മകൾക്ക് സംഭവിച്ചത്! നെഞ്ചുപൊട്ടുന്ന കുറിപ്പു പങ്കുവച്ച് നടൻ ദീപൻ മുരളി, ആ വേദന സഹിക്കാനാകില്ല 

Read Time:7 Minute, 56 Second

മകൾക്ക് സംഭവിച്ചത്! നെഞ്ചുപൊട്ടുന്ന കുറിപ്പു പങ്കുവച്ച് നടൻ ദീപൻ മുരളി; ആ വേദന സഹിക്കാനാകില്ല 

സീരിയലുകളിൽ കൂടിയും ബിഗ് ബോസ് സീസൺ ഒന്നിൽ കൂടിയും മലയാളികളുടെ പ്രിയ നടൻ ആയി മാറിയ താരമാണ് ദീപൻ മുരളി. സോഷ്യൽ മിഡിയയിൽ സജീവമായ താരം മകൾ മേധസ്വിയുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ നിരന്തരം പങ്കു വെക്കാറുണ്ട്. എന്നാൽ എപ്പോൾ ഹൃദയം തൊടുന്ന കുറിപ്പുമായി ഫേസ്ബുക്കിൽ എതിരിക്കുകയാണ് ദീപൻ. അദ്ദേഹത്തിന്റെ കുറിപ്പു ഇങ്ങനെ;

കുറച്ച് ദിവസങ്ങളായി നല്ലൊരു പോരാട്ടത്തിലാ, മകൾക്ക് പനി പെട്ടു. ആദ്യം കാര്യമാക്കിയില്ല കാരണം എല്ലാ രീതിയിലും ശ്രദ്ധയോടെ പോകുകയായിരുന്നു, ഒരു മാസത്തിൽ ഏറെ ആയി ഞാൻ പുറത്ത് ഇറങ്ങിയിട്ട് തന്നെ .വിട്ടീലെ വിളവിൽ കിട്ടുന്ന കറികളിലും ഒതുങ്ങി .പക്ഷെ അവൾക്ക് കാര്യമായി പനി പിടിച്ചു ജനിച്ച ശേഷം ഇതുവരെ കാണാത്ത രീതിയിൽ കണ്ടു പേടിച്ച് ഹോസ്പിറ്റലിൽ വിളിച്ചപ്പോൾ കുഞ്ഞിനെ എന്തായാലും C ovid Fever clinic ൽ കാണിക്കാൻ പറഞ്ഞു പക്ഷെ ഞാൻ ഒന്നു പേടിച്ചു ഇനി ഇത് അത് അല്ലേൽ

അന്നേരം തോന്നി വീടിനു അടുത്തുള്ള ഡോക്ടറെ കാണിക്കാം.  കയ്യിൽ കരുതിയ കാശും എല്ലാം തീർന്നു റ്റ്യൂവിലറൂo എടുത്ത് ATM ലേക്ക് ഒരു ഓട്ടം പ്രതീക്ഷിച്ച ATM വീടിനു തൊട്ടു അടുത്തായിരുന്നു അപ്പോളിതാ ആ ATM കട പൂട്ടി, പിന്നെ ഒന്നുo ഓർക്കാതെ കുറച്ച് മുന്നോട്ട് പോയി അപ്പോളിതാ സത്യവാങ്ങ്മൂലം, ഹെൽമെറ്റ് എന്നിങ്ങനെയായി വഴിയിൽ . കാര്യം മനസ്സിലായപ്പോൾ നിങ്ങളുടെ ശരീരം കൂടി നോക്കണം എന്ന് പറഞ്ഞ് വിട്ടു.  ഡോക്ടറെ പോയി കണ്ടു അദ്ദേഹം പറഞ്ഞു ഇത് വൈറൽ Fever ആണ് മൂന്ന് ദിനം ടെൻഷ്ൻ അടിക്കും വിധം കാണും കാര്യമാക്കണ്ട ഇല്ലേൽ ടെസ്റ്റ് ചെയ്യാം മരുന്നും തന്നു.

ഇനിയാണ് ശരിക്കും തകർന്ന നിമിഷങ്ങൾ, രണ്ടാമത്തെ ദിവസം മേധുവിനെ കാണാൻ പോലും വയ്യാത്ത അവസ്ഥയിലായി അവൾ വെള്ളം പോലും കുടിക്കില്ലയായിരുന്നു കണ്ണ് പകുതി തുറന്ന് , ശരീരത്തിൽ തൊടാൻ പറ്റാത്ത വേധന പിന്നെ Lux ( Pet) നെ ക്കുറിച്ച് മാത്രം എന്തൊക്കെയെ പകുതി ശബ്ദ്ധത്തിൽ പറയും , ചുട്ട് പൊള്ളുന്ന ചൂടും തുണി നനച്ച് ചൂട് എടുക്കുകയായിരുന്നു ഇതിനിടയിൽ മണവും, ശ്വാസനം എല്ലാം നോക്കുന്നുണ്ടായിരുന്നു.  എല്ലാം സാധാരണ .

പക്ഷെ അവളുടെ അവസ്ഥ കണ്ടപ്പോൾ പേടിച്ച് ഡോ  വിളിക്കും അപ്പോൾ അദ്ദേഹം പറയും നമുക്ക് നാളെ കൂടെ ഒന്നു നോക്കം പറഞ്ഞ മൂന്ന് ദിനം 2 ആയി കുറച്ച് അദ്ദേഹം  നെഞ്ചിൽ വച്ച് കൊണ്ട് നടക്കുകയും നെഞ്ചിൽ കിടത്തുകയും ഒക്കെ നോക്കി പാവം അവൾക്ക് ഉറക്കം വരുന്നില്ല.

അന്നേരം പ്രാർത്ഥിച്ചു അവൾക്കു അറിയാനോ. പറയാനോ പറ്റാത്ത ഈ വേദന എനിക്ക് തന്നിട്ട് അവളെ നാളെ സുഖം മാക്കണെ എന്ന് …. ആ വിളി കേട്ടു അടുത്ത ദിവസം അവൾ ഉഷറായി ഞാനും മായയും ഒരുപാട് സന്തോഷിച്ച് …. അടുത്ത ദിവസം ഞാൻ വേദന കൊണ്ട് പുളയാൻ തുടങ്ങി ഉടൻ തന്നെ മായയെയും കുത്തിനെയും റൂoൽ നിന്നും മാറ്റി മനുഷ്യൻ്റെ ഒരു നിസ്സഹായ അവസ്ഥ എണിക്കാനോ ഒന്ന് കൈ പൊക്കാനെ പറ്റാത്ത വേധന Dr മരുന്ന് പറഞ്ഞു പോയി മേടിക്കാൻ ആളുമില്ല പരിചയം ഉള്ള മെടിക്കൽസ്റ്റോറിൽ വിളിച്ച് പറഞ്ഞ് അവർ മരുന്ന് വീടിന് മുന്നിൽ വച്ച്‌ പോയി.

ഇടയ്ക്ക് സുഹൃത്ത് വിളിച്ചു വരാം ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു ഈ അവസ്ഥ അവളുടെ വീട്ടിൽ വന്നപ്പോൾ Care ചെയ്യേണ്ട രീതി പറഞ്ഞു കൊടുത്ത ഞാൻ ഒരിക്കലും അവരെ സംശയം നില്ക്കുന്ന ഇങ്ങോട്ട് വരാൻ അനുവദിച്ചില്ല. ഈ അവസ്ഥയിൽ മായ കുറെ ചീത്ത വിളി കേട്ടു മാസക്ക് ഇടാതെ വീട്ടിൽ നടക്കുന്നതും കൈകൾ ശുചിയാക്കത്തതിനുo ,തകർന്നു പോയ നിമിഷങ്ങൾ , മേധു എന്നെ തിരച്ചിൽ ആയി അച്ചാ എന്ന് കുറെ വിളിക്കും എന്നിട്ടും കാണാതെ അവസാനം ദേഷ്യം വന്ന് ദീപാ എന്ന് വിളി തുടങ്ങുo,

ഞാൻ വാതിൽ തുറക്കാത്തതുo, മായ എൻ്റെ വേധനയും പനിയും കണ്ട് ഒന്ന് ഓടി വരുമ്പോൾ ഞാൻ കർക്കശക്കാരനായി ഓടിക്കും മായിരുന്നു , ഇന്നെലെ പനി കുറഞ്ഞു .അപ്പോൾ ഇടക്ക് അല്പം തുറന്ന് ദൂരെ നിന്ന് പകുതി തുറന്ന വാതിലൂടെ മേധുവിനെ കണ്ടു അവളുടെ കുഞ്ഞ് മനസ്സിന് എന്താ നടക്കുന്നെ എന്ന് മനസ്സിലാകാത്ത ആശ്ചര്യവും ,ചെറിയ പിണക്കവും, സന്തോഷവും ,എല്ലാം എനിക്ക് അറിയാൻ കഴിയുന്നുണ്ട് അപ്പോൾ ഒക്കെ ഞാൻ ചിന്തിച്ചത് എൻ്റെ കുഞ്ഞ് കടന്ന് പോയ വേദനെയെ കുറിച്ച് ആണ് മക്കളുടെ വേദന മനസ്സിലാക്കുന്ന അച്ചൻ ആണ് അവരുടെ ശക്തി അല്ലേ .

ഉറങ്ങിയിട്ട് നാലാം ദിവസം . ഇന്നലെ RT PCR ടെസ്റ്റ് വിട്ടിൽ വന്ന് എടുത്തു .ഇപ്പോൾ ഫലം വന്നു ഈശ്വരൻ തുണച്ചു നെഗറ്റീവ്.  ആലോചിക്കുന്നണ്ടാവും ഞാൻ എന്താ ഇത്ര സംഭവമായി കാണുന്നേ . കോ വിഡ് പോസ്റ്റീവ് ആയിട്ടുള്ള വീടിൻ്റെ അവസ്ഥ എന്ത് ഭീകരം ആണ് എന്ന് . കൊറോണ കാലത്തെ Fever നിന്ന് മനസ്സിലായി സാധാരണ അസുഖം ആണേൽ പോലും മനുഷ്യന് ഹോസ്പിറ്റലിൽ പോകാനോ , അറിയാനോ സാധിക്കുന്നില്ല

ഈ മഹാമാരിയിൽ നിന്ന് ലോകം എത്രയും വേഗം മുക്തി നേടണം.  നാം ഓരോരുത്തരും ഉറ്റവർക്കും സമൂഹത്തിനും വേണ്ടി ജാഗ്രത പാലിക്കണം ഇനി കുടുംബത്തിനു വേണ്ടി എൻ്റെ ജാഗ്രത ഇരട്ടിയായി. ഓരോരുത്തരും ഇതിൽ കൂടെ കടന്നുപോകാതിരിക്കാൻ കുറച്ച് പ്രയാസങ്ങൾ സഹിച്ച് ക്ഷമിച്ച് വീട്ടിൽ തന്നെ safe ആയി പോകണം . അഗോരാത്രം ശരീരo മറന്ന് നന്മ ചെയ്യുന്ന നഴ്സുമാർ , ഡോക്ടസ് സന്നദ്ധ പ്രവർത്തകർ നിങ്ങൾക്ക് ബിഗ്സല്യൂട്ട് . ഇതായിരുന്നു താരത്തിന്റെ കുറിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Previous post വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഗാഥയുടെ ഞെട്ടിക്കുന്ന അവസ്ഥ
Next post പിണറായി വിജയനോട് സഹായം ചോദിച്ച ബാബു ആൻ്റണിയുടെ അനുഭവം കണ്ടോ ?