അടച്ചു ആക്ഷേപിച്ചവരെ പഞ്ഞിക്കിട്ട് പൃഥ്വിരാജിന് കട്ടസപ്പോർട്ടുമായി സുരേഷ് ഗോപി

Read Time:7 Minute, 20 Second

അടച്ചു ആക്ഷേപിച്ചവരെ പഞ്ഞിക്കിട്ട് പൃഥ്വിരാജിന് കട്ടസപ്പോർട്ടുമായി സുരേഷ് ഗോപി

ലക്ഷദ്വീപ് വിഷയത്തിൽ പ്രതികരിച്ച നടൻ പൃഥ്വിരാജിന് എതിരെ നടക്കുന്ന സൈബർ ആ ക്രമണത്തിലും വ്യക്തിഹ ത്യയിലും എതിർപ്പ് അറിയിച്ചു സിനിമ രംഗത്തെ നിരവധി പേർ രംഗത്ത് എത്തിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ഇ വിഷയത്തിൽ പ്രതികരണവുമായി എത്തിരിക്കുകയാണ് സുരേഷ് ഗോപി. ലക്ഷദ്വീപ് വിഷയമോ പൃഥ്വിരാജ്ന്റെ പേരോ പരാമർശിക്കാതെ ആണ് സുരേഷ് ഗോപിയുടെ അഭിപ്രായ പ്രകടനം. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ്

Please… Please… Please…
ഓരോ മനുഷ്യന്റെയും ജീവിതത്തിൽ സ്ഥാപനങ്ങളല്ല സ്ഥാനങ്ങളാണ് ഉള്ളത്. മുത്തശ്ശൻ, മുത്തശ്ശി, അവരുടെ മുൻഗാമികൾ, അവരുടെ പിൻഗാമികളായി അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെ സ്ഥാനങ്ങളാണ് ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ജീവിതം അഭിമുഖീകരിച്ച് കൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അതിൽ സത്യമുണ്ടാകാം സത്യമില്ലായിരിക്കാം. വിവരമുണ്ടായിരിക്കാം വിവരമില്ലായിരിക്കാം. പ്രചരണമുണ്ടാവാം കുപ്രചരണമുണ്ടാവാം.

പക്ഷെ അതിനെ പ്രതിരോധിക്കുമ്പോൾ ആരായാലും ഏത് പക്ഷത്തായാലും പ്രതികരണം മാന്യമായിരിക്കണം. ഭാഷയിൽ ഒരു ദൗർലഭ്യം എന്ന് പറയാൻ മാത്രം മലയാളം അത്ര ശോഷിച്ച ഒരു ഭാഷയല്ല. അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത് ഒരാളുടെ അവകാശമാണെങ്കിൽ ആ അഭിപ്രായത്തെ ഖണ്ണിക്കുവാനുള്ള അവകാശം മറ്റൊരളുടെ അവകാശമാണ്, അംഗീകരിക്കുന്നു. വ്യക്തിപരമായ ബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്. അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്.

ആ സ്ഥാനങ്ങളെല്ലാം പവിത്രവും ശുദ്ധവുമായി നിലനിർത്തിക്കൊണ്ട് തന്നെയാകണം വിമർശനങ്ങൾ. വിമർശനങ്ങളുടെ ആഴം നിങ്ങൾ എത്ര വേണമെങ്കിലും വർധിപ്പിച്ചോളൂ. ഈ വേദന എനിക്ക് മനസ്സിലാകും. ഇത് ഒരു വ്യക്തിക്കും പക്ഷത്തിനുമുള്ള ഐക്യദാർഢ്യമല്ല. ഇത് തീർച്ചയായിട്ടും ഇന്ത്യൻ ജനതയ്ക്കുള്ള ഐക്യദാർഢ്യമാണ്. അവർ തിരഞ്ഞെടുത്ത സർക്കാരിനുള്ള ഐക്യദാർഢ്യമാണ്. ഇങ്ങനെയുള്ള പുലമ്പലുകൾ ഏറ്റവുമധികം ഒരു മകന്റെ നേരെ ഉന്നയിച്ചപ്പോൾ അതിന്റെ വേദന അനുഭവിച്ച ഒരു അച്ഛനാണ് ഞാൻ.

ഇത് ചെന്ന് തറയ്ക്കുന്നത് അമ്മമാരിലാണെങ്കിൽ നമ്മൾ പാപികളാകും. അത് ഓർക്കണം. അഭ്യർഥനയാണ്. രാഷ്ട്രീയം കാണരുത് ഇതിൽ.
Let Dignity and Integrity be your Sword when you criticize. Keep protected Integrity, Dignity, Decency and let Emotions be PURE and SINCERE. ഇങ്ങനെ ആയിരുന്നു സുരേഷ് ഗോപിയുടെ ഫേസ്ബുക് കുറിപ്പ്.

നിരവധി ആളുകളാണ് കമന്റുകൾ ആയി ഇ പോസ്റ്റിനു താഴെ വന്നത്. താങ്കളിലെ രാഷ്ട്രീയക്കാരനെക്കാൾ ഉപരി താങ്കളിൽ അവശേഷിക്കുന്ന മനുഷ്യത്വവും ഒരോ മനുഷ്യനുമുള്ള അവകാശത്തെയും അവരുടെ വ്യക്തിത്വത്തെയും അവർക്കുള്ള അഭിപ്രായ സ്വാതന്ത്ര്യത്തെയും അംഗീകരിക്കുന്നതുമാണ് താങ്കളുടെ വാക്കുകൾ. പൃഥ്വിരാജ് എന്ന വ്യക്തി വർത്തമാനകാല സംഭവത്തിൽ തന്റെ അഭിപ്രായം തുറന്നു പറഞ്ഞതിന്റെപേരിൽ അദ്ദേഹത്തിന്റെ മണ്മറഞ്ഞ പിതാവിനെപോലും അപമാനിക്കുംവിധം സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ട് അദ്ദേഹത്തെ ഒറ്റതിരിഞ്ഞു ആക്രമിക്കുന്നത് അംഗീകരിക്കുവാൻ താങ്കളെപ്പോലുള്ള ഒരു വ്യക്തിക്ക് കഴിയില്ല.

അതാവും താങ്കളുടെ ഈ കുറിപ്പിന് ആധാരം. അഭിപ്രായ സ്വതന്ത്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും അംഗീകരിക്കുക എന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നാൽ പല എതിരഭിപ്രായങ്ങളും കണ്ടാൽ തോന്നുക നമ്മുടെ നാട്ടിൽ ജനാധിപത്യത്തിന് കോടാലി വയ്ക്കപ്പെടുന്നു എന്നതാണ്. അപ്പോഴും ഒന്ന് പറയാതെവയ്യ. സൈബർ ലോകത്ത് ഏറ്റവും അധികം ആക്രമണം നേരിട്ടവരിൽ താങ്കളും ഉണ്ട് അപ്പോഴൊന്നും സിനിമാലോകത്തുനിന്നും മറ്റാരും അതിനെ അപലപിച്ചില്ല എന്നിട്ടും താങ്കൾ ഇങ്ങനെ ഒരു കുറിപ്പ് ഇറക്കിയത് എന്തുകൊണ്ടും ശ്ലാഘനീയം.

ഒരുപക്ഷേ കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണം നേരിട്ടിട്ടുള്ള ഒരു വ്യക്തി നിങ്ങളായിരിക്കും. സിനിമാ മേഖലയിൽ നിന്നും പേരും പ്രശസ്തിയുമുള്ള ഒരാളും നിങ്ങളെ പിൻതുണച്ച് വന്നത് കണ്ടില്ല. നിങ്ങൾ ചെയ്ത നന്മകളുടെ നൂറിലൊന്ന് ചെയ്തുകാണില്ല പൃഥ്വിരാജ്. എന്നിട്ടും നിങ്ങൾ നിങ്ങളുടെ ആശയങ്ങളുടെ എതിർപക്ഷം നിൽക്കുന്ന പൃഥ്വിരാജ് സമാനമായ സൈബർ ആക്രമണം നേരിടുമ്പോൾ അയാൾക്ക് പിന്തുണയുമായി എത്തി. നിങ്ങൾ സിനിമാരംഗത്തെ മാന്യന്മാരിൽ മാന്യനായി കണക്കാക്കപ്പെടുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്

സമ്മതിക്കുന്നു, പക്ഷെ സുരേഷേട്ടാ, താങ്കളോട് ഈ മാന്യത ഇവർ കാണിക്കാറില്ലല്ലോ? കമൽ താങ്കളെ അടിമഗോപി എന്നുവിളിച്ചപ്പോൾ ആരും അത് മോശമാണെന്ന് പറഞ്ഞില്ലല്ലോ? തൃശ്ശൂരിൽ മത്സരിക്കുന്ന സമയത്ത് താങ്കൾ പറഞ്ഞ ഒരു വാചകത്തെ എത്ര മ്ലേ ച്ഛമായാണ് സിനിമക്കാരടക്കം ട്രോളിയത്? താങ്കൾ തൃശൂർ മെഡിക്കൽകോളേജിൽ ചെയ്ത ഒരു സൽപ്രവർത്തിയെ എത്ര മോശമായാണ് ചാനലുകൾ കൈകാര്യം ചെയ്തത്? അങ്ങനെ ഒരുപാട് പറയാനുണ്ട്. ദയ അർഹിക്കാത്ത ഈ കാട്ടാള സംസ്കാരത്തോട് കരുണ കാണിക്കാനാവില്ല, കാരണം അവരത് അർഹിക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

Previous post പിണറായി വിജയനോട് സഹായം ചോദിച്ച ബാബു ആൻ്റണിയുടെ അനുഭവം കണ്ടോ ?
Next post സൈക്കിൾ പോയി..കയ്യോടെ ക ള്ളനെ പൊക്കി കേരള പോലീസ്, കീർത്തന പറഞ്ഞു: ‘‘ന്റെ പോ ലീസു മാമൻമാർ സൂപ്പറാ…’’