ഇടുക്കിയിലെ ബാലൻ പിള്ള അഥവാ ബാലൻപിള്ള സിറ്റിയുടെ കഥ

Read Time:6 Minute, 20 Second

ഇടുക്കിയിലെ ബാലൻ പിള്ള അഥവാ ബാലൻപിള്ള സിറ്റിയുടെ കഥ, ബാലൻ പിള്ള ഓർമ്മയായി ഇനി ഉള്ളത് സിറ്റി മാത്രം

ഇടുക്കി കമ്പംമേടിന് സമീപം ഒരു കൊച്ചു കവലയാണ് ബാലൻ പിള്ള സിറ്റി. ആ പേരിന്റെ പിന്നിലും, ആ പേരിനു കാരണ കാരനായതിനും പിന്നിലും ഒരു വ്യക്തിയുണ്ട്. ബാലകൃഷ്ണൻ പിള്ള എന്ന വ്യക്തിയുടെ ജീവതത്തോളം തന്നെ പഴക്കമുള്ള ചരിത്രം. ആലപ്പുഴയിൽ തിരുവമ്പാടിയിൽ തയ്യൽ ക്കാരനായിരുന്നു ബാലൻ പിള്ള. വനഭൂമി കൃഷി ഭൂമിയാക്കുവാൻ തയ്യാറുള്ള ചെറുപ്പക്കാർക്ക് സർക്കാർ ബ്ലോക്കുകൾ പതിച്ചു നൽകിയപ്പോൾ ബാലൻ പിള്ളയും അപേക്ഷ നൽകി.

1956 ൽ ആദ്യം അനുവദിച്ച കല്ലാറിനു സമീപത്തെ ബ്ലോക്ക് ഭൂമി കൈപ്പറ്റാൻ കഴിയാതിരുന്ന ബാലകൃഷ്ണപിള്ള തുടർന്നും രണ്ടാമത് അപേക്ഷിച്ചു.. 1957 ൽ കിട്ടിയത് രാമക്കൽ മേടിന് സമീപത്തെ കാട്ടു പ്രദേശം. എങ്കിലും ബാലൻ പിള്ള പിന്മാറിയില്ല. രണ്ടും കൽപ്പിച്ചു അന്നത്തെ സ്വരാജ് ബസിൽ കയറി, ബസ്സിന്റെ അവസാന സ്റ്റോപ്പ് രാമക്കൽ മേട് ആയിരുന്നു. അവിടെ ലഭിച്ച അഞ്ചേക്കർ ഭൂമിയിൽ രാമൻ പിള്ള കൃഷി തുടങ്ങി.

കൃഷിയിൽ നിന്നും ലഭിക്കുന്ന വിഭവങ്ങൾ വിൽക്കാൻ തലച്ചുമടായി തന്നെ കമ്പം ചന്തയിൽ വരെ കൊണ്ടു പോകണം. പത്തു കിലോമീറ്ററിലേറെ ഒരു ദിശയിൽ നടക്കണം. കൃഷിയിറക്കിയാൽ കാട്ടുപന്നി, ആന തുടങ്ങിയ വന്യ മൃഗങ്ങളുടെ അക്രമങ്ങളെയും ഇദ്ദേഹത്തിന് കൃഷി സ്‌ഥലത്തു നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നോ രണ്ടോ ആനയല്ല, കൂട്ടമായി ആനകൾ ഒന്നിച്ച‍ു കൃഷിത്തോട്ടം വളയും. തകരച്ചെണ്ട കൊട്ടിയും തീയിട്ടും ആനയെയും മറ്റു വന്യമൃഗങ്ങളെയും ഓടിക്കാൻ ആണ് മുതൽ അദ്ദേഹം പരിശീലിച്ചു.

തന്റെ കൃഷിക്കു പുറമേ അവിടെ പലചരക്കുകടയും ചായക്കടയും തയ്യൽക്കടയും ചിട്ടിക്കമ്പനിയുമൊക്കെ ആരംഭിച്ച് ബാലൻപിള്ള ആ നാടിനെ കൂടുതൽ സജീവമാക്കുക ആയിരുന്നു. ബാലൻ പിള്ളയുടെ കടയെന്നാണ് ആ സ്ഥലത്തിന് ആദ്യം നാട്ടുകാർ വിളിച്ചിരുന്നത് . അതിനു ശേഷം കുറച്ചു കൂടി ആ പേര് പരിഷ്കരിച്ച് ബാലൻപിള്ള സിറ്റിയായി നാമകരണം ചെയ്തു.

ആ കാലത്തു എന്ത് താരം സാധനങ്ങളും ലഭിക്കുന്ന ഒരു സൂപ്പർ മാർക്കറ്റ് തന്നെ ആയിരുന്നു ബാലൻ പിള്ളയുടെ ആ കൊച്ചു കട. രാമക്കൽമേടിൽ നിന്നു ഭക്ഷ്യ ധാന്യവുമായി പോകുന്നവരുടെ ഇടത്താവളവും വിശ്രമ കേന്ദ്രവും എല്ലാം തന്നെ ആയിരുന്നു ബാലൻ പിള്ള സിറ്റി. അക്കാലത്തു കൃഷി വളരെഏറെ ശ്രമകരമായാ ദൗത്യം തന്നെ ആയിരുന്നു എന്ന് ബാലൻപിള്ള പറഞ്ഞിട്ടുണ്ട്. അപരിചിതമായ വന പ്രദേശത്തെ ഒരു ഗ്രാമമായി വളർത്തിയതിനു പിന്നാലെ ഭാര്യ ഭാർഗവിയെയും അവിടേക്കു അദ്ദേഹം കൊണ്ടുപോയി.

ബാലകൃഷ്ണ പിള്ള മുൻകൈയെടുത്ത് ജനപ്രതിനിധികളുടെ സഹായത്തോടു കൂടി ഇവിടെ സർക്കാർ സ്കൂളും സ്ഥാപിച്ചതോടെ പ്രദേശം ബാലൻപിള്ള സിറ്റി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. നാട്ടുകാർക്ക് ഏവർക്കും തങ്ങളുടെ പ്രിയപ്പെട്ടവരിൽ ഒരാൾ തന്നെ ആയി ബാലൻപിള്ള മാറുക ആയിരുന്നു. തന്റെ ചായക്കടയ്ക്ക് എതിർ വശത്തു അദ്ദേഹം നട്ടു വളർത്തിയ അരയാൽ ഇപ്പോൾ പടർന്നു പന്തലിച്ചു അവിടെ നിൽക്കുന്നു. ഇടുക്കി ജില്ലയിൽ കട്ടപ്പന പുളിയൻമല തൂക്കുപാലം എത്തിയ ശേഷം രാമക്കൽമേട് റോഡിലൂടെ സഞ്ചരിച്ചാൽ ബാലൻ പിള്ള സിറ്റിയിലെത്താം. ബാലൻപിള്ള സിറ്റി വലിയ ‘സിറ്റി’ ആയതോടെ ആലപ്പുഴയിൽ ജില്ലയിൽ നിന്ന് പോലും കെ എസ്ആർടിസി ബസ് സർവീസും അവിടേക്കു തുടങ്ങിരുന്നു.

ലാൽ ജോസിന്റെ സംവിധാനത്തിൽ 2010 സെപ്റ്റംബറിൽ പുറത്തിറങ്ങിയ എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെയാണ് ബാലൻപിള്ള സിറ്റിയെക്കുറിച്ച് ആളുകൾ കൂടുതൽ അറിയുവാൻ തുടങ്ങിയത്. സിനിമയിൽ സിറ്റിയും ബാലൻപിള്ളയും പ്രധാന കഥാപാത്രങ്ങൾ തന്നെ ആയിരുന്നു. സിനിമയിൽ ബാലൻപിള്ളയായി അഭിനയിച്ചത് നടൻ ജനാർദനനും.

എന്നാൽ, ശരിക്കുള്ള ബാലൻപിള്ള സിറ്റിയിലായിരുന്നില്ല സിനിമാ ചിത്രീകരണം നടന്ന സ്ഥലം. തൊടുപുഴയ്ക്ക് സമീപം മുണ്ടൻ മുടിയിലായിരുന്നു സിനിമയുടെ സെറ്റ്. സത്യനും പ്രേംനസീറുമടക്കം അക്കാലത്തെ പ്രശസ്ത ചലച്ചിത്രതാരങ്ങളുടെ ഇഷ്ട തുന്നൽക്കാരനായി പ്രശസ്തിയിലിരിക്കുമ്പോഴാണ് ആലപ്പുഴയിൽനിന്ന് ഇടുക്കിയിലേക്ക് ബാലൻ പിള്ള കുടിയേറിയത്. ആലപ്പുഴ ജില്ലയിലെ ഇരുമ്പുപാലത്തിന് സമീപമുള്ള സ്വന്തം തയ്യൽക്കട ഉപേക്ഷിച്ചാണ് അദ്ദേഹം ഹൈറേഞ്ചിലേക്ക് പോയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പാടാത്ത പൈങ്കിളിയിൽ ദേവയായി മറ്റൊരു താരം! ഇത് അംഗീകരിക്കാനാവില്ലെന്ന് ആരാധകർ
Next post നടി അനിഖയെ കല്യാണം കഴിക്കണമെന്നു യുവാവ്, സമ്മതിച്ചില്ലെങ്കിൽ