പാടാത്ത പൈങ്കിളിയിൽ ദേവയായി മറ്റൊരു താരം! ഇത് അംഗീകരിക്കാനാവില്ലെന്ന് ആരാധകർ

Read Time:8 Minute, 52 Second

പാടാത്ത പൈങ്കിളിയിൽ ദേവയായി മറ്റൊരു താരം! ഇത് അംഗീകരിക്കാനാവില്ലെന്ന് ആരാധകർ

ജനപ്രിയ ടെലിവിഷൻ പരമ്പരയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന പാടാത്ത പൈങ്കിളി. കഴിഞ്ഞ ദിവസം റൈറ്റിംഗിൽ ശക്തമായ മുന്നേറ്റം കാഴ്ചവെക്കുവാനും പാടാത്ത പൈങ്കിളി എന്ന പരമ്പരക്ക് സാധിച്ചിട്ടുണ്ട്. പരമ്പരയുടെ ആരാധകർ ഇപ്പോഴും പറയുന്ന കാര്യാമാണ് കണ്മണിയും ദേവയും തമ്മിലുള്ള കെമിസ്ട്രി. എന്നാൽ ആ ആരാധകരുടെ ഹൃദയം തകർക്കുന്ന വാർത്ത ആയിരുന്നു ദേവയായി അഭിനയിക്കുന്ന സൂരജ് ഇനി ഇ പരമ്പരയിൽ ഉണ്ടാകില്ലെന്ന വാർത്ത.

തങ്ങളുടെ ഇഷ്ട്ട താരത്തിന്റെ പിന്മാറ്റം എന്ന വാർത്ത വന്നതോട് കൂടി ആരാധകർ ഏറെ നിരാശയിൽ തന്നെ ആയിരുന്നു. കഴിഞ്ഞ ദിവസം താൻ എന്ത്‌കൊണ്ടാണ് പരമ്പരയിൽ നിന്ന് പിന്മാറിയതെന്നു സൂരജ് തന്നെ വ്യക്തമാക്കി രംഗത്ത് എത്തിരുന്നു. സോഷ്യൽ മീഡിയയിൽ കൂടി ആയിരുന്നു താരത്തിന്റെ വൈറൽ അയ് പ്രതികരണം. ആരോഗ്യപരമായ കാരണങ്ങളാൽ തന്നെയാണ് പരമ്പരയിൽ നിന്ന് പിന്മാറിയത്തിന്റെ പുറകിലെ പ്രധാന കാരണം.

ഇപ്പോൾ ഇതാ സൂരജിന് പകരം ദേവയായി എത്തിയ താരത്തെ എതിരേൽക്കുകയാണ് സോഷ്യൽ മീഡിയയും ആരാധകരും ഒന്നടങ്കം. കാസർഗോഡ് സ്വദേശിയായ സൈനിയാണ് ഇനി പരമ്പരയിൽ ദേവയായി എത്തുക. ഒഡിഷനിലൂടെ ആയിരുന്നു സൂരജിന്റെ പകരക്കാരനെ അണിയറ പ്രവർത്തകർ കണ്ടെത്തിയത്. ചാനൽ പുറത്തു വിട്ട പ്രോമോ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

സൂരജുമായി സൈനിക്ക് ഉള്ള രൂപ സാദൃശ്യത്തെ പറ്റിയാണ് ആരാധകർ ചൂണ്ടി കാണിക്കുന്നത്. തങ്ങളുടെ പ്രിയ താരത്തെ മിസ് ചെയ്യുന്നുണ്ടെന്നും ആരാധകർ ഒന്നടങ്കം പറയുന്നുണ്ട്. എന്റെ സ്വപ്നത്തിന്റെ ആദ്യ പാടി ചവിട്ടിരിക്കുന്നു. നിങ്ങളുടെ ഇഷ്ട്ട പരമ്പരയിൽ ഒരാളായി ഞാനും ഉണ്ടാകും. നിങ്ങളുടെ എല്ലാ വിധ പിന്തുണയും, സ്നേഹവും ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഞാൻ മുന്നോട്ടു പോകുകയാണ്. എല്ലാവർക്കും എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇതായിരുന്നു ദേവ ആയി എത്തുന്നതിനെ കുറിച്ച് സൈനിയുടെ ആദ്യ പ്രതികരണം.

സൂരജിനെ പോലെ തന്നെ സൈനിക്ക്കും നല്ലൊരു ആരാധക വൃന്ദത്തെ സൃഷ്ടിക്കുവാൻ സാധിക്കും എന്നാണ് ചിലരെങ്കിലും വിലയിരുത്തുന്നത്. കമന്റുകളിലൂടെ ആരാധകർ തങ്ങളുടെ പ്രതികരണം അറിയിക്കുന്നുമുണ്ട്. സൂരജിന് പകരക്കാരൻ ആകുവാൻ സാധിക്കുകില്ല എങ്കിലും ദേവയായി സെയ്നി നന്നാകും എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. സൂരജുമായുള്ള രൂപത്തിലെ സാദൃശ്യം ഇതിനു സൈനിക്ക് ഏറെ ഗുണം ചെയ്യുമെന്ന് അവർ പറയുന്നു. താരത്തിന്റെ പ്രകടനനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ ഇപ്പോൾ. എന്നാൽ സൂരജിനെ മാറ്റി ചിന്തിക്കുവാൻ തങ്ങൾക്കു ആകുന്നില്ല എന്നും നിരവധി പേർ കമന്റുകളിലൂടെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം സൂരജ് താൻ പരമ്പരയിൽ നിന്ന് എന്തുകൊണ്ടാണ് പിന്മാറിയതെന്നു വ്യകത്മാക്കി സോഷ്യൽ മീഡിയയിൽ എത്തിരുന്നു. സൂരജിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു… നമസ്ക്കാരം… നമ്മൾ കണ്ടിട്ട് കുറെഏറെ നാളുകളായല്ലോ? .. ദേവ നീ എവിടെയാണ്? എവിടെപ്പോയി? എന്താണ് ഇപ്പോൾ കാണാത്തത്? എന്നിങ്ങനെയുള്ള നിങ്ങളുടെ നിരവധി ചോദ്യങ്ങൾ വായിച്ചു, ഇ ദിവസങ്ങളിൽ ഞാൻ നിങ്ങളുടെ സ്നേഹം തൊട്ടറിയുന്നുണ്ടായിരുന്നു.

കണ്ണൂർ ജില്ലയിലെ പാനൂർ എന്ന ചെറിയ ഗ്രാമത്തിൽ നിന്ന് വന്ന എനിക്ക് നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ജീവിതത്തിലെ ദുർഘടമായ പ്രതിസന്ധിയിൽ നിന്ന് എന്ന് പിടിച്ചു നിൽക്കുവാൻ ഉള്ള ഊർജ്ജം തരുന്നത്. അഭിനയ മോഹമായി നടന്ന ഒരു പയ്യനെ മലയാളികൾക്ക് പരിചയപ്പെടുത്തിയത് ഏഷ്യാനെറ്റും മെരിലാൻഡ് എന്ന നിർമ്മാണ കമ്പനിയും ആണെന്നതിൽ ഒരു സംശയവും ഇല്ല. പാടാത്ത പൈങ്കിളി എന്ന സീരിയലിൽ കൂടി എന്നെ മലയാളികൾക്ക് പരിചയപെടുത്തി കൊടുത്ത സംവിധായകൻ സുധീഷ് ശങ്കർ സാർ എനിക്ക് ഗുരു തുല്യനാണ്. ഇവരോട് എല്ലാം ഉള്ള നന്ദിയും കടപ്പാടും പറഞ്ഞു അറിയിക്കുവാൻ സാധിക്കുന്നതല്ല.

ഇനി നിങ്ങൾക്കുള്ള ചോദ്യത്തിനുള്ള ഉത്തരത്തിലേക്കു വരാം. എന്തുകൊണ്ടാണ് ഞാൻ സീരിയലിൽ നിന്നും പിന്മാറിയത്? കഴിഞ്ഞ ഷെഡ്യൂൾ കഴിഞ്ഞു നാട്ടിൽ എത്തിയ എനിക്ക് ചെറിയ ബാക്ക് പൈൻ ഉണ്ട്. ലോങ്ങ് ഡ്രൈവ് ചെയ്തതാണ് വേദനക്ക് കാരണം എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ രണ്ടു ദിവസം പിന്നിട്ടതോടെ വേദന അസഹനീയമായി തോന്നി . തുടർന്ന് അടുത്തുള്ള ആസ്പത്രിയിൽ പോയി പരിശോധിച്ചപ്പോൾ മാത്രമാണ് നട്ടെലിനു ചെറിയ പ്രശനം ഉള്ള കാര്യം എനിക്ക് മനസിലായത്.

തുടർന്ന് വിദഗ്ധ ചികിത്സക്കായി അവർ എന്നെ മംഗലാപുരത്തേക്ക് റെഫർ ചെയ്തു. പൂർണമായ ചികിത്സയും വിശ്രമവുമാണ് മംഗലാപുരത്തു നിന്നും എനിക്ക് കിട്ടിയ നിർദേശം. എങ്കിലും അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യുവാൻ കഴിയും എന്നായിരുന്നു പ്രതീക്ഷ. ആദ്യ പത്തു ദിവസം വിശ്രമം പറഞ്ഞ എനിക്ക് ഡോക്റ്റർ വീണ്ടും വിശ്രമം നിർദ്ദേശിക്കുക ആയിരുന്നു. ഇതോടെ സീരിയലിൽ നിന്ന് പിന്മാറുക മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്ന ഏക വഴി.

നിങ്ങൾക്ക് മനസിലാകും എന്ന് ഞാൻ വിചാരിക്കുന്നു, സീരിയൽ ഒരു വ്യവസായം കൂടിയാണ്. മാത്രവുമല്ല നായകനില്ലാതെ അത് കൊണ്ട് പോകുക എന്നത് ആ സീരിയലിനു വലിയ കോട്ടമാകും ഉണ്ടാക്കുക. എന്റെ സീരിയൽ ടീം എനിക്ക് എല്ലാവിധ പിന്തുണയും തരാമെന്നു അറിയിക്കുകയും, തിരികെ ജോയിൻ അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പക്ഷെ തീർത്തും മോശമായ എന്റെ ആരോഗ്യ നില അവർക്കു ഒരു ബാധ്യത ആകുമെന്ന് അവരെക്കാൾ എനിക്ക് ഉറപ്പുണ്ടായിരുന്നു.

അതുകൊണ്ടാണ് തൽക്കാലത്തേക്ക് ഞാൻ സീരിയലിൽ നിന്ന് ഇങ്ങനെ ഒരു പിന്മാറ്റം. എന്റെ പ്രിയപ്പെട്ടവർ ആയ നിങ്ങളാണ് ഇനി വളർത്തിയത്. നിങ്ങള്ക്ക് മുന്നിൽ തന്നെ ഞാൻ ഉണ്ടാകും. ഇതൊരു താത്കാലികമായ ഒരു ഇടവേള മാത്രമാണ്. കൂടുതൽ കരുത്തോടെ നിങ്ങളിലേക്ക് ഞാൻ മടങ്ങി വരുമെന്ന് ഉറപ്പു പറയുക തന്നെ ചെയ്യുന്നു. എന്ന് നിങ്ങളുടെ സ്വന്തം ദേവ എന്നായിരുന്നു സൂരജ് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓർമ്മകൾ ബാക്കിവെച്ച് ഒടുവിൽ യാത്രയായിട്ടു പതിനഞ്ചാണ്ട്! ഒടുവിൽ ഉണ്ണിക്കൃഷ്ണന്റെ ജീവിതത്തിലൂടെ
Next post ഇടുക്കിയിലെ ബാലൻ പിള്ള അഥവാ ബാലൻപിള്ള സിറ്റിയുടെ കഥ