നടൻ കൃഷ്ണ കുമാറിനെ തോൽപ്പിച്ച വോട്ടർമാരോട് തുറന്നടിച്ച് ഭാര്യ സിന്ധുകൃഷ്ണ; പൊട്ടിത്തെറിച്ച് മകൾ ദിയ

Read Time:7 Minute, 4 Second

നടൻ കൃഷ്ണ കുമാറിനെ തോൽപ്പിച്ച വോട്ടർമാരോട് തുറന്നടിച്ച് ഭാര്യ സിന്ധുകൃഷ്ണ; പൊട്ടിത്തെറിച്ച് മകൾ ദിയ

ഇ പ്രാവശ്യത്തെ തിരഞ്ഞെടുപ്പിൽ ഇടതു പക്ഷ തരംഗം കേരളം കരയിൽ ആഞ്ഞടിച്ചപ്പോൾ, തിരഞ്ഞെടുപ്പ് ഫലത്തിൽ പല പ്രശസ്ത സിനിമ താരങ്ങളും നിലം തൊട്ടില്ല. ഇ കൂട്ടത്തിലുള്ള ഒരു നടൻ ആണ് ബി ജെ പിക്ക് വേണ്ടി തിരുവനന്തപുരം മണ്ഡലത്തിൽ കളം പിടിക്കാൻ വേണ്ടി ഇറങ്ങിയ കൃഷ്ണ കുമാർ.

യാതൊരു രാഷ്ട്രീയ പാരമ്പര്യം ഇല്ലാഞ്ഞിട്ടും വിജയം ഉറപ്പിച്ചു കൊണ്ടാണ് തിരഞ്ഞെടുപ്പിനെ അദ്ദേഹം നേരിട്ടത്. ഭാര്യക്കും സോഷ്യൽ മീഡിയയിൽ സജീവമായ നാല് പെണ്മക്കൾക്കും ഒപ്പം വോട്ടു അഭ്യർത്ഥിച്ചു ഇറങ്ങിയ കൃഷ്ണ കുമാർ നാട്ടുകാർക്ക് ഇപ്പോഴും കൗതുകമായിരുന്നു. വീട്ടിൽ ബീഫ് കഴിച്ചില്ല എന്ന് പറഞ്ഞ കൃഷ്ണ കുമാറിനെയും മകൾ അഹാനയെയും ഉപയോഗിച്ചാണ് ട്രോളന്മാർ ട്രോൾ ഉണ്ടാക്കിരുന്നത്.

‘അമ്മ ഉണ്ടാക്കുന്ന ബീഫ് ആണ് തനിക്ക് പ്രിയപ്പെട്ടത് എന്ന് മുൻപ് അഹാന പറഞ്ഞിരുന്നു. ഇത് ട്രോളന്മാർ കുത്തി പൊക്കിയതോടെ കൃഷ്ണ കുമാറിന്റെ വാദം പൊളിയുക അയിരുന്നു. അത് പോലെ തന്നെയാണ് പണ്ട് വാനില പോലെ ആയിരുന്ന അച്ഛൻ വെയിൽ കൊണ്ട് ചോക്ലേറ്റ് പോലെ ആയതെന്നു മക്കൾ പറഞ്ഞത് കൃഷ്ണ കുമാർ വെളിപ്പെടുത്തിയതും ട്രോളന്മാർക്ക് ആവേശം പകർന്നു.

പെൺമക്കളും അച്ഛന്റെ പ്രചാരണത്തിന് മുൻ പന്തിയിൽ ഉണ്ടായി. എന്ത് ആയാലും ചെയ്തതും പറഞ്ഞതും ഒന്നും കൃഷ്ണ കുമാറിനെ തുണച്ചില്ല എന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എല്ലാവര്ക്കും വ്യക്തമായി. വോട്ടെണ്ണൽ നടന്ന ഘട്ടത്തിൽ ഒരിക്കൽ പോലും കൃഷ്ണ കുമാർ ലീഡ് ചെയ്തില്ല. മാത്രമല്ലഫലം പുറത്തു വന്നപ്പോൾ താരം മൂന്നാമത് ആവുകയും ചെയ്തു.

ഇപ്പോൾ ഇതാ തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റു വാങ്ങി എങ്കിലും ഭർത്താവും നടനും ആയ കൃഷ്ണ കുമാറിന്റെ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് ഭാര്യ സിന്ധു കൃഷ്ണ രംഗത്തു വന്നിരിക്കുകയാണ്. കൃഷ്ണ കുമാർ കഴിവിന്റെ പരമാവധി ശ്രമിച്ചു എന്നും ഭർത്താവിനെ ഓർത്തു അഭിമാനിക്കുന്നു എന്നും സിന്ധു കുറിച്ചു. അതെ സമയം വോട്ടർമാർക്ക് ഇട്ടു ഒരു കൊട്ടും സിന്ധു നൽകിട്ടുണ്ട്. കൃഷ്ണ കുമാറിന്റെ മണ്ഡലം അദ്ദേഹത്തെ ഒരിക്കലും അർഹിക്കുന്നില്ല എന്നാണ് പരാജയത്തോട് ഉള്ള സിന്ധുവിന്റെ പ്രതികരണം. കന്നി അംഗത്തിലെ തോൽവി അംഗീകരിക്കുന്ന എന്ന കൃഷ്ണ കുമാറിന്റെ കുറിപ്പ് പങ്കു വെച്ചാണ് ഭാര്യ സിന്ധുവിന്റെ പ്രതികരണം.

അച്ഛന്റെ തോൽവി ആഘോഷിക്കുന്ന ആളുകൾക്കെതിരെ മകൾ ദിയ കൃഷ്ണയും രംഗത്ത് എത്തി. ജയിച്ചവർ അവരുടെ വിജയം ആഘോഷിക്കുന്നതിനു പകരം മറ്റുള്ളവരുടെ പരാജയമാണ് ആഘോഷിക്കുന്നത് എന്ന് ദിയ കൃഷ്ണ ചൂണ്ടി കാട്ടി. ആളുകൾക്ക് ഇത്രയും തരം താഴാൻ കഴിയുമോ എന്ന് ദിയ ചോദിക്കുന്നു.

നടൻ കൃഷണ കുമാർ പങ്കു വച്ച കുറിപ്പ് ഇങ്ങനെ- നമസ്കാരം… വളരെ നല്ല അനുഭവങ്ങൾ തന്ന കന്നി അങ്കത്തിലെ പരാജയം അംഗീകരിക്കുന്നു. ഒപ്പം തിരുവനന്തപുരം മണ്ഡലത്തിലെ പ്രിയപ്പെട്ട വോട്ടർമാർ എനിക്ക് തന്ന സ്നേഹത്തിനും എന്നിലർപ്പിച്ച വിശ്വാസത്തിനും നന്ദി. എന്നോടൊപ്പം പ്രവർത്തിച്ച പാർട്ടിപ്രവർത്തകരായ സഹോദരങ്ങൾക്കും ഒരായിരം നന്ദി..ഇലക്ഷൻ സമയത്തു എനിക്ക് വേണ്ട സഹായങ്ങൾ തന്ന പത്ര മാധ്യമ നവമാധ്യമ സുഹൃത്തുക്കൾക്കും നന്ദി.. നിയുക്ത തിരുവനന്തപുരം MLA ശ്രി ആന്റണി രാജുവിനും, ശ്രി പിണറായി വിജയൻ മന്ത്രിസഭക്കും എന്റെ അഭിനന്ദനങ്ങൾ.

നിരവധി കമന്റുകളാണ് അദ്ദേഹത്തിന്റെ കുറിപ്പിന് താഴെ വന്നിരിക്കുന്നത് – സാരമില്ല.. അവിടെ തന്നെ പ്രവർത്തിക്കണം. ജനങ്ങൾക്കൊപ്പം ഏതു കാര്യത്തിനും ഒപ്പം നിൽക്കണം.. തിരുവനന്തപുരത്ത് fishing ഹാർബർ പ്രാവർത്തികമാക്കാൻ തന്നാൽ ആവുന്നത് ശ്രമിക്കണം.. പരാജയം വിജയത്തിന്റെ ചവിട്ടുപടിയാണെന്നോർക്കുക – പ്രിയപ്പെട്ട കൃഷ്ണകുമാർ ജി പരാജയവും തോൽവിയും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ ആണെന്ന് ഓർക്കുക. അങ്ങയുടെ നിസ്വാർത്ഥ സേവനങ്ങൾക്ക് ദൈവം ഇതിൽ ഏതെങ്കിലും ഒന്ന് അടുത്ത തിരഞ്ഞെടുപ്പിൽ എങ്കിലും തരുമെന്ന് പ്രാർത്ഥിക്കാം. സേവനപാതയിൽ കർമനിരതമാവുക.

കന്നിയങ്കത്തിൽ തന്നെ ശക്തമായ മത്സരം കാഴ്ച വയ്ക്കാൻ സാധിച്ചതിൽ അഭിമാനിക്കാം. തുടർന്നും ആത്മാർത്ഥമായി ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക. വിജയം സുനിശ്ചിതം – ഒരു കാര്യം ഉറപ്പാ താങ്കൾക്ക് സാധിക്കും. വരും നാളുകളിൽ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കൂ ആ മണ്ഡലം നിങ്ങളെ കൈവിടില്ല – ജനങ്ങൾ നേരിടുന്ന പ്രശ്നം, ഭക്ഷണം, തൊഴിൽ, ആരോഗ്യം, ഗതാഗത സൗകര്യം, റോഡ് പാലം, വിദ്യാഭ്യാസം, വില കയറ്റം, മാലിന്യ പ്രശ്നം, പോലെ പലത്, ഇവയിൽ ശ്രദ്ധ കൊടുത്തു , പൊതുപ്രവർത്തനം തുടരാൻ, വിനയപുരസരം അഭ്യർത്ഥിക്കുന്നു. തോൽവി ചിലപ്പോൾ ജനങ്ങളുടേതാകാം. പക്ഷേ ജനകീയ വിഷയങ്ങൾ മുൻ നിർത്തി, ജനങ്ങളെ ബോധവത്കരിക്കാൻ ശ്രമിച്ചു മുന്നേറിയാലും

Leave a Reply

Your email address will not be published. Required fields are marked *

Previous post വിതുമ്പി സിനിമാലോകം; പ്രിയ നടൻ അന്തരിച്ചു; ആദരാഞ്ജലികളുമായി തിരിഞ്ഞു നോക്കാത്തവരും
Next post പ്രണയ നാടകവുമായി സൂര്യ വീണ്ടും മണികുട്ടനരികിൽ, എന്നാൽ മണിക്കുട്ടൻ കൊടുത്ത കിടുകാച്ചി മറുപടി കേട്ടോ ..