ചിത്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ നമ്മളെ കുടുകുടാ ചിരിപ്പിച്ച പ്രിയ നടൻ വിട വാങ്ങി

Read Time:8 Minute, 11 Second

ചിത്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ നമ്മളെ കുടുകുടാ ചിരിപ്പിച്ച പ്രിയ നടൻ വിട വാങ്ങി

മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽ തിളങ്ങിയ നടൻ സരൺ അന്തരിച്ചു. ബാലതാരമായിട്ടാണ് നടൻ വെള്ളിത്തിരയിൽ എത്തിയത്. നടൻ മാത്രമല്ല ഡബ്ബിങ് ആർട്ടിസ്‌റ് കൂടിയാണ് സരൺ. നടന്റെ വിയോഗം ഞെട്ടലോടെയാണ് പ്രേക്ഷകരും സിനിമ താരങ്ങളും സ്വീകരിച്ചത്. നടൻ ശരണിന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് സിനിമ ലോകവും ആരാധകരും.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് നടൻ മനോജ് കെ ജയന്റെ ഹൃദയ സ്പർശിയായ കുറിപ്പാണ്. നടന്റെ അടുത്ത സുഹൃത്തു കൂടിയായിരുന്നു സരൺ. ഇത്ര പെട്ടന്ന് യാത്രയാകുമെന്നു കരുതി ഇല്ല എന്നാണ് മനോജ് കെ ജയൻ പറയുന്നത്. നടന്റെ ഫേസ് ബുക് പോസ്റ്റ് ഇങ്ങനെ – ശരൺ

അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. ’കുമിളകൾ’ സീരിയലിൽ 1989-ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടൻ്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും .. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും..വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.

നിരവധി കമന്റുകളാണ് ഇ കുറിപ്പിന് താഴെ വന്നിരിക്കുന്നത് – “സായിപ്പിന്റെ കയ്യിൽ നിന്ന് കിട്ടിയതിന്റെ പാതി എനിക്ക് വേണം” എന്ന പോപ്പുലർ ഡയലോഗ് അഭിനയിച്ചു നമ്മളെയൊക്കെ ചിരിപ്പിച്ച..ആ വലിയ കലാകാരന്.. കണ്ണീരിൽ കുതിർന്ന പ്രണാമം.  1989 എൻ്റെ ക്ലാസ് മേറ്റ് MG College ൽ ചിത്രം സിനിമയുടെ നിറവിൽ നിൽക്കുന്നു എൻ്റെ അടുത്ത ക്ലാസ് നമ്പർ exam ഹാളിൽ ഞങ്ങൾ അടുത്തിരിക്കുമ്പോൾ ശരണിൻ്റെ തടിയും എൻ്റെ മെല്ലിച്ച ശരീരവും കണ്ട് ടീച്ചർ കളിയാക്കുമായിരുന്നു: പിന്നെ വർഷങ്ങൾക്ക് ശേഷം ഞാൻ idea യിൽ ആയിരുന്നപ്പോൾ സ്ഥിരം കണ്ടുമുട്ടലായി.

 

ഇന്ന് കണാമറയത്ത്’ നൊമ്പരത്തോടെ ഓർമ്മ പൂക്കളായി – ഇദ്ദേഹത്തിനെ നേരിട്ട് കണ്ട ഒരു സന്ദർഭം പറയാം, ചിത്രത്തിനു ശേഷം അഭിനയിച്ച ഒരു film ദൂരദർഷനിൽ വന്നതിന്റെ പിറ്റേ ദിവസം രാവിലെ കലാഭവൻ തിയേറ്ററിന് മുൻപിൽ ചിത്രഞ്ജലി സ്റ്റാഫ്‌ bus കാത്തിരിക്കുന്നു ഞാൻ, തൊട്ടടുത്ത തന്നെ കക്ഷി നിൽപ്പുണ്ട്, വരുന്ന ഓരോ ബേസിലെ യാത്രക്കാരും ഇദ്ദേഹത്തോട് തലയാട്ടി വിഷ് ചെയ്യുന്നത് ഇപ്പോഴും ഓർക്കുന്നു

 

ചിത്രത്തിലെ സരണിന്റെ കഥാപാത്രം എന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്. “അണ്ണാ, സായിപ്പിൻ്റെ കയ്യീന്ന് കിട്ടിയതിൻ്റെ ബാക്കി ഞാൻ മേടിച്ചോണ്ടേ, പോകൂ…” ലാലേട്ടൻ-പ്രിയദർശൻ കോമ്പിനേഷനിലെ ഏറ്റവും പ്രശസ്തമായ ‘ചിത്രം ‘എന്ന സിനിമയിൽ ലാലേട്ടൻ്റെ വിഷ്ണുവെന്ന കഥാപാത്രത്തിനൊപ്പം സായിപ്പിനെ പറ്റിക്കാൻ നിന്ന തടിയനായ കഥാപാത്രത്തിൻ്റെ ഈ ഡയലോഗ് മലയാളികളാരും മറന്നു കാണാനിടയില്ല ‘ ശരൺ ചെയ്ത കഥാപാത്രമായിരുന്നു.

 

ലാലേട്ടനൊപ്പം കഴിഞ്ഞ ഡിസംബറിൽ ചിത്രീകരിച്ച ‘ഉത്സവം വിത്ത് ലാലേട്ടൻ ‘ എന്ന പരിപാടിയിലൂടെയാണ് ശരണിനെ എനിക്ക് പരിചയം.’ ഷോയുടെ ഡയറക്ടർ മിഥിൽരാജും  , പ്രിയ സുഹൃത്ത് രമേഷ് പിഷാരടിയും മായി ലാലേട്ടൻ ഷോയെക്കുറിച്ചുള്ള പ്രാഥമിക ചർച്ചയ്ക്കിടയിലാണ് ലാലേട്ടൻ സിനിമകളിലെ പ്രശസ്തരായ അപ്രധാന കഥാപാത്രങ്ങളെ വീണ്ടും സ്ക്രീനിലെത്തിക്കാം എന്ന ആശയമുണ്ടാകുന്നത്.

 

നാടോടിക്കാറ്റിലെ കുഞ്ഞിരാമനും, വെള്ളാനകളുടെ നാട്ടിലെ മൊയ്തിനും, ചിത്രത്തിലെ തടിയൻ കഥാപാത്രത്തിനുമായുള്ള തിരച്ചിൽ ഞങ്ങളുടെ ടീമിലെ ഷിബു കൊഞ്ചിറ ഏറ്റെടുത്തു. ഏറെ അന്വേഷണങ്ങൾക്കൊടുവിൽ അങ്ങനെ ചിത്രത്തിലെ ആ കഥാപാത്രത്തെ അവതരിപ്പിച്ച ശരണിനെ ഞങ്ങൾക്ക് കിട്ടി.

 

പ്രമേഹബാധിതനായി അവശനായിരുന്നെങ്കിലും ഫ്ലവേഴ്സിൻ്റെ മണീട് സ്റ്റുഡിയോയിൽ ശരണെത്തി’ വർഷങ്ങൾക്കിപ്പുറം ലാലേട്ടനുമായുള്ള ശരണിൻ്റെ കുടിക്കാഴ്ച ഏറെ വികാരനിർഭരമായിരുന്നു. വൈകാരികമായ ആ നിമിഷങ്ങൾ ‘ഉത്സവം വിത്ത് ലാലേട്ടൻ്റെ’ പ്രേക്ഷകരുടേയും കണ്ണു നനയിച്ചു.

 

ലാലേട്ടൻ ചിത്രത്തിലൂടെ കൊടുത്തു തീർക്കാനുള്ള കടവും തീർപ്പിച്ച് യാത്രയാക്കിയ ശരണിനെ സാമ്പത്തികമായി സഹായിക്കാൻ മിഥിലാജിൻ്റെ നേതൃത്ത്വത്തിൽ അരങ്ങൊരുങ്ങുകയും രമേഷ് പിഷാരടി ആ സഹായം ശരണിൻ്റെ വീട്ടിലെത്തിക്കുകയും ചെയ്തു. ആ ദൃശ്യങ്ങളും നിറകണ്ണുകളോടെയല്ലാതെ കണ്ടിരിക്കാനാകില്ലെന്ന് പ്രേക്ഷകർ സാക്ഷ്യപ്പെടുത്തിയതുമാണ്. ചില കഥാപാത്രങ്ങൾ അങ്ങിനെയാണ്. കാലങ്ങൾക്കിപ്പുറവും കാണികൾ സ്നേഹത്തോടെ ഓർത്തുവെച്ചിരിക്കും.മലയാളികളുടെ ആ സ്നേഹം ഒരിക്കൽകൂടി ഏറ്റുവാങ്ങിയാണ് ശരൺ മടങ്ങുന്നത്..

ആ മുഹൂർത്തങ്ങൾക്ക് ചെറുതായിട്ടെങ്കിലും കാരണക്കാരനാകാൻ കഴിഞ്ഞുവെങ്കിലും ശരണിൻ്റെ അകാലത്തിലുള്ള ഈ വിടവാങ്ങൽ ഏറെ ദുഃഖിപ്പിക്കുന്നു..’ചിത്ര’ത്തിൽ തല്ലും വാങ്ങി തിരിച്ചു പോകുമ്പോൾ ‘ഇനിയും ഞാൻ വരും’എന്ന് പറയുന്ന ശശരണിൻ്റെ കഥാപാത്രത്തെപ്പോലെ ജീവിതത്തിൽ പറയാനായില്ലല്ലോ? വിട ശരൺ..

നന്ദിയോടെ കൈകൂപ്പി പറഞ്ഞ വാചകങ്ങൾ എന്നും ഓർമ്മയിലുണ്ടാകും..”ഞങ്ങളെയൊക്കെ ഓർത്തല്ലോ?’ ഒന്നോ രണ്ടോ സിനിമകളിൽ മാത്രം വന്ന് നമ്മുടെ മനസ്സിലിടം നേടി പിന്നീട് നിർഭാഗ്യം കൊണ്ട്സി നിമയിലൊന്നുമാകാൻ കഴിയാതെ പോയ ഒട്ടനേകം അഭിനേതാക്കളെ ഓർമ്മിക്കാൻ ശരണിൻ്റെ വിടവാങ്ങൽ കാരണമാകട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Previous post 71ാം വയസിൽ അമ്മയായ സുധർമ്മ; പക്ഷേ ആ കുഞ്ഞിന് സംഭവിച്ചത് കണ്ടോ? പൊട്ടിക്കരഞ്ഞ് ആ അമ്മ മകൻറെ വേർപാടിന്റെ വേദന മറക്കാൻ ഒരു കുഞ്ഞു വേണമെന്ന് ആഗ്രഹം, എന്നാൽ വിധി മറ്റൊന്നായി
Next post രാ ഷ്ട്രീയം മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാൻ ഇടപെടാറില്ല വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ