നടി ആൻ മരിയ വിവാഹിതയായി തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും പുതിയ സന്തോഷം പങ്ക് വെച്ച് താരം

Read Time:4 Minute, 22 Second

നടി ആൻ മരിയ വിവാഹിതയായി തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും പുതിയ സന്തോഷം പങ്ക് വെച്ച് താരം

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ നടി ആൻ മരിയയുടെ വിവാഹം കഴിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹം, നടി ആൻ മരിയ തന്നെയാണ് വിവാഹം കഴിഞ്ഞതിന്റെ സന്തോഷം തൻറെ സമൂഹ മാധ്യമങ്ങളിൽ കൂടി പങ്ക് വെച്ചത്. നിരവധി മലയാളം സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള താരം കുറച്ച് മലയാള സിനിമകളിലും ഇതിനോടകം മുഖം കാണിച്ചിട്ടുണ്ട്. നടി എന്നതിന് പുറമെ നല്ലൊരു മോഡൽ കൂടിയാണ് താരം, ആൻ മരിയയുടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്, താരം തന്റെ സോഷ്യൽ മീഡിയയിൽ കൂടി പ്രേക്ഷകർക്ക് വേണ്ടി പങ്ക് വെച്ചിട്ടുള്ളത്

പാലാ സ്വദേശിയും സോഫ്റ്റ്‍വെയർ എൻജിനീയറും യൂട്യൂബ് വ്ളോഗറുമായ ഷാൻ ജിയോയാണ് താരത്തിന്റെ വരൻ. സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ ഫുഡ് ബ്ലോഗറും വീഡിയോ ക്രിയേറ്ററും കൂടിയാണ് ഷാൻ. കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡങ്ങൾ പാലിച്ച് ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഇന്നലെയായിരുന്നു വിവാഹം നടന്നത്.

വിവാഹ ചിത്രങ്ങളൊന്നും ആൻ മരിയ ഷെയർ ചെയ്തിട്ടില്ല. പക്ഷേ ഷാൻ ജിയോയ്ക്കൊപ്പം പുതിയ യാത്രയ്ക്ക് തുടക്കം കുറിച്ചുവെന്ന് എഴുതി ഇരുവരും ഒന്നിച്ചുള്ളൊരു ഫൊട്ടോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

നടി ആൻ മരിയയുടെ ജന്മ സ്ഥലം പാലയാണ്, അത് കൊണ്ട് തന്നെ പാലാക്കാരി അച്ചായത്തി എന്നാണ് താരം സോഷ്യൽ മീഡിയയിൽ കൊടുത്തിരിക്കുന്നത് തന്നെ. താരം വിവാഹിതയാകാൻ പോകുന്ന കാര്യം ഒന്നും നേരത്തെ പങ്ക് വെച്ചിരുന്നില്ല, കഴിഞ്ഞ ദിവസം കല്യാണം കഴിഞ്ഞ ശേഷമാണ് ഏവരും താരത്തിൻറെ വിവാഹം നടന്നതായി അറിയുന്നത് തന്നെ , പാലാ സ്വദേശി ഷാൻ ജിയോ ആണ് ആൻ മരിയയുടെ കഴുത്തിൽ മിന്ന് ചാർത്തിയത്

വിവാഹ ശേഷം ഇരുവരും ഒന്നിച്ച് നിൽക്കുന്ന ഒരു ചിത്രം പങ്ക് വെച്ച് കൊണ്ട് താരം കുറിച്ചത് ഇങ്ങനെ “ഷാൻ ജിയോയ്‌ക്കൊപ്പം പുതിയ യാത്ര ആരംഭിച്ചു” ഇതിന് താഴെയാണ് കല്യാണം കഴിച്ചോ എന്ന ചോത്യവുമായി പ്രേക്ഷകർ എത്തിയത് അതെ എന്ന് താരം മറുപടി നൽകിയപ്പോൾ ആണ് വിവാഹം കഴിഞ്ഞ കാര്യം ഏവരും അറിയുന്നത്. ഇപ്പോൾ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി ചിത്രത്തിന് താഴെ എത്തുന്നത്

കമ്പ്യൂട്ടർ സോഫ്റ്റ്‍വെയർ എഞ്ചിനീയർ ആണ് ഷാൻ റോയി, കൂടാതെ ഷാൻ യൂട്യൂബിറും ഒരു നല്ല ഫുഡ് ബ്ലോഗർ കൂടിയാണ്, നടി ആൻ മരിയ എൻറെ മാതാവ് എന്ന സീരിയലിൽ ക്ലാര ചേച്ചിയായി തിളങ്ങിയിരുന്നു താരം അഞ്ചു വർഷങ്ങൾക്ക് മുമ്പേ തന്നെ മലയാളം സീരിയൽ ലോകത്ത് സജീവം ആണ്. എൻറെ മാതാവ്, മാമാട്ടികുട്ടി, അമൃതവർഷിണി, മേഘസന്ദേശം, അരയന്നങ്ങളുടെ വീട്, ദത്തുപുത്രി, ചാവറയച്ചൻ, പ്രിയങ്കരി,മേഘസന്ദേശം എന്നീ സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. സീരിയൽ ലോകത്തെ അഭിനയത്തിന് പുറമെ കുറച്ച് മലയാള സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട് കൂടാതെ മോഡലിങ്ങിൽ താരം ഇപ്പോഴും സജീവമാണ്

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രണയ നാടകവുമായി സൂര്യ വീണ്ടും മണികുട്ടനരികിൽ, എന്നാൽ മണിക്കുട്ടൻ കൊടുത്ത കിടുകാച്ചി മറുപടി കേട്ടോ ..
Next post കല്യാണ വേഷത്തിലും ഇത്രയും ഗ്ലാമറസ് ആവാൻ പറ്റുമോ? ദിവ്യ പിള്ളയുടെ ഫോട്ടോയ്ക്കു മോശം കമന്റുകൾ