സിസ്റ്റർ ലിനി പോയിട്ട് 3 വർഷം, ലിനിയുടെ മക്കളും ഭർത്താവും ആ വേദന പങ്കുവെക്കുന്നു, കുറിപ്പ് വൈറൽ

Read Time:6 Minute, 49 Second

സിസ്റ്റർ ലിനി പോയിട്ട് 3 വർഷം – ലിനിയുടെ മക്കളും ഭർത്താവും ആ വേദന പങ്കുവെക്കുന്നു – കുറിപ്പ് വൈറൽ

നഴ്സ് ലിനി ഓർമ്മയായിട്ട് ഇന്നേക്ക് മൂന്ന് വർഷം തികയുകയാണ്.. നി പ്പ വൈ റസ് ബാധിതരെ പരിചയിക്കുന്നതിനിടയിലാണ് നി പ്പ വൈറസ് ബാധ ഏറ്റു ലിനി മ രണപ്പെട്ടത്. മെയ് 28 സനീഷിന്റെ പിറന്നാൾ ആയിരുന്നു. ഇതിനു മുൻപ് പിറന്നാൾ ആശംസകൾ നേരാനും, സമ്മാനങ്ങൾ കൊടുത്തു ഞെട്ടിക്കാനും ലിനി ഉണ്ടായിരുന്നു. സജീഷിന്റെ ഒരേയൊരു മാലാഖ പെണ്ണ്, ദുഃഖത്തിന്റെ വാക്കുകളല്ല. എന്നാലും എത്ര വേഗം എന്തിനു യാത്ര പറഞ്ഞു, എന്നൊരു അമ്പരപ്പ് നിറഞ്ഞ നിസ്സഹായതയാണ് വടകര പുത്തൂർ പറമ്പത്തു സജീഷിന്റെ മുഖം നിറയെ.

പതിഞ്ഞ ശബ്ദത്തിൽ സംശയിക്കുമ്പോൾ, ഇപ്പോഴും കൂടെ ഉള്ള ഒരാളെ കുറിച്ച് അന്നെന്നെ തോന്നൽ വരും. കൂടെ തന്നെ ഉള്ളപ്പോൾ നെടുവീർപ്പും വിതമ്പലുകളും. ഇന്നത്തെ ലിനിയുടെ വിടവാങ്ങലിന് മൂന്നാം വാർഷികത്തിൽ ലിനിയുടെ ഭർത്താവു സുജീഷ് ഫേസ്ബുക്കിൽ കുറിച്ച
ഹൃദയസ്പർശിയായ വാക്കുകൾ ഇങ്ങനെയാണ്.

മൂന്ന് വർഷങ്ങൾക്കു ശേഷം വീണ്ടും മെയ് 21.
കൊഞ്ചിച്ചും ലാളിച്ചും മതിവരാതെ ഞങ്ങളുടെ കുഞ്ഞു മക്കളെ വിട്ട് അകാലത്തിൽ പൊലിഞ്ഞുപോയ പ്രിയപ്പെട്ടവൾ… എത്ര വേഗമാണ് ശൂന്യത നിറഞ്ഞത്…കരഞ്ഞു തീർത്ത രാത്രികൾ.. ഉറക്കമകന്ന ദിവസങ്ങൾ… സിദ്ധു മോൻ അമ്മയെ തിരഞ്ഞ്‌ നടന്നപ്പോൾ നിസ്സഹായതയോടെ നോക്കി നിന്ന നിമിഷങ്ങൾ.. അമ്മ ഇനി വരില്ല എന്നും അമ്മ ആകാശത്തിലേക്ക്‌ പോയെന്നും പറഞ്ഞ്‌ സിദ്ധുവിനെ ആശ്വസിപ്പിക്കുന്ന കുഞ്ഞുവിന്റെ പക്വതയും….

നി പ്പ എന്ന മ ഹാമാരിയുടെ ഒറ്റപ്പെടുത്തൽ.. ഒരു നാട്‌ മുഴുവൻ ഒറ്റക്കെട്ടായ്‌ ചെറുത്ത്‌ നിന്നത്‌. “ലിനിയുടെ മക്കൾ കേരളത്തിന്റെ മക്കളാണ്‌.” എന്ന മുഖ്യമന്ത്രിയുടെ വാക്ക്‌.. രാഷ്ട്രീയത്തിനും മതത്തിനും അതീതമായി എല്ലാ വിഭാഗം ജനങ്ങളും ഞങ്ങളെ മാറോട്‌ ചേർത്ത നിമിഷങ്ങൾ.. ലിനി ബാക്കി വെച്ച് പോയ അനശ്വരമായ ഓർമ്മകളെ ലോകം മുഴുവൻ നെഞ്ചിൽ ഏറ്റിയത്.. അവളിലൂടെ മഹനീയ മാക്കപ്പെട്ട നഴ്സ് എന്ന പദം….

നി പ കണ്ട് പകച്ചു പോയ ആദ്യ നിമിഷവും മറ്റൊരു മ ഹാമാരി വന്നപ്പോൾ പൊരുതി നിക്കാൻ നേടിയ ആത്മ വിശ്വാസവും ഇന്ന് അവളുടെ ഓർമകൾക്ക് ശക്തി പകരുന്നു.. ലിനി… ഇന്ന് നിന്റെ പിൻഗാമികൾ ഹൃദയത്തിൽ തൊട്ട്‌ പറയുന്നു “ലിനി നീ ഞങ്ങൾക്ക്‌ ധൈര്യമാണ്‌, അഭിമാനമാണ്‌, പ്രചോദനമാണ്‌” എനിക്ക്‌ ഉറപ്പാണ്‌ ലിനി.. ‘മാലാഖമാർ’ എന്ന പേരിന് അതിജീവനം എന്നർത്ഥം നല്കിയതിൽ നിന്റെ പങ്ക്‌ വളരെ വലുതാണ്‌.

അവരെ ചേർത്ത് പിടിക്കണം എന്ന് ലോകത്തെ ഓർമ്മിപ്പിക്കുന്നതിൽ നിന്റെ സേവനം വലിയൊരു പാഠമാണ്‌. മെയ് മാസ പുലരികൾ വല്ലാത്തൊരു നോവാണ്.. അന്നൊരു മെയ് മാസത്തിൽ ആണ് ഞാനും അവളും ജനിച്ചത്… മെയ്മാസത്തിൽ തന്നെ യാണ് മാലാഖമാരുടെ ദിനവും.. അന്നൊരു മെയ് മാസത്തിൽ ആണ് അവളു ഞങ്ങളെ വിട്ടു പോയതും.. അവളില്ലാത്ത ശൂന്യതയിൽ നിന്ന് ഇടയ്ക്കൊക്കെ മനസ്സ് തിരയുന്ന ഏട്ടാ.. എന്നൊരു വിളി.. എന്നിരുന്നാലും ലിനി.. നീ ഞങ്ങൾക്ക്‌ അഭിമാനം ആണ്‌. നിന്റെ ഓർമകൾക്ക് മരണമില്ല.. നിന്റെ പോരാട്ടത്തിന് മറവിയില്ല.. ലിനി… നീ കൂടെ ഇല്ല എന്നയാഥാർത്ഥ്യത്തിന്റെ ഇടയിലും നിന്നെ ഓർത്ത് അഭിമാനിക്കാൻ ഇതിൽ കൂടുതൽ എന്തു വേണം.. Miss you Lini.. ഇതായിരുന്നു സുജീഷിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം

മുഖ്യമന്ത്രി പിണറായി വിജയന്റെ കുറിപ്പ് ഇങ്ങനെ – അസാധാരണമായ പ്രതിസന്ധികളെ മാനവരാശി മറികടക്കുന്നത് മനുഷ്യരുയർത്തുന്ന അസാമാന്യമായ പോരാട്ടങ്ങളിലൂടെയാണ്. സ്വജീവതത്തേക്കാൾ വലുതാണ് തൻ്റെ നാടിൻ്റെ സുരക്ഷയും അതിജീവനവുമെന്നു കരുതുന്ന അവരുടെ ത്യാഗോജ്ജ്വലമായ ജീവിതം സമൂഹത്തെ ഒറ്റക്കെട്ടായി നിന്നു പോരാടാൻ പ്രചോദിപ്പിക്കും. അതുവരെയില്ലാത്ത ഊർജ്ജവും ധീരതയും ദിശാബോധവും നമുക്ക് കൈവരും.

അത്തരത്തിൽ, നി പ്പാ മ ഹാമാരിയ്ക്കു മുൻപിൽ ഭ യചകിതരായി നിന്ന ഒരു ജനതയ്ക്ക് തൻ്റെ ത്യാഗത്തിലൂടെ ധൈര്യം പകരുകയാണ് സിസ്റ്റർ ലിനി ചെയ്തത്. പിന്നീട് കേരളം നേരിട്ട ഓരോ ആ പൽ ഘട്ടങ്ങളേയും ഓരോരുത്തരും മറ്റുള്ളവർക്ക് വേണ്ടി നിലകൊണ്ടു കൊണ്ടാണ് നമ്മൾ മറികടന്നത്. ആ ത്യാഗബോധവും ധീരതയും കേരളത്തെ ലോകത്തിനു തന്നെ മാതൃകയാക്കി മാറ്റി.

സിസ്റ്റർ ലിനിയുടെ ഓർമ്മകൾ കോ വിഡിനെതിരെ നമ്മൾ പോരാടുന്ന ഈ കാലത്ത് കൂടുതൽ പ്രസക്തമാവുകയാണ്. അനേകായിരങ്ങൾ ഈ നാടിനു വേണ്ടി, ഇവിടത്തെ മനുഷ്യരുടെ ജീവനു വേണ്ടി സ്വജീവതത്തേക്കാൾ വില നൽകി പ്രവർത്തിക്കുകയാണ്. സിസ്റ്റർ ലിനി ആ പോരാട്ടത്തിൻ്റെ ഉദാത്തമായ പ്രതീകമാവുകയാണ്. അവരുടെ സ്ഥൈര്യത്തിനും ത്യാഗത്തിനും കേരളം ഒന്നടങ്കം കടപ്പെട്ടിരിക്കുന്നു. ലിനിയുടെ ഓർമ്മകൾ മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഇടി മാത്രമല്ല പാട്ടും വഴങ്ങും എന്ന് തെളിയിച്ച് ബാബു ആന്റണി, വീഡിയോ കാണാം
Next post സുഹൃത്തിന്റെ മരണത്തിൽ പൊട്ടിക്കരഞ്ഞ് അമൃത നായർ