങ്ങളിൽ നിരന്തരം പ്രവചനങ്ങൾ നടത്തുന്ന വ്യക്തിയാണ്. പല പ്രവചനങ്ങൾ നടത്തിട്ടുണ്ട് എന്നും, അതൊക്കെ സത്യം ആകാറുണ്ടെന്നും പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടാറുമുണ്ട്. കഴിഞ്ഞ കുറെ ദിവസങ്ങളായി യു ഡി എഫ് ഇ വട്ടം തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും പറഞ്ഞു സന്തോഷ് പോസ്റ്റുകൾ പങ്കു വച്ചിരുന്നു.

കഴിഞ്ഞ ദിവസാകട്ടെ, അത് ഉറപ്പിച്ചു സന്തോഷിന്റെ വിഡിയോയും എത്തിരുന്നു. സന്തോഷിന്റെ വാക്കുകൾ ഇങ്ങനെ – ഞാൻ നിങ്ങളോടു ഉറപ്പിച്ചു പറയുകയാണ്, യു ഡി എഫ് കേരളം ഭരിക്കും. യു ഡി എഫ് 2021 ൽ കേരളം ഭരിക്കും. അതിൽ ഒരു വ്യത്യാസവും ഉണ്ടാകാൻ പോകില്ല, അതുപോലെ തന്നെ ഞാൻ ഒരിക്കലും അത് മാറ്റി പറയുവാനും പോകുന്നില്ല. അത് കൊണ്ട് ഇ വീഡിയോ ട്രോളന്മാർക്കു കൂടിയാണ് തരുന്നത്. ഇത് എടുത്തു വച്ചോളു. ഡൌൺ ലോഡ് ചെയ്തു നിങ്ങൾ കൈയിൽ വെക്കണം.

എന്തെങ്കിലും മാറ്റം വന്നാൽ, അതുപോലെ നിങ്ങൾ അതിനകത്തു പ്രത്യേകിച്ച് ട്രോളന്മാർക്ക് യു ഡി എഫ് അധികാരത്തിൽ വന്നു ഞാൻ പറഞ്ഞ പ്രവചനം പൂർണമായ എങ്കിൽ പോലും നിങ്ങൾ ഷെയർ ചെയ്യണം. അല്ലെങ്കിൽ യു ഡി എഫ് അധികാരത്തിൽ വന്നില്ലെങ്കിൽ എന്നെ ട്രോളി കൊള്ളൂ. പക്ഷെ യു ഡി എഫ് അധികാരത്തിൽ വന്നാൽ നിങ്ങൾ ഇത് ഷെയർ ചെയ്യണം. ഇല്ലെങ്കിൽ പിന്നെ നിങ്ങൾ ഇതിനെ കുറിച്ച് സംസാരിച്ചു പോകരുത്.

കലിയുഗ ജ്യോതിഷനെ കുറിച്ച് ഒരു ട്രോള് പോള് ഇടാൻ നിങ്ങൾക്ക് അവസരം ഇനി കിട്ടില്ല. അതുകൊണ്ടു നിങ്ങൾ ഇ വീഡിയോ ശരിയായി എടുത്തു വക്കു. ഇ വീഡിയോ നിങ്ങൾക്ക് വേണ്ടിയാണു ഞാൻ തരുന്നത്. എക്സിറ് പോളുകളും പ്രീ സർവേകളും എല്ലാം വന്നിട്ട് യു ഡി ഫ് കേരളം ഭരിക്കും എന്ന് ഡിസംബറിൽ ഞാൻ പ്രവചനം നടത്തിയതാണ്. അ പ്രവചനത്തിൽ ഞാൻ ഉറച്ചു തന്നെ നിൽക്കുകയാണ്. യു ഡി എഫ് കേരളം ഇ വട്ടം എന്തായാലും ഭരിക്കും.

ഇനി എല്ലാവരും എന്റെ വാട്സാപ്പിൽ ചോദിച്ചു സമയം കളയരുത്. അതുകൊണ്ടാണ് വീഡിയോ ആയിട്ടു ഞാൻ വന്നിരിക്കുന്നത്. ഒരു വട്ടം കൂടി പറയാം യു ഡി എഫ് ഗവണ്മെന്റ് 2021 ൽ കേരളത്തിൽ അധികാരത്തിൽ വരുക തന്നെ ചെയ്യും. അതുകൊണ്ടു ഞാൻ അതൊന്നും മാറ്റി പറയുന്നില്ല വീണ്ടും ഒരു വട്ടം കൂടി ഉറപ്പിച്ചു തന്നെ പറയുന്നു.

എന്നാൽ ഇന്നലെ വന്ന തിരഞ്ഞെടുപ്പ് ഫലത്തിൽ എൽ ഡി എഫ് സർക്കാർ വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് വിജയിച്ചു കയറിയപ്പോൾ, കലിയുഗ ജ്യോത്സനെ എയറിൽ നിറുത്തുകയാണ് മലയാളികൾ. നിരവധി ആളുകളാണ് ഇയാൾക്കെതിരെ രംഗത്ത് വന്നത്. ഇത്തരത്തിലുള്ള കള്ള നാണയങ്ങളെ തിരിച്ചറിയണമെന്നും, ഇനി മേലാൽ ഇത്തരം ഉഡായിപ്പുകൾ ആയി വരരുത് എന്നും പറയുന്നു.

നിരവധി രസകരമായ കമന്റുകളാണ് വീഡിയോക്ക് താഴെ വന്നത് – എന്റെ പൊന്നു കലിയുഗ ജ്യോതിഷാ മേലാൽ ഇ വക പരിപാടി ചെയ്തു നാറാൻ നിൽക്കരുത്. നിങ്ങളെ പോലെ ഉള്ളവർ ആണ് ജ്യോതിഷത്തെ പൊതു സമൂഹത്തിൽ താറടിച്ചു കാണിക്കുന്നത്. മേലിൽ ഇ വക പണിക്കു പോകുമ്പോൾ ആലോചന ഉണ്ടാവേണ്ടത് നല്ലതാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇതൊക്കെ എന്താണ് ഭായി, റാസ്പുട്ടിൻ ചലഞ്ചുമായി ജയസൂര്യയുടെ മകൾ വേദ ജയസൂര്യ ഏറ്റെടുത്തു ആരാധകരും
Next post നടൻ മേള രഘു അന്തരിച്ചു