രാ ഷ്ട്രീയം മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാൻ ഇടപെടാറില്ല വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

Read Time:4 Minute, 15 Second

രാ ഷ്ട്രീയം മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാൻ ഇടപെടാറില്ല വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ

 

മലയാള ബിഗ് സ്ക്രീൻ – മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് ഇതിനോടകം സാധിക്കുകയും ചെയ്തു. എന്നാൽ സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം കഴിഞ്ഞ ദിവസം അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന സമയം എ ബി വി പിയുടെ സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ കുറിച്ച് ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം തുറന്നു പറഞ്ഞിരുന്നു. ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും താൻ എന്നും സംഘപുത്രിയായിരിക്കുമെന്നും നടി കുറിച്ചിരുന്നു.

ഇതിന് പിന്നാലെ ലക്ഷ്മിയെ വിമർശിച്ച് പല കമന്റുകളുമെത്തി. സബീന ലത്തീഫ് എന്നാണ് ലക്ഷ്മി പ്രിയ ആയതെന്നും സ്‌കൂളിൽ ആ സമയത്ത് രാ ഷ്ട്രീയമുണ്ടായിരുന്നോ എന്നൊക്കെയായിരുന്നു താരത്തിനോട് ഒരു ആരാധകന്റെ ചോദ്യം. വിമർശനങ്ങൾ ഇപ്പോൾ താരത്തിന് എതിരെ വന്നതോടെ മറുപടിയുമായി ലക്ഷ്മി പ്രിയ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. ലക്ഷ്മിപ്രിയയുടെ കുറിപ്പ്,

കിട്ടി മക്കളെ കിട്ടി. ഇത്രയും നേരം എന്റെ സ്കൂളിൽ പഠിച്ചു എന്നും എന്റെ സ്കൂളിൽ ഞാൻ പഠിച്ച കാലയളവിൽ എ ബി വി പി ഇല്ലായിരുന്നു എന്നും പറഞ്ഞു തള്ളി മറിച്ച ആളിന്റെ പ്രൊഫൈൽ കിട്ടി. നോക്കൂ ആ പ്രൊഫൈലിൽ വ്യക്തമായി എഴുതിയിരിക്കുന്നത് SVHS കുടശ്ശനാട്! SVHS എങ്ങനെ ആണ് നൂറനാട് സി ബി എം എച് എസ് ആകുന്നത്? അതും കോയ ഇതും കോയയോ? കോയ ആണ് എന്നറിയാം. 95 ൽ ആണ് ഞാൻ അഞ്ചിൽ പഠിയ്ക്കുന്നത്. 96 മുതലോ 97 മുതലോ വിദ്യാർത്ഥി രാഷ്ട്രീയം സ്കൂളിൽ ഇല്ല.

95 ലെ എ ബി വി പി പ്രവർത്തകരിൽ ഒരാൾ ആണ് ഇന്ന് ബിജെപി പഞ്ചായത്ത്‌ അംഗo. അല്പ്പം റീച്ച് കിട്ടാൻ വേണ്ടി സ്കൂൾ അല്ല അതിലപ്പുറം ഇവരൊക്കെ മാറ്റി പറയും. പിന്നെ ഇതേ മഹാൻ തന്നെ ഒരു കമെന്റ് ൽ പറയുന്നുണ്ട്,96 ൽ പാസ്സ് ഔട്ട്‌ എന്ന്. ഞാൻ 99 ലും.95 ൽ ഞാൻ അഞ്ചിൽ സി ബി എം ൽ ചേരുമ്പോൾ കുടശ്ശനാട് സ്കൂളിൽ നിന്നും 96 ൽ പാസ്സ് ഔട്ട്‌ ആയ മഹാൻ പൂട്ടി വച്ചിരിക്കുന്ന സ്വന്തം പ്രൊഫൈൽ ഒന്ന് തുറന്നു വച്ചിട്ട് മറുപടിയുമായി വരണം ഹേ.

രാംദാസ് എന്ന എന്റെ കൂടെ ട്യൂഷനു പഠിച്ച മഹാൻ പറയുന്നത് 99 ൽ രാഷ്ട്രീയം ഇല്ലായിരുന്നു. അതേ ഇല്ലായിരുന്നു അത് വ്യക്തമായി ഞാൻ പറയിട്ടുണ്ടല്ലോ. അതേ മഹാൻ വീണ്ടും പറയുന്നു 45 പേര് ചേർന്നാണ് സ്കൂൾ ലീഡറെ തെരഞ്ഞെടുത്തത്, ഞാൻ അല്ലായിരുന്നു സ്കൂൾ ലീഡർ എന്ന്. ശരിയാണ് എന്റെ പോസ്റ്റിൽ എവിടെ എങ്കിലും ഞാൻ സ്കൂൾ ലീഡർ എന്ന് പറഞ്ഞിട്ടുണ്ടോ?എന്റെ ക്ലാസ്സിൽ 5 ലും 10 ലും ക്ലാസ്സ്‌ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചതുമാത്രമാണ് ഞാൻ പറഞ്ഞിരിക്കുന്നത്. കലങ്ങാത്തവർക്ക് കലങ്ങി കാണും എന്ന് വിചാരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിത്രം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ നമ്മളെ കുടുകുടാ ചിരിപ്പിച്ച പ്രിയ നടൻ വിട വാങ്ങി
Next post സാമൂഹിക അകലം, മുള വടിയിൽ മാല ചാർത്തുന്ന വധൂവരന്മാർ: വീഡിയോ കാണാം