നടി അനിഖയെ കല്യാണം കഴിക്കണമെന്നു യുവാവ്, സമ്മതിച്ചില്ലെങ്കിൽ

Read Time:4 Minute, 54 Second

നടി അനിഖയെ കല്യാണം കഴിക്കണമെന്നു യുവാവ്, സമ്മതിച്ചില്ലെങ്കിൽ

ബാലതാരമായി വന്നു മലയാളികളുടെ പ്രിയ താരമായി മാറിയ നടിയാണ് അനിഖ. മലയാളത്തിന് പുറപ്പെ മറ്റു ഭാഷ ചിത്രങ്ങളിലും തന്റേതായ സ്ഥാനം നേടിയെടുക്കുവാൻ ഇതിനോടകം താരത്തിന് കഴിഞ്ഞിട്ടുണ്ട്. ആരാധകർ പലതരത്തിലാണ്. കടുത്ത ആരാധന പലപ്പോഴും നടന്മാർക്കും നടിമാർക്കും ഒട്ടേറെ തലവേദന സൃഷ്ടിക്കാറുമുണ്ട്. അത്തരത്തിൽ കടുത്ത ആരാധന കാരണം താൻ പേടിച്ചു പോയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി അനിഖ സുരേന്ദ്രൻ തുറന്നു പറയുന്നു.

ഒരു ആരാധകൻ ഒരിക്കൽ തന്നോട് കല്യാണം കഴിക്കാൻ താത്പര്യമുണ്ടെന്നും ഇല്ലെങ്കിൽ ആ ത്മ ഹ ത്യ ചെയ്യുമെന്നും പറഞ്ഞുവെന്ന് അനിഖ പറയുന്നു. സമൂഹ മാധ്യമത്തിൽ തന്റെ ആരാധകരുമായി സംവദിക്കുന്നതിനിടയിൽ ആണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. നിങ്ങളുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞ് ഒരാൾ വരികയും തന്നെ കല്യാണം കഴിക്കണം ഇല്ലെങ്കിൽ ആ ത്മ ഹ ത്യ ചെയ്യുമെന്നും പറഞ്ഞാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിനാണ് അനിഖ മറുപടി കൊടുത്തത്.

യഥാർഥത്തിൽ ഇത്തരമൊരു അനുഭവം തനിക്കുണ്ടായിട്ടുണ്ടെന്നും ആദ്യം പേടിച്ച് പോയെന്നും അനിഖ പറഞ്ഞു. പിന്നീട് അത് അവഗണിക്കുകയാണ് ഉണ്ടായതെന്നും താരം കൂട്ടിച്ചേർത്തു. തന്റെ ഉയരത്തെ കുറിച്ച് ആശങ്ക തോന്നിയിരുന്നുവെന്നും അനിഖ വെളിപ്പെടുത്തി. ആദ്യം ആശങ്ക തോന്നിയിരുന്നുവെങ്കിലും ഇപ്പോൾ അതിന്റെ നേട്ടങ്ങൾ തിരിച്ചറിഞ്ഞു. ഫോട്ടോകൾ എടുക്കാനും ചില വസ്ത്രങ്ങൾ ധരിക്കുന്നതിലുമെല്ലാം അഞ്ചടി രണ്ട് ഇഞ്ച് എന്ന ഉയരം ഗുണമാണ്. ആരാധകരുടെ ചോദ്യത്തിനാണ് അനിഖ ഇക്കാര്യം പങ്കുവെച്ചത്.

മലയാളത്തിൽ ബാലതാരമായാണ് അനിഖയുടെ അഭിനയ ജീവിതം തുടങ്ങുന്നത്. അഞ്ച് സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അനിഖയ്ക്ക് ലഭിച്ചിട്ടുണ്ട്. പിന്നീട് മലയാളത്തിലും തമിഴിലും നിരവധി ചിത്രങ്ങൾ ചെയ്തു.

അതിനാൽ തന്നെ മറ്റു ഭാഷകളിലും അനിഖയ്ക്ക് ആരാധകരുണ്ട്. സമൂഹ മാധ്യമത്തിൽ സജീവമായ താരത്തിന്റെ ചിത്രങ്ങളും, ഫോട്ടോഷൂട്ട് വീഡിയോകളും വൈറൽ ആകാറുണ്ട് . അജിത് ചിത്രം വിശ്വാസമാണ് അവസാനമായി റിലീസ് ചെയ്ത അനിഖയുടെ ചിത്രം. ജോണി ജോണി യെസ് അപ്പ ആണ് അവസാനം അഭിനയിച്ച മലയാള സിനിമ. ബാലതാരമായെത്തി നിരവധി സിനിമകളിലൂടെ സിനിമാ പ്രേമികളുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. 14 വർഷത്തോളമായി സിനിമാ ലോകത്തുള്ള താരം അടുത്തിടെ ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ക്യൂൻ എന്ന വെബ് സീരിസിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഛോട്ടാ മുംബൈയിലൂടെ സിനിമാലോകത്തെത്തിയ അനിഖ ഇതിനകം പതിനഞ്ചോളം സിനിമകളിൽ മലയാളത്തിലും തമിഴിലുമായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനോടൊപ്പം അഭിനയിച്ച സമയത്തെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് അനിഖ. സിനിമകളിൽ സജീവമായ അനിഖ സോഷ്യൽ മീഡിയയിൽ ഏറെ സജീവാണ്. പലപ്പോഴും ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഉൾപ്പെടെ താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസ താരം അമിതാഭ് ബച്ചനോടൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെ കുറിച്ച് ഇൻസ്റ്റയിൽ പങ്കു വെച്ചിരുന്നു അനിഖ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടുക്കിയിലെ ബാലൻ പിള്ള അഥവാ ബാലൻപിള്ള സിറ്റിയുടെ കഥ
Next post വന്ദനത്തിന് ശേഷം ഗാഥയെ കാണാൻ ലണ്ടനിലെത്തിയ ശ്രീനിവാസനും പ്രിയദർശനും കണ്ടത് ഗാഥയുടെ ഞെട്ടിക്കുന്ന അവസ്ഥ