കോടതി മുറിയിൽ നിന്നും കരഞ്ഞിറങ്ങിയ മഞ്ജു വാര്യർ പിന്നാലെ മാസ്സ് തിരിച്ചു വരവ് ആരെയും ഞെട്ടിപ്പിക്കുന്ന മാറ്റം

Read Time:7 Minute, 40 Second

കോടതി മുറിയിൽ നിന്നും കരഞ്ഞിറങ്ങിയ മഞ്ജു വാര്യർ പിന്നാലെ മാസ്സ് തിരിച്ചു വരവ് ആരെയും ഞെട്ടിപ്പിക്കുന്ന മാറ്റം

മലയാളി പ്രേക്ഷക മനസ്സുകളിൽ ഇന്നും സ്വന്തം വീട്ടിലെ ഒരു അംഗം എന്ന ഇമേജ് നിലനിർത്തുന്ന നടിയാണ് മഞ്ജുവാര്യർ. വളരെ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ മഞ്ജു, ഇന്ന് മലയാള സിനിമയിലെ ലേഡിസൂപ്പർ സ്റ്റാറാണ്. ദിലീപുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുത്ത താരം 14 വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയത്.

എന്നാൽ കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യൽ മീഡിയയിൽ താരത്തിന്റെ ചിത്രങ്ങൾ ഏറെ വൈറൽ ആയി മാറുകയാണ്. ഈ ചിത്രത്തെ വിമർശിച്ചും നിരവധി പേര് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ മഞ്ജുവിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കന്മദം’ കാണുന്നതു വരെ സത്യത്തിൽ മഞ്ജു വാര്യരെ പറ്റി വലിയ അഭിപ്രായമൊന്നും ഇല്ലായിരുന്നു. ശ്രീവിദ്യയും ശോഭനയും ഉർവ്വശിയും ഗൗതമിയുമൊക്കെ ആയിരുന്നല്ലോ ആ തൊണ്ണൂറുകളിലെ മുതിർന്ന അഭിനേത്രികൾ. മഞ്ജു വാരിയർ, ചിപ്പി, ആനി തുടങ്ങിയ കിലുകില പെമ്പിള്ളേരെ സീരിയസ് ആക്‌റ്റേഴ്‌സ് ആയി കണ്ടു തുടങ്ങിയിരുന്നില്ല അന്നൊന്നും. പക്ഷെ, ‘കന്മദ’ത്തിലും ‘പത്ര’ത്തിലുമൊക്കെ കണ്ടപ്പോൾ, കൊള്ളാലോ എന്ന് തോന്നി തുടങ്ങി. അപ്പോഴേക്കും പക്ഷെ, മഞ്ജു ദിലീപിനെ കല്യാണം കഴിച്ച് രംഗം വിട്ടിരുന്നു.


അത് കഷ്ടായീലോ എന്നും ‘പത്രം’ കണ്ടപ്പോൾ തോന്നാതിരുന്നില്ല. പാവം, ഒന്ന് അഭിനയിച്ച് തുടങ്ങീതേ ഉണ്ടായിരുന്നുള്ളൂ എന്നും. ഒരു പക്ഷേ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ‘അട്ടിമറി’കളിൽ ഒന്നായിരിക്കും മഞ്ജു വാര്യരുടെ ‘സ്‌പെക്റ്റാക്കുലർ റിട്ടേൺ.’ വിവാഹിതയായി രംഗം വിട്ട നടി വർഷങ്ങൾക്കു ശേഷം വിവാഹമോചിതയായി അഭിനയരംഗത്തേക്കു തിരിച്ചെത്തുന്നത് അപൂർവ സംഭവമൊന്നുമല്ലെങ്കിലും, ആ വരവ് മിക്കവാറും അമ്മ റോളുകളിലോ അല്ലെങ്കിൽ പരമാവധി ചേച്ചി റോളുകളിലോ മാത്രമാവാറാണു പതിവ്.

ആ പതിവിനെയൊക്കെ അട്ടിമറിച്ചു കൊണ്ടാണല്ലോ മഞ്ജു വാര്യർ തിരിച്ചെത്തിയത്. കുടുംബം എന്ന സ്ഥാപനത്തെയും നന്മ നിറഞ്ഞ, ത്യാഗരൂപിണിയായ, മാതൃസ്‌നേഹം വാർന്നൊഴുകുന്ന കുടുംബിനി എന്ന സ്റ്റീരിയോടൈപ്പിനേയും എത്ര നൈസായിട്ടാണു മഞ്ജു വാര്യർ എടുത്ത് ദൂരെ കളഞ്ഞത് എന്നതിലാണ് ഇപ്പോൾ എനിക്ക് അവരോടുള്ള ആരാധന. അജ്ജാതി ഒരു വെച്ചു കെട്ടും ഇല്ലാതെ തന്നെ, മകളെ അച്ഛന്റെ കയ്യിലേൽപ്പിച്ച് ഇറങ്ങിപ്പോന്ന് തനിക്ക് വേണ്ടി ജീവിക്കാൻ ഒരു സ്ത്രീക്ക് കഴിയുമെന്നും, അതു കൊണ്ട് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും മഞ്ജു വാര്യർ മലയാളികൾക്ക് കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

മമ്മൂട്ടിക്ക് എഴുപതാം വയസ്സിലും യുവത്വം നില നിർത്തിക്കൊണ്ട് പ്രത്യക്ഷപ്പെടാൻ കുടുംബം തടസ്സമാകില്ല. ഇയാൾ എന്തൊരച്ഛനാണു എന്ന് ഓഡിറ്റിംഗ് ഉണ്ടാവില്ല. പക്ഷെ, ഇത്തരം എല്ലാ ഓഡിറ്റിംഗിനെയും പ്രതീക്ഷിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും മാത്രമേ മഞ്ജു വാര്യർക്ക് മിഡിയും ടോപ്പുമിട്ട് സ്‌കൂൾ കുട്ടീയുടെ പ്രസരിപ്പോടെ പ്രത്യക്ഷപ്പെടാൻ സാധിക്കൂ. ഓഡിറ്റിംഗുകളെ അവഗണിക്കാനുള്ള ആ തന്റേടത്തിനാണു എന്റെ മാർക്ക്. ജീവിതം കോഞ്ഞാട്ടയായി, എല്ലാം തീർന്നു എന്നു വിചാരിച്ചിരിക്കുന്ന സ്ത്രീകളേ…. ദേ ഇങ്ങോട്ട് നോക്ക്യേ.

മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറായാണ് മഞ്ജു വാര്യരെ വിശേഷിപ്പിക്കാറുള്ളത്. സാക്ഷ്യത്തിലൂടെ തുടങ്ങിയ അഭിനയ ജീവിതം ലളിതം സുന്ദരത്തിലെത്തി നിൽക്കുകയാണ്. ഇടക്കാലത്ത് സിനിമയിൽ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്. വൈവിധ്യമാർന്ന കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചിട്ടുള്ളതെല്ലാം. മലയാളത്തിൽ മാത്രമല്ല അന്യഭാഷയിലും താരം തന്റെ പേര് രേഖപ്പെടുത്തിയിരുന്നു. അസുരനിലൂടെയായിരുന്നു മഞ്ജു തമിഴിലേക്കെത്തിയത്. പച്ചയമ്മാളായുള്ള വേഷപ്പകർച്ചയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.

മഞ്ജു വാര്യർ ബോളിവുഡിലേക്ക് പ്രവേശിക്കുന്നുവെന്ന വാർത്ത പുറത്തുവന്നത് അടുത്തിടെയായിരുന്നു. സിനിമയുടെ പ്രീപ്രൊഡക്ഷൻ ജോലികൾ തുടങ്ങിയെന്നുള്ള റിപ്പോർട്ടുകളുമുണ്ടായിരുന്നു. താൻ ബോളിവുഡിലേക്ക് പ്രവേശിക്കുകയാണെന്ന വാർത്ത മഞ്ജു വാര്യരും ശരിവെച്ചതോടെ ആരാധകർ സന്തോഷത്തിലായിരുന്നു. നവാഗത സംവിധായകനൊപ്പമായാണ് വരവ്. മാധവനാണ് ചിത്രത്തിൽ നായകനായെത്തുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.

മലയാളികളെ പറയിപ്പിക്കാത്ത തരത്തിലുള്ള ചിത്രമായിരിക്കും അത്. സിനിമയിൽ സിങ്ക് സൗണ്ടാണ് ഉപയോഗിക്കുന്നത്. ഈ ചിത്രത്തിനായി താൻ ഹിന്ദി പഠിച്ച് വരികയാണെന്നും മഞ്ജു വാര്യർ കുറിച്ചിരുന്നു. ഹിന്ദി സംസാരിക്കാനായി എന്നെയാണ് വിളിക്കുന്നതെന്നായിരുന്നു സണ്ണി വെയ്ൻ പറഞ്ഞത്. ചതുർമുഖം റിലീസിന് മുന്നോടിയായി നടത്തിയ പ്രസ് മീറ്റിനിടയിലായിരുന്നു ഈ തമാശ. നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ഈ യുവതിക്ക് ലഭിച്ച കോടികൾ വിലയുള്ള നിധി കണ്ടോ
Next post ഇപ്പോഴാണ് ശിവൻ അഞ്ജലിക്ക് മുന്നിൽ ശരിക്കും താണുകൊടുത്തത്; അഞ്ജലിക്ക് മുന്നിൽ കാല് വഴുതി വീണ് താരം