സാമൂഹിക അകലം, മുള വടിയിൽ മാല ചാർത്തുന്ന വധൂവരന്മാർ: വീഡിയോ കാണാം

Read Time:4 Minute, 49 Second

സാമൂഹിക അകലം മുള വടിയിൽ മാല ചാർത്തുന്ന വധൂവരന്മാർ

 

കോ വിട് കാലത്തു വിവാഹം നടത്തുവാൻ പലരും പല രീതികളും പരീക്ഷിക്കുകയാണ്. മാസ്‌ക്കുകൾ മുതൽ പി പി ഇ കിറ്റുകൾ വരെ ധരിച്ചിട്ടുള്ള വിവാഹങ്ങൾ ഇ കാലത്തു പതിവ് കാഴ്ചകളായി മാറി ഇരിക്കുകയാണ്. ഇപ്പോൾ ഇതാ സാമൂഹിക അകലവും വധു വരന്മാർക്കിടയിൽ എത്തി കഴിഞ്ഞു. സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറൽ ആയ വീഡിയോ യിൽ ആണ് സാമൂഹിക അകലം പാലിച്ചു കൊണ്ട് വധുവും വരനും പരസ്പരം മാല ചാർത്തിയത്.

കോ വിഡ് -19 കേ സുകളുടെ വൻ തോതിലുള്ള വർധന സാധാരണ ജീവിതത്തെ വല്ലാതെ ഉലക്കുന്നു, ഇപ്പോഴത്തെ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, വിവാഹങ്ങൾ പോലുള്ള ആഘോഷങ്ങൾക്കും ഒരു മുൻകരുതൽ എടുത്തിട്ടുണ്ട്, ഇത് റദ്ദാക്കാനോ മാറ്റിവയ്ക്കാനോ ആളുകളെ നിർബന്ധിക്കുന്നു. എന്നിരുന്നാലും, ഇപ്പോഴും ചടങ്ങുകളുമായി മുന്നോട്ട് പോകുന്ന ചില ആളുകൾ, ഒപ്പം ചടങ്ങുകൾ നടത്തുവാൻ സാമൂഹിക അകലം പാലിക്കുന്ന നടപടികളുമായി വിവാഹം നടത്തി പോരുന്നുമുണ്ട്.

ഇന്നത്തെ സാഹചര്യത്തിൽ നടന്ന ഒരു വിവാഹ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്, ബീഹാറിലെ ബെഗുസാരായിയിൽ നിന്നുള്ള വധുവും വരനും വിവാഹിതരായപ്പോൾ, ശാരീരിക അകലം പാലിക്കുന്നതിനുള്ള സവിശേഷമായ ഒരു മാർഗം സ്വീകരിക്കാൻ തീരുമാനിച്ചു എന്നതാണ് വൈറലാകുന്ന ചിത്രങ്ങളിൽ കാണുന്നത്, വരൻ കീർതേഷ് കുമാറിനെ മുള വടി കൊണ്ട് വധുജ്യോതി കുമാരി മാല ഇടുന്നതു ഇ വിഡിയോയിൽ കൂടി കാണാം. വിവാഹ വസ്ത്രം ധരിച്ച ദമ്പതികൾ പരസ്പരം മാല അണിയുവാൻ, മാസ്ക് ധരിക്കുകയും രണ്ട് മുള വടികൾ ഉപയോഗിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.

മുള വടിയിൽ കോർത്താണ് പൂ മാലയും പൂ ചെണ്ടയും വധു വരന്മാർ പരസ്പരം വിവാഹ വേദിയിൽ കൈമാറിയത്. കോ റോണാ കാലത്തേ വിവാഹങ്ങൾ വിജയിപ്പിക്കുവാൻ ഇവന്റ് മാനേജ്‌മന്റ് സംഘങ്ങൾ ഏതു ഏറ്റവും വരെ പോകേണ്ടി വരുമെന്നാണ് ട്വിറ്ററിൽ ഇ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. രണ്ടു മുള വടികൾ ഉപയോഗിച്ച് വധു വരനെ പൂമാല അണിക്കുന്നതാണ്, വീഡിയോ ദൃശങ്ങളിൽ ആദ്യം കാണുന്നത്. പിന്നീട് വരനും ഇതേ രീതിയിൽ മാല ചാർത്തുന്നു.

ചിലർ ഇ വീഡിയോയെ തമാശയായി കണ്ടെങ്കിലും, ചിലർ ഇത് വിഡ്ഢിത്തമാണെന്നും പറയുന്നു. ഇതിലും ഭേദം കല്യാണം മാറ്റിവക്കുന്നതല്ലേ നല്ലതെന്നു ചോദിക്കുന്നവരും കുറവല്ല. ഈ സംഭവം ഇതിനോടകം വൈറൽ ആയി തീർന്നിരിക്കുന്നു. സാമൂഹിക അകലത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ചതിന് ആളുകൾ വധു വരന്മാരെ പ്രശംസിക്കുന്നു, ഇതുപോലുള്ള സമയങ്ങളിൽ ഇങ്ങനെയുള്ള ഒരു സന്ദേശം വളരെ പ്രധാനമാണ്. ഈ വേറിട്ട വിവാഹം എല്ലായ്പ്പോഴും തങ്ങൾക്കു അവിസ്മരണീയമാകുമെന്നും വധു വരന്മാർ പറഞ്ഞു.

ചടങ്ങിൽ 50 ൽ താഴെ ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ഔദ്യോദിക മാർഗ്ഗ നിർദ്ദേശങ്ങൾക്കു അനുസൃതമായി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതായും കുടുംബം പറയുന്നു. ഏപ്രിൽ 30 നാണ് വിവാഹം നടന്നത്. കോ വിഡ് കാലഘട്ടത്തിൽ, വലിയ തോതിലുള്ള വിവാഹ ആഘോഷം എന്ന ആശയം ചെറിയതും വളരെ അടുപ്പമുള്ള കുറച്ചു ആളുകളെ മാത്രം ഉൾകൊള്ളിച്ചു കൊണ്ട് നടത്തുന്നു എന്നത് ശ്രദ്ധേയമാണ്. പൂക്കൾക്ക് പകരം അതിഥികളെ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിച്ച് സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post രാ ഷ്ട്രീയം മത വിശ്വാസം അതിലൊന്നും യാതൊരു വിധത്തിലും ഞാൻ ഇടപെടാറില്ല വിമർശനങ്ങൾക്ക് മറുപടിയുമായി ലക്ഷ്മി പ്രിയ
Next post തന്റെ കാശ്‌ ഇല്ലാത്ത അവസ്ഥയും ദുരിത ജീവിതവും വെളിപ്പെടുത്തി ഉമാ നായർ ഇതെനിക്ക് താങ്ങാൻ കഴിയുന്നില്ല