തിരികെ വരൂ ഡിമ്പു.. ദൈവം കൂടെയുണ്ട്, ഡിമ്പലിന് പിന്തുണയുമായി നടികൾ

Read Time:6 Minute, 18 Second

തിരികെ വരൂ ഡിമ്പു.. ദൈവം കൂടെയുണ്ട്..ഡിമ്പലിന് പിന്തുണയുമായി നടികൾ

ജനപ്രിയ മലയാളം ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളം സീസൺ ത്രീയിൽ ഏറ്റവും അധികം പ്രേക്ഷക പിന്തുണ നേടിയ ഒരു ഒരു ശക്തയായ മത്സരാർത്ഥി ആയിരുന്നു ഡിംപൽ ഭാൽ. ഡിപാൽ മലയാളി പ്രേക്ഷകർക്ക് പുതുമുഖം ആയിരുന്നില്ലെകിലും ഇരു കൈ നീട്ടിയാണ് മലയാളികൾ താരത്തെ സ്വീകരിച്ചത്. ക്യാൻസർ എന്ന മഹാ മാരിക്കെതിരെ പോരാടി തോൽപ്പിച്ച് ഡിമ്പലിനു നിരവധി ആരാധകരാണുള്ളത്. ബിഗ് ബോസ് ഹൗസിനുള്ളിൽ മുഖം മൂടിയണിഞ്ഞ അത് ജീവിക്കുന്ന ഒരു വ്യക്തി എന്ന പ്രത്യേകതയും പ്രേക്ഷകർ ഡിമ്പലിനു നൽകുന്നുണ്ട്.

തുടക്കം മുതൽ തന്നെ മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് താരത്തിന് ലഭിച്ചത്. ടോപ് ഫൈവിൽ പ്രതീക്ഷിച്ച മത്സരാർത്ഥി കൂടിയായിരുന്നു ഡിംപിൾ ഭാൽ. ടാസ്ക്കുകളിലും ഷോകളിലും തിളങ്ങി നിൽക്കുമ്പോൾ ആണ് ഡിംപിൾ ഭാൽ ബിഗ് ബോസ് വീട്ടിൽ നിന്നും അപ്രതീക്ഷിതമായി വിട പറയുന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്നാണ് തന്റെ ബിഗ് ബോസ് യാത്ര ഡിംപിൾ ഭാൽ അവസാനിപ്പിക്കുന്നത്. ടിമ്പലിന്റെ അച്ഛന്റെ വിയോഗം മറ്റു മത്സരാർത്ഥികളെയും പ്രേക്ഷകരെയും ഏറെ സങ്കടത്തിൽ ആഴത്തിട്ടുണ്ട്.

 

ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ടിമ്പലിന്റെ പുറത്തു പോകലിനെ കുറിച്ചാണ്. ബിഗ് ബോസ് ഷോയിലേക്കു ഇനി മടങ്ങി വരില്ലെന്ന് ഡിംപിൾ സോഷ്യൽ മീഡിയയയിലൂടെ തന്റെ ആരാധകരെ അറിയിച്ചിട്ടുമുണ്ട്. ലാലേട്ടനും ഔദ്യോഗികമായി ഇ കാര്യം അറിയിച്ചിട്ടുണ്ട്. ഏറെ സങ്കടത്തോടെയാണ് മത്സരാർത്ഥികളും ആരാധകരും ഇത് കേട്ടത്. താരങ്ങളിക്കിടയിൽ പോലും ടിമ്പലിനു നിറയെ ആരാധകരുണ്ട്. ടിമ്പലിനെ മിസ് ചെയ്യുന്നതായി മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരം ഉമ്മാ നായരും റിമി ടോമിയും നടിയും അവതാരകയുമായ പേളി മാണിയും പറയുന്നുണ്ട്.

ഡിപാലിനെ കാണാനായുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നത് എന്നാണ് ഉമ്മാ നായർ പറയുന്നത്. ഉമ്മായുടെ വാക്കുകൾ ഇങ്ങനെ- കുറുമ്പി ഞാൻ നിന്നെ കാണാനുള്ള ഇഷ്ട്ടം കൊണ്ട് മാത്രമാണ് ബിഗ് ബോസ് കാണുന്നത്. പക്ഷെ നീ ഇങ്ങനെ പോകുമെന്ന് ഒട്ടും വിചാരിച്ചില്ല. ഒരുപാടു പേരുടെ ആത്മവിശ്വാസം ആയിരുന്നു നീ. ഇ സമയവും കടന്നു പോകും പിടിച്ചു നിൽക്കുവാൻ സാധിക്കട്ടെ. തിരിച്ചു വരുമോ എന്നറിയില്ല എന്നാലും ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു ഡിമ്പു. മിസ് യു ഡിമ്പു, ഇത് ആരോട് പറയണമെന്നറിയില്ല. കാരണം എനിക്ക് ഡിമ്പുവിനെ നേരിട്ടറിയില്ല. ഉമ്മാ നായർ പറയുന്നു. ഉമ്മാ നായരുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുകയാണ്.

ടിമ്പലിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേർന്ന് നായികയും അവതാരികയുമായ റിമി ടോമിയുടെ വാക്കുകൾ ഇങ്ങനെയാണ്. പറ്റുമെങ്കിൽ തിരിച്ചു വരൂ എന്നാണ് റിമി പറയുന്നത്. ഡിപാലിന്റെ ചിത്രം പങ്കു വെച്ചാണ് ഹൃദയസ്പർശിയായ വാക്കുകൾ കുറിച്ചത്. റിമിയുടെ വാക്കുകൾ ഇങ്ങനെ- മിസ് യു ഡിയർ ഇതുവരെ കണ്ടിട്ടില്ല, പക്ഷെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് കണ്ടപ്പോൾ മനസ്സ് വല്ലാത്ത എന്തോ പോലെ, പറ്റുമെങ്കിൽ തിരിച്ചു വരൂ, വീട്ടിൽ ഇരുന്നാൽ സങ്കടം കൂടുകയുള്ളൂ. എന്തെന്നാൽ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാണ്. അതുകൊണ്ടാണ് പറയുന്നത്. ഒരുപാടു ഇഷ്ട്ടം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എന്നാണ് റിമി ടോമി ഡിംപിളിനോടായി പറഞ്ഞിരിക്കുന്നത്.

ഉമ്മാ നായരും, പേളി മാണിയും, റിമി ടോമിയും പോലെ ഡിംപിളിനോട് തിരിച്ചു വരുവാൻ നിരവധി പേരാണ് പറയുന്നത്. അതോടൊപ്പം ആര്യയുടെ വാക്കുകളും പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ആര്യയുടെ വാക്കുകൾ ഇങ്ങനെ- ഡിംപിൾ എന്നെ സംബന്ധിച്ചടുത്തോളം നീയാണ് ഇ സീസണിലെ വിജയി. ആദ്യം മുതൽ നിന്നെ വളരെ അധികം ആരാധിച്ചിരുന്നു. ഇതിനോടകം തന്നെ ഹൃദയങ്ങൾ കീഴടക്കി കഴിഞ്ഞു. പിടിച്ചു നിൽക്കൂ, പപ്പ വളരെ അധികം അഭിമാനത്തോടെ ആയിരിക്കും. അദ്ദേഹം നിങ്ങള്ക്ക് ഒപ്പം നിന്ന് നിങ്ങളെ നയിക്കും. ഇതിനെ തരണം ചെയ്യാനുള്ള ശക്തി ദൈവം നിനക്ക് തരട്ടെ. നിന്നെയും കുടുംബത്തെയും ദൈവം രക്ഷിക്കട്ടെ. ആര്യ കുറിക്കുന്നു.

അരയ്ക്കും റിമ്മിക്കും പിന്നാലെ അനുശ്രീയും നൂറിൻ ഷെരീഫും, ആതിര മാധവും പേളി മാണിയും പിന്തുണയുമായി രംഗത്ത് എത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ശത്രുപക്ഷത്ത് മകനെ കണ്ട അച്ഛൻ; ആർ ബാലകൃഷ്ണപിളള വിടപറയുമ്പോൾ
Next post ഇതൊക്കെ എന്താണ് ഭായി, റാസ്പുട്ടിൻ ചലഞ്ചുമായി ജയസൂര്യയുടെ മകൾ വേദ ജയസൂര്യ ഏറ്റെടുത്തു ആരാധകരും