ഇതൊക്കെ എന്താണ് ഭായി, റാസ്പുട്ടിൻ ചലഞ്ചുമായി ജയസൂര്യയുടെ മകൾ വേദ ജയസൂര്യ ഏറ്റെടുത്തു ആരാധകരും

Read Time:5 Minute, 24 Second

ഇതൊക്കെ എന്താണ് ഭായി, റാസ്പുട്ടിൻ ചലഞ്ചുമായി ജയസൂര്യയുടെ മകൾ വേദ ജയസൂര്യ ഏറ്റെടുത്തു ആരാധകരും

ത്രിശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ് വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വാൻ തരംഗം സൃഷ്ടിച്ചിരുന്നു. ഇ പാട്ടിനു തന്നെ ചലഞ്ചായി ഏറ്റെടുത്തു നിരവധി ആളുകളാണ് സോഷ്യൽ മീഡിയ കീഴടക്കിയത്. ഇപ്പോളിതാ മനോഹരമായ നൃത്ത ചുവടുകളുമായി സോഷ്യൽ മീഡിയ കീഴടക്കിരിക്കുകയാണ് വേദ ജയസൂര്യ. നടൻ ജയസുര്യയുടെ മകളാണ് വേദ. അച്ഛനെപ്പോലെ തന്നെ വേദക്കും നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോൾ താരം എത്തിരിക്കുന്നത് സോഷ്യൽ മീഡിയ കീഴടക്കിയ റാസ്പുട്ടിന് ചലഞ്ജ് ആയിട്ടാണ്. ഓരോ നൃത്ത ചുവടുകളുമായി വേദ ജയസൂര്യ സോഷ്യൽ മീഡിയയിൽ എത്താറുണ്ടായിരുന്നു. വേദക്ക് നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഇതിനോടകം ഉള്ളത്. മാത്രമല്ല കഴിഞ്ഞ പ്രാവശ്യം എത്തിയ വാതിൽക്കൽ വെള്ളരി പ്രാവും അതുപോലെ തന്നെ ഹിന്ദി ഗാനത്തിനൊപ്പം എല്ലാം വേദ ചുവടു വെച്ചിരുന്നു. എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

‘ഇഷ്ക് ദ ഏസാ പായാ ജാൽ സോണിയേ’ എന്ന പഞ്ചാബി ഗാനത്തിനാണ് വേദക്കുട്ടി ഇ വട്ടം ചുവടുവയ്ക്കുന്നത്. മനോഹരമായി നൃത്തം ചെയ്യുന്ന വേദയ്ക്ക് നിരവധിപ്പേർ ഇതിനോടകം അഭിനന്ദനവുമായി എത്തിയിട്ടുണ്ട്. സാനിയ ഈയപ്പൻ, രചന നാരായണൻകുട്ടി, പദ്മസൂര്യ, രതീഷ് വേഗ, രഞ്ജിത് ശങ്കർ തുടങ്ങിയവർ സിനിമരംഗത്തു നിന്നും വേദയ്ക്ക് അഭിനന്ദനം അറിയിച്ചു എത്തിട്ടുണ്ട്. മകളുടെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്ന് എന്ന അടിക്കുറിപ്പോടെയാണ് താരം ഈ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജയസൂര്യയുടെ ഭാര്യ സരിതയും മകളുടെ തകർപ്പൻ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്.

അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളുമായി സോഷ്യൽ ലോകത്ത് എന്നാറുണ്ട് വേദ. ലോക്ഡൗൺ കാലത്ത് കുട്ടികളുടെ ഇടയിൽ പ്രശസ്തമായ ഒരു കളിയായ ‘സ്റ്റോൺ പേപ്പർ സിസേഴ്സ്’ അച്ഛനും മകളും ചേർന്ന് കളിക്കുന്ന വി‍ഡിയോയും ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു. മകൻ അദ്വൈത് അച്ഛനെപ്പോലെ അഭിനയത്തിലും സംവിധാനത്തിലുമൊക്ക കഴിവ് തെളിച്ചുകൊണ്ടിരിക്കുകയാണ്. മക്കൾക്കൊപ്പമുള്ള രസകരമായ. വിഡിയോകൾ പലപ്പോഴും ജയസൂര്യ പങ്കുവയ്ക്കാറുണ്ട്.

സിനിമ വിശേഷങ്ങൾക്ക് അപ്പുറം സ്വന്തം വീട്ടിലെ വിശേഷങ്ങളും മക്കളെ കുറിച്ചുെമൊക്കെ സോഷ്യൽ മീഡിയയിൽ സ്ഥിരം പങ്കുവയ്ക്കാറുള്ള താരമാണ് ജയസൂര്യ. തന്റെ മകൾ വരച്ച തൻറെ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കു വച്ചിരുന്നു ജയസൂര്യ. മകൾ വേദ വരച്ച തൻറെ ചിത്രം കണ്ട് ജയസൂര്യ ഞെട്ടിയിരിക്കുകയാണ്. ഇതാണോടി ഞാൻ എന്ന് ചോദിച്ചു കൊണ്ടാണ് മകളുടേയും അവൾ വരച്ച ചിത്രത്തിൻറേയും ഫോട്ടോ താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വേദയുടെ മുഖഭാവവും അവൾ വരച്ച അച്ഛൻറെ ചിത്രവും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിന്നു.

രസകരമായ പ്രതികരണങ്ങാണ് ജയസൂര്യയുടെ പോസ്റ്റിന് ഇതിനോടകം ലഭിച്ചു കൊണ്ടിരിക്കുന്നത്. നേരത്തേയും മകളുടെ ചിത്രം വരയെ കുറിച്ച് ജയസൂര്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. അതേസമയം ജയസൂര്യയുടെ മകൻ അദ്വെെത് അച്ഛൻറെ പാത പിന്തുടർന്ന് സിനിമയിലേക്ക് ചുവട് വച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജയസൂര്യ ചിത്രം തൃശ്ശൂർ പൂരത്തിൽ ജയസൂര്യയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് അദ്വെെതാണ്. നേരത്തെ സു സു സുധീ വാത്മീകം, ക്യാപ്റ്റൻ, ലാൽ ബഹദൂർ ശാസ്ത്രി എന്നീ ചിത്രങ്ങളിലും അച്ഛൻറെ കുട്ടിക്കാലം അവതരിപ്പിച്ചത് മകനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post തിരികെ വരൂ ഡിമ്പു.. ദൈവം കൂടെയുണ്ട്, ഡിമ്പലിന് പിന്തുണയുമായി നടികൾ
Next post കലിയുഗ ജ്യോതിഷൻ അടപടലം തേഞ്ഞു; നല്ല ജ്യോത്സ്യൻമാർക്ക് കൂടി പേരുദോഷം; പ്രവചിച്ച് നാണംകെട്ടു വീഡിയോ കാണാം