വധുവിന്റെ ചോദ്യം കേട്ട് വരൻ ഞെട്ടി, പിന്നെ നടന്നത് കണ്ടോ, കിടിലൻ ക്ലൈമാക്സ്

Read Time:4 Minute, 26 Second

വധുവിന്റെ ചോദ്യം കേട്ട് വരൻ ഞെട്ടി, പിന്നെ നടന്നത് കണ്ടോ, കിടിലൻ ക്ലൈമാക്സ്

പല കാരണങ്ങൾ കൊണ്ട് നിശ്ചയിച്ചു ഉറപ്പിച്ച വിവാഹങ്ങൾ മുടങ്ങി പോകാറുണ്ട്. എന്നാൽ ഇതുവരെ കേട്ട് കേൾവി ഇല്ലാത്ത കാരണങ്ങൾ ചൂണ്ടി കാട്ടി വരനെ ഉപേക്ഷച്ചിരിക്കുകയാണ് വധു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നിശ്ചയിച്ചു ഉറപ്പിച്ച വിവാഹം നടക്കേണ്ടിരുന്നത്. വരൻ വിവാഹ മാലയുമായി വധുവിന്റെ അടുത്ത് എത്തി. എന്നാൽ വരൻ പറഞ്ഞ വിദ്യാഭ്യാസ യോഗ്യതയിൽ സംശയം തോന്നിയ വധു, അയാളോട് രണ്ടിന്റെ ഗുണനപ്പട്ടിക ചൊല്ലുവാൻ ആവശ്യപ്പെട്ടു.

അതിനു ശേഷം വരണ മാല്യം ചാർത്താം എന്ന് പറയുകയും ചെയ്തു. സങ്കടകരം എന്ന് തന്നെ പറയാമല്ലോ വരന് ഗുണനപ്പട്ടിക അറിയില്ലായിരുന്നു. അതോടെ വധു വിവാഹം വേണ്ട എന്ന് തീരുമാനിക്കുക തന്നെ ആയിരുന്നു. ഉത്തർ പ്രദേശിലെ മഹോബ എന്ന സ്ഥലത്താണ് ഇ വിചിത്ര സംഭവം അരങ്ങേറിയത്. സംഭവം ഏറെ തർക്കമായതോടെ പോ ലീസ് സംഭവ സ്ഥലത്തേക്ക് എത്തി. വീട്ടുക്കാർ നിശ്ചയിച്ചു ഉറപ്പിച്ച വിവാഹമായിരുന്നു ഇത്. ബന്ധുക്കളും കുറച്ചു പ്രദേശവാസികളുമാണ് ചടങ്ങുകളിൽ പങ്കെടുക്കുവാനായിട്ട് എത്തിയത്.

ഒരു ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന്, ചില യോഗ്യതകൾ വളരെ പ്രധാനമാണ്. വിദ്യാഭ്യാസം അതിലൊന്നാണ്. ഇക്കാലത്ത്, ആളുകൾ തങ്ങളുടെ കുട്ടിക്കായി മികച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ തിരയുന്നു. എന്നിരുന്നാലും, ചിലർ ഇതിലൂടെ കള്ളം പറയുകയും പലപ്പോഴും പിടിക്കപ്പെടുകയും ചെയ്യുന്നു. ഉത്തർപ്രദേശിലെ മഹോബയിൽ ഒരു സംഭവം വെളിച്ചത്തുവന്നു, അവിടെ ഒരു സ്ത്രീ തന്റെ വിവാഹം ഉപേക്ഷിച്ചു, കാരണം ഭർത്താവിന് 2 ന്റെ പട്ടിക ചൊല്ലാൻ കഴിയില്ല, പക്ഷെ ഇത് ഏറ്റവും എളുപ്പമാണ്.

വിവാഹം നടക്കുവാൻ ഒരുങ്ങുന്നതിനിടയിൽ വധു വിവാഹ മണ്ഡപത്തിൽ നിന്നും ഇറങ്ങി പോകുക ആയിരുന്നു. കണക്കിന്റെ പ്രാഥമിക പാഠം പോലും അറിയാത്ത ഒരു വ്യക്തിയെ എങ്ങനെ താൻ വിവാഹം കഴിക്കും എന്നാണ് വധുവിന്റെ ചോദ്യം, എന്ന് പോ ലീസ് ഉദ്യോഗസ്ഥൻ പറയുന്നു. വരൻ നിരക്ഷകനാണ് എന്ന് അറിഞ്ഞത് തീർത്തും ഞങ്ങളെ ഞെട്ടിച്ചു എന്നാണ് വിവാഹത്തിൽ പങ്കെടുത്ത വധുവിന്റെ ബന്ധുക്കൾ പറയുന്നത്. വരന്റെ വീട്ടുക്കാർ ഇ കാര്യം മറച്ചു വെച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്ന് പറയുന്നു.

ഇരു വീട്ടുകാർ കൈമാറിയ സമ്മാനങ്ങളും ആഭരണങ്ങളും തിരികെ കൈമാറി പ്രശ്‍നം ഒത്തുതീർപ്പാക്കി എന്ന് പോ ലീസ് പറയുന്നു. വധുവിന്റെ കസിൻ പറയുന്നത്, “വരന്റെ കുടുംബം അദ്ദേഹത്തിന്റെ വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അദ്ദേഹം സ്കൂളിൽ പോലും പോയിട്ടുണ്ടാകില്ല. വരന്റെ കുടുംബം ഞങ്ങളെ ചതിച്ചിരുന്നു. പക്ഷേ എന്റെ ധീരയായ സഹോദരി വിലക്കിനെ ഭയക്കാതെ വിവാഹത്തിൽ നിന്നും പുറത്തേക്ക് നടന്നു.”

അവസാനം പോ ലീസ് ഇതിനെ ക്കുറിച്ച് കേ സ് ഫയൽ ചെയ്തില്ല. ഇരു പാർട്ടികളും ഒത്തുതീർപ്പിലെത്തി. രണ്ട് കുടുംബങ്ങളും തങ്ങൾക്കു പരസ്പരം ലഭിച്ച സമ്മാനങ്ങളും മറ്റും പരസ്പരം തിരികെ നൽകി സംഭവം ഒതുക്കി തീർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിരിയുടെ തിരുമേനി ഇനിയില്ല, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു
Next post 71ാം വയസിൽ അമ്മയായ സുധർമ്മ; പക്ഷേ ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് ആ അമ്മ മകൻറെ വേർപാടിന്റെ വേദന മറക്കാൻ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം, എന്നാൽ വിധി മറ്റൊന്നായി