പിണറായി വിജയനോട് സഹായം ചോദിച്ച ബാബു ആൻ്റണിയുടെ അനുഭവം കണ്ടോ ?

Read Time:8 Minute, 26 Second

പിണറായി വിജയനോട് സഹായം ചോദിച്ച ബാബു ആൻ്റണിയുടെ അനുഭവം കണ്ടോ ?

മുഖ്യമന്ത്രി പിണറായി വിജയന് പ്രശസ്ത നടൻ ബാബു ആന്റണി കഴിഞ്ഞ ദിവസം ഒരു മെസേജ് അയച്ചു. ബാബു ആന്റണിയുടെ ആരാധികയായ യുവതി, തനിക്കു കൊ റോണ ആണെന്നും താനും മകനും മാത്രമേ വീട്ടിൽ ഉള്ളു എന്നും സഹായിക്കുവാൻ ആരുമില്ല. അയൽക്കാർ പോലും തങ്ങളെ തിരിഞ്ഞു നോക്കുന്നില്ല എന്നും ബാബു ആന്റണിയെ അറിയിച്ചിരുന്നു. തനിക്കു എന്തെങ്കിലും സംഭവിച്ചാൽ തന്റെ കുട്ടിക്ക് ആരും ഇല്ലാതെ ആകും എന്നും ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല എന്നും യുവതി പറഞ്ഞു.

വിവബന്ധം വേർപ്പെട്ടു ഒറ്റപ്പെട്ടു ജീവിക്കുകയാണ്. യുവതിയുടെ ശബ്ദത്തിലെ ബുദ്ധിമുട്ട് മനസിലാക്കിയ ബാബു ആന്റണി, എന്താണ് ചെയ്യേണ്ടത് എന്ന് സംവിധായകൻ ടി എസ് സുരേഷ് ബാബുവിനോട് ചോദിച്ചു. സുരേഷ് ബാബു പറഞ്ഞത് നമ്മുക്ക് മുഖ്യമന്ത്രിക്ക് ഓർ മെസ്സേജ് അയക്കാം എന്നാണ്. അദ്ദേഹം പ്രതികരിക്കാതിരിക്കില്ല. അങ്ങനെ മെസ്സേജ് അയച്ചു.

‘മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ എനിക്ക് നേരത്തെ അറിയാമെങ്കിലും ഞാൻ ഇന്നുവരെ ഒരാവശ്യത്തിനും അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്നാൽ എന്റെ ഒരു മെസേജിന് അദ്ദേഹം വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെയാണ് മറുപടി തന്നത്, അതും ഒരു ജീവൻ രക്ഷിച്ചുകൊണ്ട്’ നടൻ ബാബു ആന്റണിയുടെ വാക്കുകളാണ് ഇത്. പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു ബാബു ആന്റണി.

കൊല്ലം ജില്ലാ കളക്ടർ നേരിട്ട് ഇടെപെട്ടാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് എറണാകുളം ജില്ലാ കളക്ടർ വിളിച്ചറിയിച്ചത് അനുസരിച്ചു അവരെ എറണാകുളത്തേ്ക്ക് മാറ്റി. ഇപ്പോൾ യുവതി സുഖം പ്രാപിച്ചു വരികയാണ്

ബാബു ആന്റണിയുടെ വാക്കുകൾ ഇങ്ങനെ ;

മുഖ്യമന്ത്രി പിണറായി വിജയൻ സാറിനെ എനിക്ക് നേരത്തെ അറിയാമെങ്കിലും ഞാൻ ഇന്നുവരെ ഒരാവശ്യത്തിനും അദ്ദേഹത്തെ സമീപിച്ചിട്ടില്ല. എന്നാൽ എന്റെ ഒരു മെസേജിന് വാക്കുകളിലൂടെയല്ല, പ്രവർത്തിയിലൂടെയാണ് അദ്ദേഹം മറുപടിതന്നത്, അതും ഒരു ജീവൻ രക്ഷിച്ചുകൊണ്ട്.

എന്റെ ഫാനാണെന്ന് പരിചയപ്പെടുത്തി നിരവധി ആളുകൾ എനിക്ക് മെസേജ് അയക്കാറുണ്ട്. ഞാൻ അങ്ങനെ കാര്യമായി പ്രതികരിക്കാറൊന്നുമില്ല. എങ്കിലും വർഷങ്ങളായി മുടങ്ങാതെ സന്ദേശമയക്കുന്ന ചിലരുണ്ട്. നമ്മൾ ഒന്നും തിരിച്ച് പറഞ്ഞില്ലെങ്കിലും പരിഭവമൊന്നുമില്ലാതെ അന്വേഷിച്ചുക്കൊണ്ടിരിക്കുന്നവർ. അത്തരത്തിലുള്ളൊരു ആരാധികയായിരുന്നു ഇത്. ഇവർ കൊല്ലത്താണ് താമസം.

ആരും സഹായത്തിനില്ല അവർക്ക്. ഒരു ചെറിയ കുട്ടിമാത്രമേ അവർക്കുള്ളു. കുറച്ചുദിവസങ്ങൾക്ക് മുമ്പ് അവർ തനിക്ക് കൊറോണയാണെന്ന് പറഞ്ഞുകൊണ്ട് മെസേജ് അയച്ചു.ഞാൻ അവരോട് പെട്ടെന്ന് തന്നെ സുഖമാകും വേണ്ട ചികിത്സയൊക്കെ എടുക്കണമെന്ന് പറഞ്ഞു. എന്നാൽ അതിനുപിറ്റേദിവസം അവർ തീരെ സുഖമില്ലാതായെന്നും താൻ ഇനി അധികം ജിവിച്ചിരിക്കുമെന്ന് തോന്നുന്നില്ലെന്നും മരിച്ചുപോയാൽ കുഞ്ഞിന്റെ കാര്യമെന്താകുമെന്നും ഒക്കെ ആശങ്കപ്പെട്ടു.

സത്യത്തിൽ അപ്പോഴാണ് ഞാൻ ആദ്യമായി ആ സാഹചര്യത്തിന്റെ ഭീകരത മനസ്സിലാക്കുന്നത്. കൊവിഡ് എല്ലായിടത്തും ഉണ്ടെന്നും മറ്റിടങ്ങളിൽ നടക്കുന്നതുമെല്ലാം ടിവിയിലൂടെയും വാർത്തകളിലൂടെയുമെല്ലാം അറിയുന്നുണ്ടെങ്കിലും ആദ്യമായിട്ടായിരുന്നു ആ ഭീകരരോഗം വന്നൊരാളുടെ ശബ്ദം കേൾക്കുന്നത്.അവരുടെ ഓഡിയോ മെസജിൽ നിന്നും വളരെ വ്യക്തമായി നമുക്ക് മനസ്സിലാകും അവരുടെ ദയനീയാവസ്ഥ. ഹെൽത്തിൽ അറിയിച്ചെന്നും അവർ അടുത്തദിവസം വരാമെന്നും പറഞ്ഞുള്ള യുവതിയുടെ സന്ദേശമാണ് പിന്നെയെനിക്ക് വന്നത്.

ഈ കാര്യം ഞാനെന്റെ ഭാര്യയോട് പറഞ്ഞു. ആ സ്ത്രീയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽപ്പോലും ഞാൻ അറിയില്ല എന്നോർത്തപ്പോൾ മനസിന് വല്ലാത്തൊരു ഭാരം അനുഭവപ്പെടാൻ തുടങ്ങി. അപ്പോൾ എന്റെ ഭാര്യ പറഞ്ഞതിങ്ങനെയാണ്, ബോബ്, നിങ്ങൾക്ക് കേരളത്തിൽ കുറേയെറെ ബന്ധങ്ങളില്ലേ, ഡോക്ടർമാരെയോ അല്ലെങ്കിൽ പെട്ടെന്ന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്ന ആരെയെങ്കിലും ഒന്നു വിളിച്ചറിയിച്ച് അവരെ രക്ഷിക്കാൻ നോക്കു.

അപ്പോഴാണ് രണ്ട് ദിവസം മുമ്പ് സംവിധായകൻ ടി എസ് സുരേഷ് ബാബു എനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നമ്പർ തന്ന കാര്യം ഓർമ്മ വന്നത്. ഞാൻ അദ്ദേഹത്തിന് ഇവരുടെ വിവരങ്ങൾ എല്ലാം അറിയിച്ചുകൊണ്ടൊരു മെസേജ് അയച്ചു. അദ്ദേഹം പ്രതികരിക്കുമെന്നോ മറുപടി തരുമെന്നോ എന്നൊന്നും പ്രതീക്ഷയില്ലായിരുന്നു. എന്നാൽ എന്നെ അമ്പരപ്പിച്ച കാര്യം ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ, അതായത് ഞാൻ മെസേജ് അയച്ച് മുക്കാൽ മണിക്കൂറിനുള്ളിൽ അദ്ദേഹം നടപടിയെടുത്തുവെന്നുള്ളതാണ്.

എന്നാലത് ഈ യുവതി വിളിച്ചുപറയുമ്പോഴാണ് അറിയുന്നത്. കൊല്ലം ജില്ലാകളക്ടർ നേരിട്ടിടപ്പെട്ടാണ് അവരെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് എറണാകുളം ജില്ലാ കളക്ടർ വിളിച്ചറിയിച്ചതിനനുസരിച്ച് അവരെ എറണാകുളത്തേയ്ക്ക് മാറ്റി. ആ യുവതി പറഞ്ഞതിങ്ങനെ, സർ വിളിച്ച് പരാതി പറഞ്ഞതുകൊണ്ടാണ് ഇങ്ങനെയല്ലാം നടന്നതെന്നും താൻ രക്ഷപ്പെട്ടതെന്നും. ഞാൻ അവരോട് പരാതിയൊന്നുമല്ല, മുഖ്യമന്ത്രിയ്ക്ക് സന്ദേശമയക്കുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.

ഞാനും വിജയൻസാറും തമ്മിൽ മുമ്പേ പരിചയമുള്ളതാണ്. ഒരിക്കൽ വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ തന്റെ മകന് വേണ്ടി അദ്ദേഹം എന്റെ ഓട്ടോഗ്രാഫൊക്കെ വാങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ എന്റെ വലിയ ആരാധകനായിരുന്നുവത്രേ. അതൊക്കെ പഴയ കഥ. എന്നാലിന്ന് അദ്ദേഹത്തോടുള്ള ആദരവും അടുപ്പവും ഈയൊരു സംഭവത്തോടെ ഒന്നുകൂടി ഊട്ടിയുറപ്പിക്കാനായി. പിന്നീട് ഞാൻ അദ്ദേഹത്തോട് നന്ദിപറഞ്ഞുകൊണ്ട് മെസേജയച്ചപ്പോൾ എന്താവശ്യവും വിളിച്ചറിയിക്കാമെന്നായിരുന്നു മറുപടി. ഇതായിരുന്നു നടന്റെ വാക്കുകൾ

Leave a Reply

Your email address will not be published. Required fields are marked *

Previous post മകൾക്ക് സംഭവിച്ചത്! നെഞ്ചുപൊട്ടുന്ന കുറിപ്പു പങ്കുവച്ച് നടൻ ദീപൻ മുരളി, ആ വേദന സഹിക്കാനാകില്ല 
Next post അടച്ചു ആക്ഷേപിച്ചവരെ പഞ്ഞിക്കിട്ട് പൃഥ്വിരാജിന് കട്ടസപ്പോർട്ടുമായി സുരേഷ് ഗോപി