വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഗാഥയുടെ ഞെട്ടിക്കുന്ന അവസ്ഥ

Read Time:5 Minute, 30 Second

വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഗാഥയുടെ ഞെട്ടിക്കുന്ന അവസ്ഥ

മോഹൻ ലാലിൻഡ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു വന്ദനം. 1989-ൽ പി.കെ.ആർ. പിള്ള നിർമ്മിച്ച് പുറത്തിറങ്ങിയ ഹിറ്റ്‌ മലയാള സിനിമകളിൽ ഒന്നായിരുന്നു വന്ദനം. മോഹൻ ലാൽ നായകനായ ഈ ചിത്രത്തിൽ ഗിരിജ ഷെട്ടാർ ആയിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. ഗാനരചന നിർവഹിച്ചത് ഷിബു ചക്രവർത്തിയും, സംഗീത സംവിധാനം നിർവഹിച്ചതു ഔസേപ്പച്ചൻ ആയിരുന്നു. ഈ ചിത്രത്തിലെ അഞ്ചു ഗാനങ്ങളും സൂപ്പർ ഹിറ്റുകൾ തന്നെ ആയിരുന്നു.

ഈ സിനിമയുടെ ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിച്ചത് ബാംഗ്ലൂരിൽ വച്ചാണ് . കഥയുടെ ഏറെയും ഭാഗങ്ങൾ സ്റ്റേക്ക് ഔട്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിൽ നിന്നാണ് എടുത്തിരിക്കുന്നത് എന്നാണ് സൂചന . പ്രിയദർശൻ പിന്നീട് ഈ ചിത്രം നിർണയം എന്ന പേരിൽ അമല, നാഗാർജുന എന്നിവരെ നായികാ നായകന്മാരാക്കി തെലുങ്കിൽ സംവിധാനം ചെയ്തു.

1989 ൽ പുറത്തിറങ്ങിയ ഇ ചിത്രം പ്രേക്ഷകരെ ഒന്നടങ്കം പൊട്ടിചിരിപ്പിച്ചു വൻ വിജയം നേടിയ ഇ മോഹൻലാൽ ചിത്രത്തിലെ ഗാഥ എന്ന പെൺകുട്ടിയെ മലയാളി പ്രേക്ഷകർ ഇപ്പോഴും ഓർത്തിരിക്കുന്നതു ആ കഥാപാത്രത്തിന്റെ അഭിനയ മികവ് കൊണ്ട് മാത്രമാണ്. ഇന്ത്യൻ – ഇംഗ്ലീഷ് പെൺകുട്ടിയായ ഗിരിജ ലണ്ടൻ സ്വദേശി ആണ്. മോഹലാലിനും ഗിരിജാക്കു പുറമെ, സോമൻ, മുകേഷ്, നെടുമുടി വേണു, കൊച്ചിൻ ഹനീഫ, ജഗദീഷ്, ജനാർദ്ദനൻ, ഗണേഷ് , സുകുമാരിയമ്മ, കവിയൂർ പൊന്നമ്മ ഇ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

ഇ സിനിമയിലെ ഓ പ്രിയേ പ്രിയേ എന്ന ഗാനം വൻ തരംഗമായി മാറിരുന്നു. വന്ദനത്തിനു ശേഷം പിന്നീട് സിനിമകൾ ഒന്നും ചെയ്യാതിരുന്ന ഗിരിജ, പിന്നീട് ലണ്ടനിലേക്ക് തന്നെ മടങ്ങി പോകുക ആയിരുന്നു. ഒരു ലണ്ടൻ സന്ദർശനത്തിനിടെ ചലച്ചിത്ര താരം ശ്രീനിവാസനും സംവിധായകൻ ശ്രീനിവാസനും ഗിരിജയെ കാണാൻ പോയ സംഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആകുന്നത്.

ഗിരിജയെ കാണുവാനായി അവരുടെ വീട്ടിൽ എത്തിയ പ്രിയദർശനും ശ്രീനിവാസനും നിരാശരായി മടങ്ങേടി വന്നു. ഗിരിജ വീട്ടിൽ ഉണ്ടായിരുന്നില്ല. പുറത്തു എവിടെയോ പോയിരിക്കുക ആയിരുന്നു. തിരിച്ചു വരുന്ന വഴിക്കു റോഡ് സൈഡിൽ വെച്ച് അവർ ഗിരിജയെ കണ്ടു. ട്രാഫിക്കിൽ സിഗ്‌നൽ കാത്തു കിടക്കുന്ന വാഹനങ്ങളുടെ ഗ്ലാസ് തുടക്കുന്ന ഗിരിജയെ ആണ് അവർ കണ്ടത്.

ലോകം അറിയുന്ന വ്ലോഗ്റും പത്ര പ്രവർത്തകയും ആയിരുന്ന ഗിരിജ. കാർ തുടക്കുന്ന ജോലികൾ ചെയ്താണ് അവർ വരുമാനം കണ്ടെത്തുന്നത്. വന്ദനത്തിനു ശേഷം ഗിരിജയെയും മോഹൻലാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ്‌കോടി എന്ന ചിത്രം എടുക്കുവാൻ പ്രിയദർശൻ തീരുമാനിച്ചിരുന്നു. പക്ഷെ അത് നടക്കാതെ വരിക ആയിരുന്നു. വന്ദനത്തിനു ശേഷം സിനിമയിൽ ഗിരിജയെ തേടി മികച്ച അവസരങ്ങൾ എത്തിയെങ്കിലും, ഗിരിജ അതെല്ലാം വേണ്ടെന്നു വെച്ച് എഴുത്തിന്റെ ലോകത്തേക്ക് തിരിക്കുക ആയിരുന്നു.

വന്ദനത്തിലെ ഗാഥ എന്ന എന്ന കഥാപാത്രം തനിക്കു ലഭിച്ച ഭാഗ്യമാണെന്ന് മുൻപൊരു അഭിമുഖത്തിൽ ഗിരിജ പറഞ്ഞിട്ടുണ്ടായിരുന്നു. മോഹലാലാലിന്റെ വ്യക്തിത്വമാണ് തന്നെ ഏറെ ആകർഷിച്ചത് എന്നും, അഭിനയ മികവ് മാത്രമല്ല ക്ഷമ, സത്യസന്ധത, അർപ്പണബോധം ഇതെല്ലം ലാലിന്റെ പ്രത്യേകതകൾ ആയിരുന്നു എന്നും ഗിരിജ പറയുന്നു. ബുദ്ധിമാനാണ്യ നടനാണ് അദ്ദേഹം. അദ്ദേഹതയോടൊപ്പം ജോലി ചെയ്യുന്നത് എളുപ്പം ആയിരുന്നു. ആ ചിത്രത്തിലെ എല്ലാ അഭിനേതാക്കളും കുടുംബാംഗങ്ങൾ പോലെ തന്നെ ആയിരുന്നു. അത് തന്നെയാണ് ഓരോ രംഗവും മികച്ചതും ഏറെ രസകരവും ആകുവാൻ കാരണമെന്നു ഗിരിജ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post നടി അനിഖയെ കല്യാണം കഴിക്കണമെന്നു യുവാവ്, സമ്മതിച്ചില്ലെങ്കിൽ
Next post മകൾക്ക് സംഭവിച്ചത്! നെഞ്ചുപൊട്ടുന്ന കുറിപ്പു പങ്കുവച്ച് നടൻ ദീപൻ മുരളി, ആ വേദന സഹിക്കാനാകില്ല