സന്തോഷവാർത്ത..! ഉപ്പും മുളകും കുടുംബം വീണ്ടും എത്തുന്നു

Read Time:4 Minute, 38 Second

സന്തോഷവാർത്ത..! ഉപ്പും മുളകും കുടുംബം വീണ്ടും എത്തുന്നു

സീരിയലിന്റെ കരച്ചിലും വിഷമവും അമ്മായിമ്മ പോരും എല്ലാം മാറ്റി എഴുതി, ക്ലിഷേകൾ വലിച്ചു കീറി കളഞ്ഞ ഒരു ജനപ്രിയ പരമ്പര തന്നെ ആയിരുന്നു ഉപ്പും മുളകും. അതിന്റെ സ്വീകാര്യത ഒന്നും പറഞ്ഞു അറിയിക്കേണ്ട ആവശ്യം ഒന്നും ഇല്ല. പ്രേക്ഷകർക്ക് എല്ലാം തന്നെ , പ്രായ ഭേദ വ്യത്യാസം ഇല്ലാതെ തന്നെ ആളുകൾക്ക് ഇഷ്ട്ടപെട്ട പരമ്പരകളിൽ ഒന്നായിരുന്നു ഉപ്പും മുളകും.

ഏതു പ്രായത്തിലുള്ളവരും കണ്ടു ആർത്തു ചിരിക്കുന്ന ഒരു സീരിയൽ തന്നെ ആയിരുന്നു ഉപ്പും മുളകും. നീലുവും ബാലുവും അവരുടെ കുടുംബവും , അവരുടെ കഥാ സന്ദർഭങ്ങളൊക്കെയും എല്ലാം തന്നെ ഇല്ല പ്രേക്ഷകരും വളരെ പെട്ടന്ന് തന്നെയാണ് മനസിലേക്ക് ഏറ്റെടുത്ത്. എന്നും അവരുടെ സ്വീകരണ മുറിയിൽ എത്തുന്ന ഇവർ എല്ലാവരുടെയും പ്രിയപ്പെട്ടവർ തന്നെ ആയിരുന്നു. ഇടക്കെ വെച്ച് ചില കാരണമാണ് കൊണ്ട് സീരിയൽ പെട്ടന്ന് നിർത്തി പോയി.

പെട്ടന്നാണ് സീരിയൽ നിർത്തേണ്ടി വന്നത്. ഇതിന്റെ കാരണങ്ങൾ ഒന്നും പുറത്തു പറഞ്ഞിട്ടില്ലായിരുന്നു. പിന്നീടാണ് നീലുവും ബാലുവും സോഷ്യൽ മീഡിയ വഴി ലൈവിൽ വന്നു ഇനി അത് തുടരില്ല എന്നും അവരൊക്കെ വേറെ ഒരു സീരിയലിലേക്കു മാറുകയാണ് എന്നൊക്കെ പ്രേക്ഷകരെ അറിയിക്കുന്നത്. പപ്പനും പദ്മിനിയും എന്ന ഒരു സീരിയസ്സിലേക്കു അവർ മാറിയത് പിന്നീട് നമ്മൾ കണ്ടു. ആ സീരിയസിലും അവർ ഭാര്യയും ഭർത്താവും തന്നെ ആയിട്ടാണ് അഭിനയിക്കുന്നത്.

വൻ പ്രേക്ഷക സ്വീകാര്യതയാണ് യൂട്യൂബിലൂടെ അവർക്കു ഇതിനോടകം പപ്പനും പത്മിനിക്കും ലഭിച്ചത്. എന്നാൽ അതും കൊ റോണ കാരണം ഇടയ്ക്കു വച്ച് മുടങ്ങി പോയി. ഷൂട്ടിംഗ് ഒന്നും തന്നെ ചെയ്യുവാൻ സമ്മതിച്ചില്ല. ടീം കസ്കസ് എന്ന സീരിയസ് ആണ് ഇ ടീം പുറത്തിറക്കുന്നത്. അവരുടേതായ ഒരു പോസ്റ്റർ ആണ് ഇപ്പോൾ പുറത്തിറങ്ങിയത്. കോ വിഡ് പ്രോട്ടോകോൾ കാരണം നമ്മൾ ഇപ്പോൾ ഷൂട്ടിംഗ് എല്ലാം മാറ്റി വച്ചിരിക്കുകയാണ്.

പക്ഷെ കിടിലൻ സർപ്രൈസ് തന്നു ടീം കസ്കസ് തിരിച്ചു വരുകയാണ് എന്നാണ് അവർ പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്. പപ്പനും പദ്മിനിയും ആയിട്ടു തന്നെയാണ് ഇവർ വീണ്ടും തിരിച്ചു വരുന്നത്. അതിന്റെ കൂടെ ഒരു സർപ്രൈസ് പോസ്റ്റർ കൂടി അവർ ഇപ്പോൾ ഇറക്കിട്ടുണ്ട്. നടുക്ക് പപ്പനും പത്മിനിയുമായി ഇവർ രണ്ടു പേർ മാത്രം. കൂടെ ആരോ യിട്ട് ഓരോ ഓരോ വൃത്തത്തിൽ നാലു നിഴലുകൾ നമ്മുക്ക് കാണാം. ആ നാലു നിഴലുകൾ മിനി സ്ക്രീൻ പ്രേക്ഷകർ ഉൾപ്പെടെ എല്ലാവരുടെയും പ്രിയപ്പെട്ട നിഴലുകൾ ആകാം.

അത് ഒന്ന് മുടിയന്റെയും, പാറു കുട്ടിയുടെയും, കേശുവിന്റെയും, ശിവാനിയുടെയും ആയി തോന്നാം. ലച്ചുവിന്റെ ഒഴിച്ച് നാലു പേരുടെയും നിഴലുകൾ ആയി തോന്നി പോകും ഇ പോസ്റ്ററിൽ. ഇ ചിത്രം ഒരുപിടി പ്രതീക്ഷകളാണ് പ്രേക്ഷകർക്ക് നൽകുന്നത്. ഉപ്പും മുളകും സീരിയലിലെ കുടുംബം വീണ്ടും തിരികെ വരുമെന്ന വാർത്ത കേൾക്കുമ്പോൾ എത്ര മാത്രം സന്തോഷമാണ് പ്രേക്ഷകർക്ക് ഉണ്ടാക്കുക.

വലിയൊരു ബിഗ് സ്ക്രീൻ അല്ലെങ്കിൽ മിനിസ്ക്രീൻ അല്ലെങ്കിൽ പോലും സീരിയസ് എന്ന രീതിയിൽ ഇ കുടുംബം തിരിച്ചു വരുമ്പോൾ വലിയൊരു ആകാംക്ഷ തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പ്രിയപ്പെട്ടവർക്ക് ഒപ്പം 61 ആം പിറന്നാൾ ആഘോഷിച്ച് ലാലേട്ടൻ, ആഘോഷം ഇങ്ങനെ
Next post ഇടി മാത്രമല്ല പാട്ടും വഴങ്ങും എന്ന് തെളിയിച്ച് ബാബു ആന്റണി, വീഡിയോ കാണാം