കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ഈ യുവതിക്ക് ലഭിച്ച കോടികൾ വിലയുള്ള നിധി കണ്ടോ

Read Time:4 Minute, 49 Second

കഴിക്കാനായി വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ഈ യുവതിക്ക് ലഭിച്ച കോടികൾ വിലയുള്ള നിധി കണ്ടോ

വളരെ ബുദ്ധിമുട്ടി ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ട് പോകും എന്ന അവസ്ഥയിൽ നിന്ന ഒരു പാവം തായ് സ്ത്രീക്ക് അവർ കഴിക്കാൻ വേണ്ടി തായ്‌ലൻഡിലെ ഒരു പ്രാദേശിക മാർക്കറ്റിൽ നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്ന് ലഭിച്ചത് കോടിക്കണക്കിന് രൂപ മതിക്കുന്ന ഓറഞ്ച് നിറത്തിലുള്ള മെലോ പവിഴം, ഇത് അവരുടെ കഷ്ടപ്പാടിന് ദൈവം നൽകിയത് എന്നാണ് അവർ വിശ്വസിക്കുന്നത്.

സംഭവം ഇങ്ങനെ, സാറ്റുൻ പ്രവിശ്യയിൽ അത്താഴത്തിനായി അവിടത്തെ അടുത്തുള്ള ചന്തയിൽ നിന്ന് 70 തായ്‌വാൻ ബാത്തിന് ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ 163 രൂപയ്ക്ക് കടൽ ഒച്ചുകളെ കൊചാക്കോൺ എന്ന യുവതി വാങ്ങുകയായിരുന്നു

ഒച്ചുകളുടെ ഷെല്ലിനുള്ളിൽ ഒരു ഓറഞ്ച് നിറത്തിലുള്ള വസ്തുവാണ് കണ്ടെത്തിയത്. ആദ്യം അതൊരു കല്ലാണെന്നാണ് യുവതി കരുതിയത്. എന്നാൽ തനിക്ക് ലഭിച്ചിരിക്കുന്നത് 1.5 സെന്റീമീറ്റർ വ്യാസം ഉള്ള 6 ഗ്രാം ഭാരം വരുന്ന മേലോപ്പിൾ എന്ന പ്രത്യേകതരം പവിഴമാണെന്ന് പിന്നീട് കൊച്ചോ കോണ് തിരിച്ചറിഞ്ഞത്. പവിഴത്തിന്റെ ഗുണ നിലവാരം അനുസരിച്ചു ചെറുതല്ലാത്ത ഒരു ഭാഗ്യം തന്നെ കാത്തിരിക്കുന്നു വെന്നും അവൾക്ക് മനസിലായി. അടുത്തിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു കൊച്ചോ കോണിന്റെ ‘അമ്മ.

 

ഒച്ചിൽ നിന്ന് പവിഴം കിട്ടിയ കാര്യം ഇവർ മറച്ചു വെച്ചിരിക്കുകയായിരുന്നു. കാരണം ഒച്ചിനെ തന്ന കച്ചവടക്കാരൻ അത് ആവശ്യപ്പെടുമെന്ന് ഭയന്ന് കൊചാക്കോണും കുടുംബവും പവിഴം കിട്ടിയ വിവരം രഹസ്യമാക്കി വച്ചത്, എന്നിരുന്നാലും ഇപ്പോൾ അവൾ വിൽക്കാൻ തീരുമാനിക്കുകയായിരുന്നു കാരണം അതും അവളുടെ അമ്മയുടെ ചികിത്സാ ചെലവുകൾക്കായി മുത്ത് വിറ്റാലേ മതിയാകു എന്ന അവസ്ഥയിൽ നിൽക്കുകയാണ് അവൾ.

ആ പവിഴം അമ്മയ്ക്ക് കാണിച്ചുകൊടുത്തു അപ്പോൾ അവർ പറഞ്ഞത് ഇത് മെലോ എന്ന പവിഴ മുത്താണ് വളരെ വിലപ്പെട്ടതുമാണെന്ന് അവർ പറഞ്ഞു മുമ്പൊരിക്കൽ ടെലിവിഷനിൽ ഒരു മത്സ്യത്തൊഴിലാളിക്ക് ഇതു പോലെ ലഭിച്ച പവിഴം വിറ്റ് കോടികൾ കിട്ടിയ വാർത്ത മകൾക്ക് ആ അമ്മ പറഞ്ഞു കൊടുക്കുകയായിരുന്നു

 

കൂടാതെ കാൻസറിനും ചികിത്സയിൽ ആണ് ‘അമ്മ. കൊച്ചോ കോണിന്റെ അമ്മയ്ക്ക് ഏകദേശം 23 ലക്ഷം രൂപ ചികിത്സ യ്ക്കായി കണ്ടെത്തേണ്ട അവസ്ഥയിൽ ആയിരുന്നു. അമ്മയ്ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ ഈ പവിഴം സഹായിച്ചേക്കുമെന്നാണ് കൊച്ചോ കൊണ് പറയുന്നത്. ഇപ്പോൾ ഇതാണ് തങ്ങളുടെ ഏക പ്രതീക്ഷ എന്നും അവർ പറയുന്നു. അമ്മയെ കാണിച്ചപ്പോൾ അമ്മയാണ് അതൊരു മേലോപ്പിൾ ആണെന്നും ഇത്തരത്തിൽ മേലോപ്പിൾ ലഭിച്ച ഒരു മത്സ്യ തൊഴിലാളി അത് വിറ്റ് കോടിശ്വരൻ ആയ കഥ പറയുന്നതും. തനിക്കവശ്യമായ പണം ഇത് വിൽക്കുമ്പോൾ ലഭിക്കുമെന്നാണ് കൊച്ചോ കൊണ് കരുതുന്നത്.

കൊച്ച കോൺ ഇപ്പോൾ ഇ പവിഴം പൊതുജനങ്ങൾക്ക് മുമ്പിൽ വിൽപ്പനക്ക് വച്ചിരിക്കുകയാണ്. ബുദ്ധിമുട്ട് അനുഭവിക്കുന്ന തന്റെ കുടുംബത്തിന് അനുഗ്രഹ പ്രദമായിരിക്കും ഇ പവിഴം എന്ന് കൊച്ച കോൺ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ഇവരുടെ വാർത്ത ഇപ്പോൾ സോഷ്യൽ മീഡിയ വഴി ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ടിക്ക് ടോക്കിലെ നിങ്ങളുടെ പ്രിയ താരം ആമി അശോകന് ജീവിതത്തിൽ സംഭവിച്ചത് , കളിയാക്കുന്നവർ ഇത് കൂടി കാണണം
Next post കോടതി മുറിയിൽ നിന്നും കരഞ്ഞിറങ്ങിയ മഞ്ജു വാര്യർ പിന്നാലെ മാസ്സ് തിരിച്ചു വരവ് ആരെയും ഞെട്ടിപ്പിക്കുന്ന മാറ്റം