ചിരിയുടെ തിരുമേനി ഇനിയില്ല, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

Read Time:5 Minute, 49 Second

ചിരിയുടെ തിരുമേനി ഇനിയില്ല, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു

മലങ്കര മാർത്തോമാ സഭ വലിയ മെത്രാപ്പൊലീത്ത ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം കാലം ചെയ്തു. മാർത്തോമ്മാ സഭാ വലിയ മെത്രാപ്പൊലീത്ത പത്മഭൂഷൺ ഡോ. ഫീലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പൊലീത്ത (103) കാലം ചെയ്തു. കുമ്പനാട് ഫെലോഷിപ് ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം.

ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത.

2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. കുമ്പനാട് കലമണ്ണിൽ കെ.ഇ ഉമ്മൻ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ജനിച്ച തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മൻ എന്നായിരുന്നു. ആലുവ യു.സി.കോളേജ്, ബാഗ്ലുർ യൂണിയൻ തിയോളജിക്കൽ കോളേജ് എന്നിവടങ്ങളിൽ പഠനത്തിനു ശേഷം കർണ്ണാടകയിലെ അങ്കോളയിൽ മിഷൻ പ്രവർത്തനം. 1944ൽ ശെമ്മാശ്ശു–കശ്ശിശാ പട്ടങ്ങൾ ലഭിച്ചു. തുടർന്ന് ഇംഗ്ലണ്ടിലെ കാന്റർബറി സെന്റ് അഗസ്റ്റിൻ കോളേജിൽ ഉപരി പഠനം. കോട്ടയം മാർത്തോമ്മാ വൈദിക സെമിനാരി പ്രിൻസിപ്പൽ, ക്രൈസ്തവ സഭാ കൗൺസിലിന്റെ ദേശീയ പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.

ലോക സഭാ കൗൺസിലിന്റെ ഇവാൻസ്റ്റൺ ജനറൽ അസംബ്ലിയിലും രണ്ടാം വത്തിക്കാൻ സമ്മേളനത്തിലും പങ്കെടുത്തു. 1953 മേയ് 23ന് മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പയായി അഭിഷിക്തനായി. 1978 മേയിൽ സഫ്രഗൻ മെത്രാപ്പൊലീത്തയും 1999 ഒക്ടോബർ 23ന് സഭയുടെ പരമാധ്യക്ഷനായ മാർത്തോമാ മെത്രാപ്പോലീത്തയുമായി. 2007 ഒക്ടോബർ ഒന്നിന് സ്ഥാനമൊഴിഞ്ഞു. കേരളത്തിൻറെ ആത്മീയ–സാമൂഹിക മണ്ഡലത്തിൽ എന്നും നിറഞ്ഞുനിൽക്കുന്ന, ദൈവത്തിൻറെ സ്വർണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.

ഏറ്റവും പ്രായം കൂടിയ ബിഷപ്പ് ആയിരുന്നു. ജൻമസിദ്ധമായ നർമ്മവാസന കൊണ്ട് ജനഹൃദയങ്ങളിൽ ഇടംപിടിച്ച മാർ ക്രിസോസ്റ്റം ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന വ്യക്തി കൂടിയാണ്. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. ക്രൈസ്തവസഭാ ആചാര്യൻമാരിൽ ഈ ബഹുമതിലഭിക്കുന്ന ആദ്യത്തെയാളാണ് ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

കഴിഞ്ഞ മൂന്ന് വർഷമായി കുമ്പനാട്ടെ ആശുപത്രിയിൽ വിശ്രമത്തിൽ ആയിരുന്നു. ഇരവിപേരൂർ കലകമണ്ണിൽ കെ ഇ ഉമ്മൻ കശിശായുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രിൽ 27ന് ആയിരുന്നു ജനനം. ഇരവിപേരൂർ, മാരാമൺ, കോഴഞ്ചേരി എന്നിവിടങ്ങളിലായുള്ള സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ആലുവ യു സി കോളേജിൽ ബിരുദപഠനത്തിന് ചേർന്നു.

1944ലാണ് ശെമ്മാശപ്പട്ടം അദ്ദേഹം സ്വീകരിച്ചത്. തുടർന്ന്, അതേവർഷം ജൂൺ 30ന് കാശീശാപ്പട്ടവും നേടി. 1953 മെയ് 20ന് റെമ്പാനായി നിയോഗിക്കപ്പെട്ടു. മാർത്തോമ സഭയുടെ പരമാധ്യക്ഷനായി 1999 ഒക്ടോബർ 23ന് അഭിഷിക്തനായി. 2007 ഒക്ടോബർ ഒന്നിന് ശാരീരക ബുദ്ധിമുട്ടുകളെ തുടർന്ന് സ്ഥാനത്യാഗം ചെയ്തു. 2007 ഒക്ടോബർ രണ്ടിന് വലിയ മെത്രാപ്പൊലീത്തയായി.

1962ൽ നടന്ന ചരിത്രപ്രസിദ്ധമായ രണ്ടാം വത്തിക്കാൻ കൗൺസിലിൽ നിരീക്ഷകനായിരുന്നു. 1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്തയായി. ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ മെത്രാപ്പൊലീത്ത സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 1999 ഒക്ടോബർ 23ന് മാർത്തോമാ സഭാ മെത്രാപ്പൊലീത്തയായി. 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞു. രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിൽ വിപുലമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയാണ് മാർ ക്രിസോസ്റ്റം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കല്യാണ വേഷത്തിലും ഇത്രയും ഗ്ലാമറസ് ആവാൻ പറ്റുമോ? ദിവ്യ പിള്ളയുടെ ഫോട്ടോയ്ക്കു മോശം കമന്റുകൾ
Next post വധുവിന്റെ ചോദ്യം കേട്ട് വരൻ ഞെട്ടി, പിന്നെ നടന്നത് കണ്ടോ, കിടിലൻ ക്ലൈമാക്സ്