സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ, അറിയാം

Read Time:4 Minute, 57 Second

സംസ്ഥാനത്ത് 10 ദിവസംകൂടി ലോക്ക്ഡൗൺ..പക്ഷെ കൂടുതൽ ഇളവുകൾ, അറിയാം

സംസ്ഥാനത്ത് നീട്ടുന്നു. ജൂൺ 9 വരെ ലോക്ക് ഡൌൺ നീട്ടാനാണ് ഉന്നതതല യോഗത്തിൽ തീരുമാനം. കാര്യങ്ങളുടെ അന്തിമ തീരുമാനം ഇന്ന് വൈകിട്ട് വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കും. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. ഇനി വരുന്ന ദിവസങ്ങളിലെ ലോക്ക് ഡൌൺ ചില മേഖലകൾക്ക് ഇളവുകൾ അനുവദിച്ചിട്ടുണ്ട്.

കയർ, കശുവണ്ടി വ്യവസായങ്ങൾക്ക് 50 ശതമാനം ജീവനക്കരേ വച്ച് പ്രവർത്തിക്കാമെന്ന് സർക്കാർ ഇതിനോടകം അറിയിച്ചു. ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കും ഇളവ് അനുവദിച്ചേക്കുമെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഘട്ടം ഘട്ടമായി കൂടുതൽ ഇളവുകൾ നൽകാനാണ് ധാരണ എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

വിവിധ വകുപ്പുകളുടെ അഭിപ്രായം കൂടി കണക്കിലെടുത്താകും ഇളവുകൾ സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകുക . ജൂൺ ഒമ്പതു വരെയാണ് നീട്ടിയത്. നേരത്തെ മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ഡൗൺ നാളെ അവസാനിക്കേണ്ടതായിരുന്നു. ഈ സാഹചര്യത്തിലാണ് പത്തു ദിവസത്തേക്കു കൂടി ലോക്ക് ഡൌൺ നീട്ടിയത്.

ലോക്ക് ഡൌൺ ദിവസങ്ങൾ ദീർഘിപ്പിച്ചെങ്കിലും സംസ്ഥാനത്ത്‌ കൂടുതൽ ഇളവുകൾ അനുവദിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടുകൾ. ഇളവുകൾ സംബന്ധിച്ച തീരുമാനം കോ വിഡ് അവലോകന യോഗത്തിനു ശേഷം പ്രഖ്യാപിക്കും. സ്വർണ ക്കടകൾ, ടെക്‌സ്‌റ്റൈലുകൾ, ചെരിപ്പു കടകൾ, സ്‌കൂൾ കുട്ടികൾക്ക് ആവശ്യമായ വസ്തുക്കൾ വിൽക്കുന്ന കടകൾ എന്നിവ തുറന്നു പ്രവർത്തിക്കാനുള്ള അനുമതി നൽകിയേക്കും. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായിരിക്കും ഇതിന് അനുമതി നൽകുക.

വ്യവസായ സ്ഥാപനങ്ങൾക്കും പ്രവർത്തന അനുമതി നൽകിയേക്കും . അൻപത് ശതമാനം ജീവനക്കാരെവെച്ച് വ്യവസായ സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള തീരുമാനമാണ് ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. ഈ വ്യവസായ സ്ഥാനപനങ്ങൾക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ നൽകുന്ന സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാവുന്നതാണ്.

സ്‌പെയർ പാർട്ടുകൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതി നൽകും. കള്ളു ഷാപ്പുകൾക്ക് ഭാഗികമായി പ്രവർത്തിക്കാനുള്ള അനുവാദം നൽകാനും തീരുമാനം എടുത്തിട്ടുണ്ട്.

അതേസമയം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന ട്രിപ്പിൾ ലോക്ക് ഡൌൺ പിൻവലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ക് ഡൌൺ തിങ്കഴാഴ്ച മുതൽ മലപ്പുറം ജില്ലയിലും ഉണ്ടാകുക. സംസ്ഥാനത്തു മുഴുവൻ ലോക്ക് ഡൌൺ ഇളവുകളോടെ ജൂൺ ഒമ്പത് വരെ നീട്ടിയിരുന്നു.

കോ വിഡ് അതിതീവ്ര വ്യാപനത്തെ തുടർന്ന് മലപ്പുറം അടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിൾ ലോക്ഡൗൺ ഒരാഴ്ച മുമ്പ് പിൻവലിച്ചിരുന്നു. മലപ്പുറത്തും ഈ ആഴ്ചയോടെ ടി പി ആർ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഇന്നലെ വെള്ളിയാഴ്ച 13.3 ശതമാനമാണ് മലപ്പുറത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

എന്നാൽ ഞായറാഴ്ച മലപ്പുറത്ത് പ്രഖ്യാപിച്ച കർശന നിയന്ത്രണം നിലവിൽ ജില്ലാ കളക്ടർ പിൻവലിച്ചിട്ടില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും നാളെ തുറക്കില്ലെന്നാണ് ലഭിക്കുന്ന അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post സൈക്കിൾ പോയി..കയ്യോടെ ക ള്ളനെ പൊക്കി കേരള പോലീസ്, കീർത്തന പറഞ്ഞു: ‘‘ന്റെ പോ ലീസു മാമൻമാർ സൂപ്പറാ…’’
Next post തമിഴ് സിനിമാ ലോകത്തിന് മറ്റൊരു തീരാ നഷ്ടം, പ്രിയ നടൻ വിടവാങ്ങി