71ാം വയസിൽ അമ്മയായ സുധർമ്മ; പക്ഷേ ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് ആ അമ്മ മകൻറെ വേർപാടിന്റെ വേദന മറക്കാൻ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം, എന്നാൽ വിധി മറ്റൊന്നായി

Read Time:5 Minute, 51 Second

71ാം വയസിൽ അമ്മയായ സുധർമ്മ; പക്ഷേ ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് ആ അമ്മ മകൻറെ വേർപാടിന്റെ വേദന മറക്കാൻ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം, എന്നാൽ വിധി മറ്റൊന്നായി

ദിവസങ്ങൾക്കു മുൻപാണ് ഹരിപ്പാട് ഉള്ള എഴുപത്തൊന്ന് കാരി കൃത്രിമ ഗർഭ ധാരണത്തിലൂടെ പെൺകുഞ്ഞിന് ജന്മം നൽകിയത്‌ എന്ന വാർത്ത മലയാളികളുടെ മനസ്സ് നിറച്ചത്. അമ്മക്ക് പിറന്ന ആ അത്ഭുത കുഞ്ഞു നാല്പത്തിയഞ്ചാം ദിവസം വിധിക്ക് കീഴടങ്ങി. എഴുപത്തൊന്ന് വയസുള്ള സുധർമ്മ കൃത്രിമ ഗർഭധാരണത്തിലൂടെ ആണ് ഒരു പെൺകുഞ്ഞിന് ജന്മം നൽകിയത്. എന്നാൽ നാല്പത്തിയഞ്ചു ദിവസത്തെ അമ്മയുടെ സ്നേഹവാത്സല്യങ്ങൾ ഏറ്റവുവാങ്ങി അവൾ മടങ്ങി പോയി. തിങ്കളാഴ്ച വൈകുന്നേരം കുഞ്ഞിന് പാല് കൊടുക്കുന്നതിനിടെ പാല് തൊണ്ടയിൽ കുടുങ്ങുകയും അസ്വസ്ഥത കാണിച്ച കുഞ്ഞിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കായംകുളം രാമപുരം രവികുളങ്ങര വീട്ടിൽ റിട്ട.അധ്യാപികയുമായ സുധർമ്മ സുധർമ്മ ആണ് കഴിഞ്ഞ മാർച്ച് 18 നു ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഒരു പെൺകുഞ്ഞിന് ജന്മം നൽകുന്നത്. ഇത് ഏറെ മാധ്യമ ശ്രദ്ധയും നേടിരുന്നു. എന്നാൽ 45 ദിവസമുള്ള അ കുഞ്ഞിനെ മരണം തട്ടിയെടുത്തു എന്ന വാർത്തയാണ് ഇപ്പോൾ കേരളക്കരയെ ഏറെ സങ്കടത്തിൽ ആഴ്ത്തുന്നത്. കുഞ്ഞിന്റെ ജനനം സുധർമക്കും ഭർത്താവിനും വലിയൊരു നഷ്ടത്തിൽ നിന്നുള്ള ഒരു മോചനം കൂടിയായിരുന്നു.

റിട്ട. പൊലീസ് ടെലി കമ്യൂണിക്കേഷൻ ഓഫിസറായ സുരേന്ദ്രൻ ആണ് സുധർമയുടെ ഭർത്താവ്. ഒന്നര വർഷം മുൻപ് ഇരുവരുടെയും ഏക മകനായ 35 വയസുള്ള സുജിത് സൗദിയിൽ വെച്ച് ഹൃദയാഘാദത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. തങ്ങളുടെ ഏക മകനെ നഷ്ടമായതോടെ ആണ് സുധർമയും സുരേന്ദ്രനും ഒരു കുഞ്ഞു കൂടി വേണമെന്ന ആഗ്രഹത്തിലേക്ക് എത്തിയത്. കൃത്രിമ ഗർഭ ധാരണം എന്ന ആവശ്യമായി ചെന്നപ്പോൾ ആദ്യം ഡോക്ടർമാർ എതിർത്തു.

 

ഇത്രയും വലിയ പ്രായത്തിൽ ഒരു കുഞ്ഞിന് ജന്മം നൽകുക എന്നത് ഒരു വലിയ വെല്ലുവിളി ആണെന്ന് ഡോക്ടർ മാൽ പല ആവൃത്തി അവർത്തിച്ചെങ്കിലും സുധർമ തന്റെ നിർബന്ധത്തിൽ തന്നെ ഉറച്ചു നിന്നു. ഒടുവിൽ സുധർമ്മയുടെ നിർബന്ധത്തിനു ഡോക്ടർമാർ വഴങ്ങി. തുടർന്ന് കുഞ്ഞിന് 32 ആഴ്ച പ്രായമുള്ളപ്പോൾ മാർച്ച് 18 നു ആലപ്പുഴ മെഡിക്കൽ കോളേജിൽ ഗൈനോക്കോളജി വിഭാഗം മേധാവി ഡോക്ടർ ലളിതാംബിക കരുണാകരന്റെ നേതൃത്വത്തിൽ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് ജനിക്കുമ്പോൾ ഭാരം 1100 ഗ്രാം മാത്രമായിരുന്നു , സിസേറിയനിലൂടെ ജനിച്ച കുഞ്ഞിന്റെ ഭാരവും പ്രതിരോധ ശക്തിയും വളരെ കുറവായിരുന്നു. അതുകൊണ്ട് തന്നെ നാൽപത് ദിവസത്തോളം ആശുപത്രിയിൽ നിയോ നാറ്റാൽ ഐ സി യു വില നിരീക്ഷണത്തിൽ ആയിരുന്ന കുഞ്ഞിനെ ആരോഗ്യ സ്ഥിതി വീണ്ടെടുത്തതോടെ കഴിഞ്ഞ മാസം 28 നു വീട്ടിലേക്ക് അയക്കുന്നത്. രാമപുരത്തെ തങ്ങളുടെ വീട്ടിലേക്ക് കൊണ്ട് വന്ന കുഞ്ഞിനെ അതീവ ശ്രദ്ധയോടെയാണ് സുധർമയും ഭർത്താവു സുരേന്ദ്രനും പരിചരിച്ചു പോന്നത്.

സുധർമയും സുരേഷും വളരെ സന്തോഷത്തിലാണെന്നും കുഞ്ഞിന് ശ്രീലക്ഷ്മി എന്ന പേരിടാനാണ് തങ്ങളുടെ ആഗ്രഹമെന്നും അന്ന് സുധർമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനിടെ കുഞ്ഞിന്റെ ഭാരം 1100 ൽ നിന്നും 1400 ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിലാണ് അ ദുരന്തം ഇവരുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. പല തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞു മ രിച്ചത്. തിങ്കളാഴ്ച വൈകുന്നേരം കുഞ്ഞിന് പാല് കൊടുക്കുന്നതിനിടെ പാല് തൊണ്ടയിൽ കുടുങ്ങുകയും അസ്വസ്ഥത കാണിച്ച കുഞ്ഞിനെ ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി മ രിച്ചു . അത്ഭുതകരമായ ഒരു ജനനത്തിനു സാക്ഷ്യം വഹിക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഇവരെ പരിചരിച്ച ഡോക്ടർമാർ ..എന്നാൽ കുഞ്ഞിന്റെ അകാല മരണം എല്ലാവര്ക്കും ഒരു നൊമ്പരമായി മാറി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വധുവിന്റെ ചോദ്യം കേട്ട് വരൻ ഞെട്ടി, പിന്നെ നടന്നത് കണ്ടോ, കിടിലൻ ക്ലൈമാക്സ്
Next post ചിത്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ നമ്മളെ കുടുകുടാ ചിരിപ്പിച്ച പ്രിയ നടൻ വിട വാങ്ങി