പ്രണയ നാടകവുമായി സൂര്യ വീണ്ടും മണികുട്ടനരികിൽ, എന്നാൽ മണിക്കുട്ടൻ കൊടുത്ത കിടുകാച്ചി മറുപടി കേട്ടോ ..

Read Time:5 Minute, 26 Second

പ്രണയ നാടകവുമായി സൂര്യ വീണ്ടും മണികുട്ടനരികിൽ, എന്നാൽ മണിക്കുട്ടൻ കൊടുത്ത കിടുകാച്ചി മറുപടി കേട്ടോ ..

ജനപ്രിയ മലയാളം ടെലിവിഷൻ റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ മൂന്ന് സംഭവ ബഹുലമായി തന്നെ ഓരോ ദിവസവും മുന്നേറുകയാണ്. പതിനാല് മത്സരാർത്ഥികളായി ആരംഭിച്ച ഷോയിൽ ഇപ്പോൾ അകെ ഉള്ളത് ഒൻപതു പേർ മാത്രമാണ്. ഇതിൽ പല പേരുകളും ഫൈനൽ ഫൈവിലേക്ക് ഉയരുന്നതാണ്. ബിഗ് ബോസ് സീസൺ മൂന്നിലെ ശക്തരായ മത്സരാർത്ഥികളാണ് മണിക്കുട്ടനും സൂര്യയും. ഇ സീസണിലെ പ്രണയ ജോഡികളായിട്ടാണ് ഇവരെ കൂടുതലും അറിയപ്പെടുന്നത്. സൂര്യക്ക് മണിക്കുട്ടനോടുള്ള പ്രേമം ചർച്ച ആകുന്നത് പോലെ തന്നെ മണിക്കുട്ടന്റെ എതിർപ്പും ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ആകാറുണ്ട്.

സൂര്യ ആയിരുന്നു ആദ്യം അടുത്ത സുഹൃത്തായിരുന്ന മണിക്കുട്ടനോട് തന്റെ പ്രണയം വെളിപ്പെടുത്തിയത്. അവതാരകനായ മോഹൻലാൽ ഉൾപ്പെടെ പലരും പ്രണയത്തെ കുറിച്ച് പലവട്ടം ചോദിച്ചിരുന്നു. എന്നാൽ പ്രണയം നിരസിക്കുകയാണ് മണിക്കുട്ടൻ ചെയ്തത്. എന്നാൽ ഇപ്പോളിതാ തന്റെ ഉള്ളിനുള്ളിലെ പ്രണയം വീണ്ടും വെളിപ്പെടുത്തുകയാണ് സൂര്യ. മണിക്കുട്ടൻ താൻ സ്നേഹിക്കുവാൻ പാടില്ലേ എന്നാണ് താരം ചോദിക്കുന്നത്.

മത്സരം അവസാനിക്കുവാൻ ആഴ്ചകൾ അവസാനിക്കാൻ മാത്രം ബാക്കിയുള്ളപ്പോൾ വീണ്ടും പ്രണയ അഭ്യർത്ഥന നടത്തിക്കൊണ്ട് സൂര്യ മണികുട്ടന്റെ മുമ്പിൽ എത്തുകയാണ്. എഴുപത്തി ഒൻപതാം ദിവസം രാത്രിയിലുള്ള സംസാരത്തിനിടയിലാണ് സൂര്യ തന്റെ പ്രണയത്തിന്റെ കുറിച്ച് മണിക്കുട്ടനോട് വീണ്ടു പറയാൻ ശ്രമിച്ചത്. അപ്പോൾ ഞാൻ മണിക്കുട്ടനെ ഒരിക്കലും പാടില്ലാനാണോ എന്ന് താരം ചോദിക്കുന്നു. അതൊക്കെ നിന്റെ ഇതാണെന്നാണ് മണിക്കുട്ടന്റെ മറുപടി.

നിന്റെ തീരുമാനം നിനക്ക് തന്നെ എടുക്കാം. പക്ഷെ നീ മുൻപ് പറഞ്ഞിരുന്നു ഇ വിഷയത്തെ കുറിച്ച് ഇനി ബിഗ് ബോസ് വീട്ടിൽ സംസാരിക്കില്ല എന്ന് മണിക്കുട്ടൻ ഉടനെ തന്നെ സൂര്യയോടു പറഞ്ഞു. പെട്ടന്ന് എനിക്ക് ഇഷ്ട്ടം തോന്നിയ ഒരാളെ സുഹൃത്താക്കി മാറ്റുവാൻ വളരെ പ്രയാസമേറിയ കാര്യമാണെന്ന് സൂര്യ മണിക്കുട്ടനോട് പറഞ്ഞു. നീ നിർത്തേണ്ട, നന്നായി സ്നേഹിച്ചോള്ളൂ എന്നതായിരുന്നു സൂര്യയുടെ ചോദ്യത്തിന് നേരെയുള്ള മണിക്കുട്ടന്റെ മറുപടി.

പക്ഷെ ഞാൻ പറഞ്ഞത് ബിഗ് ബോസ് വീട്ടിലെ കാര്യമാണ്. ഇ പ്ലാറ്റ് ഫോമിൽ എനിക്ക് ആരോട് അങ്ങനെ ഒരു തോന്നൽ ഇല്ല. കാരണം ഞാൻ ഇവിടെ കാണുന്നത് ക്യാരക്ടർ അസ്സസിനേഷൻ ആണ്. നമ്മുടെ ജീവിതം നൂറു ദിവസത്തിലൂടെ സഞ്ചരിക്കുകയാണ്. അത് ബിഗ് ബോസ്സിലായതു ഭാഗ്യം. ഇതിനു അപ്പുറത്തും ഒരു ജീവിതം ഉണ്ട്. ഇ പറയുന്നത് ഇന്നത്തോടെ തീരുന്നതു ഒന്നുമല്ല. പക്ഷെ ഇനി ഇരുപതു ദിവസമേ ഉള്ളു. അത് നോക്കി നീ ഇവിടെ കഴിഞ്ഞാൽ അത് നിന്റെ വീട്ടുകാർക്ക് അഭിമാന നിമിഷമാണ്.

അതിനിടയിൽ പ്രണയം എന്ന ഒരു പേര് വന്നാൽ, അതിന്റെ പേരിലാണ് നീ നിന്നത് എന്ന് ആളുകൾ പറയും. ഇപ്പോൾ കിട്ടിയ ഭാഗ്യത്തെ നീ സ്വീകരിക്കൂ. പ്രണയം എന്ന ഒരു ചിന്ത നീ കൈവെടിയൂ, എന്ന് മണിക്കുട്ടൻ സൂര്യയോടു തുറന്നു പറഞ്ഞു. എന്നാൽ തനിക്ക് എത്ര ശ്രമിച്ചിട്ടും അതിനു സാധിക്കുന്നില്ല എന്നാണ് സൂര്യ മറുപടി പറഞ്ഞത്. സൂര്യക്ക് അതിനു പറ്റും എന്ന് മണിക്കുട്ടൻ ഉറപ്പിച്ചു തന്നെ പറയുന്നു. അത് വിട്ടേ പറ്റുള്ളൂ. നീ ഇവിടെ നിന്നത് പ്രണയത്തിന്റെ പേരിലല്ല എന്ന് എല്ലാവര്ക്കും മനസിലാക്കി കൊടുക്കണം.

എന്റെ നിഴലായിട്ടാണ് നീ ഇ ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നത് എന്നാണ് പൊതുവെയുള്ള എല്ലാവരുടെയും സംസാരം. ഞാൻ ഇല്ലാത്ത കുറച്ചു ദിവസം അങ്ങനെയല്ല നീ കാണിച്ചു കൊടുത്ത് എന്ന് മണിക്കുട്ടൻ സൂര്യയോടു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടൻ കൃഷ്ണ കുമാറിനെ തോൽപ്പിച്ച വോട്ടർമാരോട് തുറന്നടിച്ച് ഭാര്യ സിന്ധുകൃഷ്ണ; പൊട്ടിത്തെറിച്ച് മകൾ ദിയ
Next post നടി ആൻ മരിയ വിവാഹിതയായി തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും പുതിയ സന്തോഷം പങ്ക് വെച്ച് താരം