ഇടി മാത്രമല്ല പാട്ടും വഴങ്ങും എന്ന് തെളിയിച്ച് ബാബു ആന്റണി, വീഡിയോ കാണാം

Read Time:5 Minute, 38 Second

ഇടി മാത്രമല്ല പാട്ടും വഴങ്ങും എന്ന് തെളിയിച്ച് ബാബു ആന്റണി

മലയാള സിനിമയിലെ സംഘട്ടന രംഗങ്ങൾക്ക് പുതിയ മാനം നൽകിയ നടനാണ് അബു ആന്റണി. ഭരതൻ സംവിധാനം ചെയ്ത ചിലമ്പ് എന്ന ചിത്രത്തിലൂടെ ആണ് ബാബു ആന്റണി സിനിമയിൽ എത്തുന്നത്. ആദ്യമൊക്കെ വില്ലൻ വേഷങ്ങളിൽ പ്രത്യകഷപെട്ട ഇദ്ദേഹം പിന്നീട് നായക നടനായി അഭനയിച്ചിരുന്നു. മലയാള സിനിമയുടെ ആക്ഷൻ കിംഗ് കൂടിയാണ് താരം.

ആയോധന കലയായ കാരത്തെ ബ്ലാക്ക് ബെൽറ്റ് നേടിയ അപൂർവം ചില നടമാരിൽ ഒരാളാണ് ബാബു ആന്റണി. മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ എന്നി ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ 1990 കളിലെ മലയാള സിനിമയിലെ സജീവമായ താരമായിരുന്നു ബാബു ആന്റണി. എന്നാൽ എപ്പോൾ സമ്മോഹ മാധ്യമങ്ങളിലൂടെ താരത്തിന്റെ ഒരു ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സുഖമോ ദേവി എന്ന മലയാളികളുടെ പ്രിയപ്പെട്ട ഗാനം ആലപിച്ചു കൊണ്ടാണ്, തനിക്കു അടിയും ഇടിയും മാത്രമല്ല പാട്ടും വഴങ്ങുമെന്നും തെളിച്ചിരിക്കുകയാണ് ബാബു ആന്റണി. സുഖമോ ദേവി എന്ന മനോഹരമായ ഗാനത്തിന്റെ കവർ സോങ് ആയിട്ടാണ് ബാബു ആന്റണി ജനങ്ങളുടെ ഇടയിൽ ശ്രദ്ധ നേടുന്നത്. വേണു നാഗവള്ളിയുടെ സംവിധാനത്തിൽ 1986 ൽ പുറത്തിറങ്ങിയ സുഖമോ ദേവി എന്ന ചിത്രത്തിലെ ഗാനമാണ് ബാബു ആന്റണി പാടിയത്.

 

ഇ പാട്ട് വീഡിയോ ബാബു ആന്റണി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വച്ചതും. താരത്തിന്റെ ഗാനത്തിന്റെ പോസ്റ്റിന്റെ താഴെ പ്രമുഖ താരങ്ങൾ വരെ കമന്റുമായി ഇതിനോടകം എത്തിട്ടുണ്ട്. ആരാധകർ താരത്തിന്റെ പോസ്റ്റിനു താഴെ സ്ട്രോങ്ങ് മസിലുകൾ മാത്രമല്ല മനോഹരമായ ആലാപന ശൈലി കൂടെ ഉണ്ടെന്ന കാര്യം ഇപ്പോളാണ് മനസിലായതെന്നു പറയുന്നു.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നത്ത് ടി.ജെ.ആൻ്റണിയുടേയും മറിയത്തിൻ്റെയും മകനായി 1966 ഫെബ്രുവരി 22 ന് ബാബു ആന്റണി ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസം എസ്.എച്ച്. ഹൈസ്കൂൾ, ഗവ.ഹൈസ്കൂൾ, പൊൻകുന്നം സെൻ്റ് ഡോമിനിക് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ ആയിരുന്നു.

സ്കൂളിൽ പഠിക്കുന്ന കാലത്ത് നല്ലൊരു കായിക താരമായിരുന്നു താരം. ട്രിപ്പിൾ, ഹൈ, ലോംഗ് ജമ്പ്, പോൾവാൾട്ട്, 800 മീറ്റർ റിലേ, വോളിബോൾ എന്നിവയിൽ കേരള സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. പൂനൈ കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ ബാബു ആൻറണി എച്ച്.ആർ. മാനേജ്മെൻറിൽ ബിരുധാനാന്തര ബിരുദത്തിനു പഠിക്കുന്ന സമയത്ത് പൂനൈ യൂണിവേഴ്സിറ്റി വോളിബോൾ ടീം നായകനായിരുന്നു ബാബു ആന്റണി.

മലയാളത്തിലെ ഒരുകാലത്തെ ഹിറ്റ് ചിത്രങ്ങളായ മൂന്നാം മുറ, ദൗത്യം, വ്യൂഹം, കോട്ടയം കുഞ്ഞച്ചൻ, നാടോടി തുടങ്ങിയ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയ മായാ നടനായി വളർന്ന ബാബു ആൻ്റണി മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി തുടങ്ങിയ എല്ലാ സൂപ്പർ സ്റ്റാർ താരങ്ങളുടേയും സിനിമകളിലെ വില്ലനായി 1990-കളുടെ തുടക്കത്തിൽ മലയാള സിനിമയിൽ മിന്നി തിളങ്ങിയ നടനാണ്.

പിന്നീട് കുറെ നാല് വില്ലൻ വേഷങ്ങളിൽ മാറി നായക നടനായി അഭിനയിക്കുന്നത് 1994-ൽ ആണ്. നെപ്പോളിയൻ, ഭരണകൂടം, കടൽ, ദാദ, രാജധാനി, കമ്പോളം എന്നീ സിനിമകളിലാണ് നായക നടനായി അഭിനയിച്ചത്. ഏതാനും വർഷങ്ങൾക്ക് ശേഷം ബാബു ആൻ്റണി സ്വഭാവ നടന്റെ വേഷങ്ങളിലേക്ക് മാറി അഭിനയിച്ചു . മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.

ഭരതൻ സംവിധാനം ചെയ്തമലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് മൂവി വൈശാലി എന്ന സിനിമയിലെ ലോമപാദ മഹാരാജാവിൻ്റെ വേഷം ബാബു ആൻ്റണിയുടെ സിനിമ ജീവിതത്തിലെ മികച്ച വേഷങ്ങളിൽ ഒന്നായി തന്നെ കണക്കാകാം. അപരാഹ്നം, സായാഹ്നം എന്നീ സിനിമകളിലെ വേഷങ്ങളിലും ബാബു ആന്റണി സിനിമ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായി.

Leave a Reply

Your email address will not be published. Required fields are marked *

Previous post സന്തോഷവാർത്ത..! ഉപ്പും മുളകും കുടുംബം വീണ്ടും എത്തുന്നു
Next post സിസ്റ്റർ ലിനി പോയിട്ട് 3 വർഷം, ലിനിയുടെ മക്കളും ഭർത്താവും ആ വേദന പങ്കുവെക്കുന്നു, കുറിപ്പ് വൈറൽ