കല്യാണ വേഷത്തിലും ഇത്രയും ഗ്ലാമറസ് ആവാൻ പറ്റുമോ? ദിവ്യ പിള്ളയുടെ ഫോട്ടോയ്ക്കു മോശം കമന്റുകൾ

Read Time:9 Minute, 28 Second

 

കല്യാണ വേഷത്തിലും ഇത്രയും ഗ്ലാമറസ് ആവാൻ പറ്റുമോ? ദിവ്യ പിള്ളയുടെ ഫോട്ടോയ്ക്കു മോശം കമന്റുകൾ

മലയാളി പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട യുവാനായികമാരിൽ ഒരാളാണ് ദിവ്യ പിള്ള. നടൻ വിനീത് കുമാർ ആദ്യമായി സംവിധാനം ചെയ്ത 2015 ൽ റിലീസ് ആയ അയാൾ ഞാനല്ല എന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ നായികയായിട്ടാണ് ദിവ്യ പിള്ള മലയാള സിനിമ ലോകത്തേക്ക് എത്തുന്നത്. സിനിമയിൽ വരുന്നതിന് മുൻപ് ദിവ്യ എയർ ലൈൻസിലാണ് ജോലി ചെയ്തിരുന്നത്. 1988 നവംബർ 13 നാൻ താരം ജനിച്ചത്. ദിവ്യ മലയാളി ആണെങ്കിൽ കൂടിയും ജനിച്ചതും വളർന്നതുമൊക്കെ ദുബായിലാണ്.

മാവേലിക്കര സ്വദേശി നാരായണ പിള്ളയുടെയും ചന്ദ്രികയുടെയും മകളാണ് താരം . സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലെ ജഡ്‌ജ്‌ കൂടി ആയതോടെ ദിവ്യയുടെ പ്രേക്ഷക പ്രീതിയിൽ വലിയ ഒരു പിന്തുണയാണ് ഉണ്ടായത്.  ജി പി യും ദിവ്യയും തമ്മിലുള്ള കോമ്പിനേഷൻ കുടുംബ പ്രേക്ഷകർക്ക് ഇഷ്ട്ടപെട്ട ഒന്നായി തീരുക ആയിരുന്നു. ഇ ഷോയിൽ ജനപ്രീതി ലഭിച്ചതോടെ ദിവ്യ പിള്ളയെ ചുരുക്കി ഡി പി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ഇതിലൂടെ തന്നെ ജി പിയുമായി പല ഗോസിപ്പുകളും കേൾക്കുന്നുണ്ടായി.

ഷോയിലെ അങ്കേർസ് ആയ ജീവയും അപർണ്ണയും ജി പി യും ദിവ്യയും ആയിരുന്നു കൂട്ട് . ഇവരുടെ വിഡിയോകൾ എല്ലാം തന്നെ അപ്പോൾ തന്നെ വൈറൽ ആകാറുമുണ്ട്. താരം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ സജീവമാണ്. എങ്ങും ദിവ്യ പിള്ള തരംഗമാണ്. ഇതിനുള്ള കാരണം ദിവ്യയുടെ വൈറൽ ആകുന്ന ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ്. സാധാരണ നിലക്ക് താരം ഇടുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. എന്നാൽ നടിയുടെ ബ്രൈഡൽ സാരി ലൂക്കിലുള്ള പോസ്റ്റാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ക്രിസ്ത്യൻ ബ്രൈഡ് ആയിട്ടാണ് ദിവ്യ എത്തിയിരിക്കുന്നത്. ദിവ്യയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളും വൈറൽ ആണിപ്പോൾ.

പരസ്യ ചിത്രത്തിനു വേണ്ടിയായിരുന്നു ദിവ്യ വിവാഹ വേഷത്തിൽ എത്തിയത്. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയത്. ഇളം പിങ്ക് നിറത്തിലുള്ള ശരിയാണ് അണിഞ്ഞിരുന്നത്. ബ്രൈഡൽ ലൂക്കിലുള്ള മേക്ക് ആപ്പ് ആണ് ദിവ്യ ചെയ്തിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് ഇ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ് ആയിരിക്കുന്നത്. നിരവധി താരങ്ങളാണ് ഫോട്ടോക്ക് താഴെ കമന്റുകളായി എത്തിരിക്കുന്നത്. ദിവ്യയുടെ ലൂക്കും സാരിയുമാണ് ഇ ചിത്രത്തിന്റെ പ്രധാന ആകർഷണം.

റിനു മാത്യൂസ്, പൂജിത മേനോൻ ഗായകൻ വിജയ് യേശുദാസ് തുടങ്ങി നിരവധി പേർ ലൈക്ക് കമന്റുകളായി രംഗത്ത് വന്നിട്ടുണ്ട്. ഇ സാരി തനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു എന്നും ഇത് അടുത്തപ്പോൾ താനൊരു രാജകുമാരി ആയിട്ടാണ് തോന്നിയതെന്ന് സിട്രത്തിനു അടിക്കുറിപ്പ് ആയി നൽകിയത്. എന്തായാലും ആരാധകർക്ക് സന്തോഷം നൽകുന്ന ചിത്രമായി ഇത് മാറി. പക്ഷെ ഇപ്പോൾ ചില മോശം കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്.

സാരിയിൽ ഇത്രയും കാണിക്കാനോ, കല്യാണ വേഷത്തിലാണോ ഇത്രയും ഗ്ലാമറസ് ആയി നിൽക്കുന്നത് എന്ന് പലരും ചോദിക്കുന്നുണ്ട്. മോശം കമന്റുകാരെ കണ്ടില്ല എന്ന് വച്ച് നദി ഒഴിഞ്ഞു മാറുകയാണ് എന്ന് തോന്നുന്നു. ഇപ്പോൾ തന്നെ നിരവധി മോശം കമന്റുകൾ ഇതിനോടകം വന്നു കഴിഞ്ഞു. താരം നല്ലതു മാത്രം കണ്ടു വേണ്ടാത്തത് ഒഴിച്ച് നിറുത്തുകയാണെന്ന് തോന്നുന്നു.

വിനീത് കുമാർ സംവിധാനം ചെയ്ത അയാൾ ഞാനല്ല എന്ന ചിത്രത്തിലൂടെ തുടക്കം കുറിച്ച അഭിനേത്രിയാണ് ദിവ്യ പിള്ള. മമ്മൂട്ടി, ജയറാം ഉൾപ്പെടെ പ്രമുഖ താരങ്ങൾക്കൊപ്പമെല്ലാം തിളങ്ങിയ നടി ടോവിനോ തോമസ് നായകനായെത്തിയ കളയിലും അഭിനയിച്ചിരുന്നു. ടൊവിനോയുടെ ഭാര്യ വേഷത്തിലാണ് നടി എത്തിയത്. മുൻനിര താരങ്ങളെല്ലാം തന്നെ നന്നായി സപ്പോർട്ട് ചെയ്തിരുന്നുവെന്ന് ദിവ്യ പിള്ള പറയുന്നു. മമ്മൂട്ടിക്കൊപ്പം മാസ്റ്റർപീസിൽ ഒരുമിച്ച് പ്രവർത്തിച്ചതിനെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. കാര്യങ്ങളെല്ലാം കൃത്യമായിരിക്കണമെന്നും അല്ലെങ്കിൽ മമ്മൂക്കയ്ക്ക് ദേഷ്യം വരുമെന്നുമായിരുന്നു എല്ലാവരും പറഞ്ഞത്. മമ്മൂക്കയുടെ ദേഷ്യത്തെക്കുറിച്ചും സെറ്റിലുള്ളവരെല്ലാം പറഞ്ഞിരുന്നു.

കാരവാനിൽ നിന്നും പതുക്കെ ഇറങ്ങി വരുന്ന മമ്മൂട്ടിയെയായിരുന്നു കണ്ടത്. വളരെ സൗമ്യമായാണ് അദ്ദേഹം പെരുമാറിയത്. വിശേഷങ്ങളെ കുറിച്ച് എല്ലാം ചോദിച്ചിരുന്നു. അത് കഴിഞ്ഞതോടെ പേടിയെല്ലാം മാറിയിരുന്നു. അഭിനയവും ജോലിയും ഒരുമിച്ച് കൊണ്ടു പോകുവാൻ ആയിരുന്നു ആദ്യം കരുതിയത്. എന്നാൽ അഭിനയത്തോടുള്ള ഇഷ്ടം കൂടിയതോടെ ജോലി രാജി വെക്കുകയായിരുന്നുവെന്നും ദിവ്യ പറയുന്നു. ഫ്‌ളൈ ദുബായിൽ അഡ്മിനിസ്‌ട്രേറ്ററായി ജോലി ചെയ്തുവരികയായിരുന്നു ദിവ്യ. അവസരം വരുമ്പോൾ മാത്രമേ അഭിനയിക്കാനാവൂ, കുറേ നാളുകൾ കഴിഞ്ഞ് അവസരം കിട്ടണമെന്നില്ലല്ലോ, അതോർത്താണ് താൻ നാട്ടിലേക്ക് വന്നതെന്നും താരം പറയുന്നു.

 

നടി ദിവ്യ പിള്ളയ്‌ക്കൊപ്പമുള്ള വിവാഹ ഫോട്ടോ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹത്തിന് വേണ്ടി കാത്തിരുന്നവർക്ക് മുന്നിലേക്കാണ് എത്തിയത്. ജിപിയുടെ കല്യാണ വേഷം ചുവപ്പ് നിറമുള്ള ഷർട്ടും മുണ്ടുമായിരുന്നു. അതിന് ചേരുന്ന തരത്തിൽ കേരള സാരിയിലാണ് ദിവ്യ ആരാധകരുടെ മനം കവർന്നത്. ലളിതമായി ആരും അറിയാതെ ഇരുവരും തുളസിമാല മാത്രം അണിഞ്ഞ് നിൽക്കുന്ന ഫോട്ടോ കണ്ടതോടെ വിവാഹം കഴിച്ചു എന്ന തരത്തിൽ വാർത്തകളെത്തി. ഇനിയും ഇവരുടെ വിവാഹ വാർത്തയിൽ വ്യക്തത പശ്ചാത്തലത്തിൽ താരങ്ങൾക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അല്ലു അർജ്ജുൻ നായകനായ തെലുങ്ക് ചിത്രം അങ്ങ് വൈകുണ്ഡപുരമുലോ എന്ന ചിത്രമാണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. എന്നാൽ ഷൂട്ടും തിരക്കുകളുമൊക്കെയായി നടന്ന താരം ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റർ ആൻഡ് മിസിസ് റിയാലിറ്റി ഷോ യിലെ വിധികർത്താവിന്റെ വേഷത്തിലാണ് പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുന്നത്. ഈ ഞായറാഴ്ച നടക്കുന്ന മിസ്റ്റർ ആൻഡ് മിസിസിന്റെ ഗ്രാൻഡ് ഫിനാലെയുടെ മുന്നൊരുക്കമാണോ ഈ വിവാഹ ഫോട്ടോ എന്നുള്ള കാര്യത്തിലും സംശയം നിലനിൽക്കുകയാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി ആൻ മരിയ വിവാഹിതയായി തന്റെ ജീവിതത്തിൽ ഉണ്ടായ ഏറ്റവും പുതിയ സന്തോഷം പങ്ക് വെച്ച് താരം
Next post ചിരിയുടെ തിരുമേനി ഇനിയില്ല, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു