സൈക്കിൾ പോയി..കയ്യോടെ ക ള്ളനെ പൊക്കി കേരള പോലീസ്, കീർത്തന പറഞ്ഞു: ‘‘ന്റെ പോ ലീസു മാമൻമാർ സൂപ്പറാ…’’

Read Time:5 Minute, 16 Second

സൈക്കിൾ പോയി..കയ്യോടെ ക ള്ളനെ പൊക്കി കേരള പോലീസ്, കീർത്തന പറഞ്ഞു: ‘‘ന്റെ പോ ലീസു മാമൻമാർ സൂപ്പറാ…’’

ഏഴാം ക്‌ളാസ്സ്‌കാരിയുടെ കളഞ്ഞു പോയ സൈക്കിൾ കണ്ടെത്തി കൊടുത്ത എറണാകുളം സെൻട്രൽ സ്റ്റേഷനിലെ പോ ലീസ്‌ക്കാർക്ക് ഇപ്പോൾ സൈബ ർ ലോകത്തു താരങ്ങൾ. എറണാകുളത്തു കേന്ദ്രിയ വിദ്യാലയത്തിൽ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കീർത്തന എന്ന പെൺകുട്ടി സെൻട്രൽ പോലീ സ് സ്റ്റേഷൻ ഇൻസ്‌പെക്ടർ നിസ്സാറിനു ഫോണിൽ വിളിച്ചു പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിൽ മണിക്കൂറുകൾക്കുള്ളിൽ ആണ് പോ ലീസ് കളവു പോയ സൈക്കിൾ കണ്ടു പിടിച്ചു, തിരിച്ചു കൊടുത്ത്.

ഇ കോവിഡ് അതിവ്യാപന സാഹചര്യത്തിലും ഒട്ടും വിട്ടുവീഴ്ചയില്ലാത്ത ജാഗ്രതയാണ് തങ്ങൾ പുലർത്തുന്നതെന്നു ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് എറണാകുളം സിറ്റി പൊ ലീസ്. മോഷണം പോയ സൈക്കിൾ മണിക്കൂറുകൾക്കുള്ളിലാണ് എറണാകുളം സെൻട്രൽ പൊ ലീസ് കണ്ടെത്തിയത്.

ഇന്നലെയാണ് (27-5-21) സൈക്കിൾ മോഷണം പോയെന്ന് അറിയിച്ചു കൊണ്ട് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ. നിസാറിന്റെ മൊബൈൽ ഫോണിലേക്ക് കീർത്തന എന്ന ഏഴാം ക്ലാസ് വിദ്യാർഥിനിയുടെ ഫോൺ വന്നത്. എറണാകുളത്ത് തന്നെ കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് കീർത്തന, കുടുംബത്തോടൊപ്പം, മഹാരാജാസ് കോളെജിനു സമീപം വാടകയ്ക്കു താമസിക്കുകയാണ്. കഴിഞ്ഞ ദിവസം സ്വന്തം നാട്ടിൽ പോയി തിരികെ വന്നപ്പോൾ വാടക വീട്ടിൽ നിന്നും സൈക്കിൾ മോഷണം പോയെന്നും അത് കണ്ടെത്താൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് കീർത്തന പോലീസിനെ വിളിച്ചത്.

കൊവിഡ് ഡ്യൂട്ടിത്തിരക്കിനിടയിലും ആ കുട്ടിയുടെ ആവശ്യം അവഗണിക്കാതെ അന്വേഷണത്തിനായി നിർദേശം നൽകുകയും ഏതാനും മണിക്കൂറിനുള്ളിൽ തന്നെ സെൻട്രൽ പൊലീസ് ടീം സൈക്കിൾ കണ്ടെത്തുകയും ചെയ്തു. സൈക്കിൽ കണ്ടെത്തിയതായുള്ള സന്തോഷ വാർത്ത ഫോണിലൂടെ അറിയിച്ചപ്പോൾ സന്തോഷത്തോടെ വാക്കുകൾ കൊണ്ട് കീർത്തന നന്ദി അറിയിക്കുകയും, അതോടൊപ്പം ആ കൊച്ചു മിടുക്കി നിസാർ സാറിന്റെ വാട്‌സാപ്പിൽ ഒരു കത്ത് കൂടി അയച്ചു. നന്ദിയറിയിച്ചുള്ള ഒരു എഴുത്തും പൊലീസിന്റെ ചിത്രവുമെല്ലാം അടങ്ങിയ പോസ്റ്റായിരുന്നു അത്.

ആക്രി പെറുക്കാൻ നടന്നവരായിരുന്നു സൈക്കിൾ മോഷ്ടിച്ചത്. മോഷ്ടിച്ചു പോകും വഴി പൊലീസിന്റെ പരിശോധനയിൽ പിടിവീഴുകയായിരുന്നു. കീർത്തനയുടെ കോൾ ഇൻസ്‌പെക്ടർ നിസാറിന്റെ ഫോണിലേക്കു വരുന്നതിനു മുൻപു തന്നെ പൊലീസ് സൈക്കിൾ മോഷ്ടാവിനെ പിടികൂടിയിരുന്നു. വിഷുവിന് തനിക്ക് കിട്ടിയ വിഷു കൈനീട്ടം ആയിരുന്നു മോഷണം പോയ സൈക്കിൾ . സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ചുകൊണ്ട് കീർത്തന പറഞ്ഞു: ‘‘ന്റെ പോലീസുമാമൻമാർ സൂപ്പറാ…’’

വെള്ളിയാഴ്ച രാവിലെ തന്നെ സ്റ്റേഷനിൽനിന്ന്‌ സൈക്കിൾ വാങ്ങാനെത്തിയ കീർത്തനയെ കാത്തിരുന്നത് പോലീസ് മാമൻമാരുടെ മധുര പലഹാരങ്ങൾ തന്നെ ആയിരുന്നു . കീർത്തന താൻ വരച്ച ചിത്രവും പോലീസുകാർക്ക് നൽകി . സൈക്കിൾ കിട്ടിയ സന്തോഷത്തിൽ കീർത്തനയും കൊടുത്തു പോലീസിന് മിഠായികൾ. പിന്നെ, പ്രിയപ്പെട്ട സൈക്കിളിൽ വീട്ടിലേക്ക്. കൂടെ കൈയടിച്ച് കീർത്തനയെ യാത്രയാക്കാൻ എത്തിയത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. തോമസും സർക്കിൾ ഇൻസ്പെക്ടർ എ. നിസാറും.

ബി. പി. സി. എൽ. ഉദ്യോഗസ്ഥൻ കെ. എൻ. രാജേഷ്‌ കുമാറിന്റെയും ആർക്കൈവ്സ് വകുപ്പ് ഉദ്യോഗസ്ഥ ആർ. നിജയുടെയും മകളാണ് കീർത്തന എന്ന ഏഴാം ക്‌ളാസ്കാരി.

Leave a Reply

Your email address will not be published. Required fields are marked *

Previous post അടച്ചു ആക്ഷേപിച്ചവരെ പഞ്ഞിക്കിട്ട് പൃഥ്വിരാജിന് കട്ടസപ്പോർട്ടുമായി സുരേഷ് ഗോപി
Next post സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ, അറിയാം