
പ്രിയപ്പെട്ടവർക്ക് ഒപ്പം 61 ആം പിറന്നാൾ ആഘോഷിച്ച് ലാലേട്ടൻ, ആഘോഷം ഇങ്ങനെ
പ്രിയപ്പെട്ടവർക്ക് ഒപ്പം 61 ആം പിറന്നാൾ ആഘോഷിച്ച് ലാലേട്ടൻ – ആഘോഷം ഇങ്ങനെ
മലയാളത്തിന്റെ മഹാ നടൻ മോഹൻലാലിന്റെ അറുപത്തി ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് ആരാധകർ. സൂപ്പർ താരത്തിന്റെ പിറന്നാൾ ആശംസകൾ നേർന്നു കൊണ്ട് താരങ്ങളും ആരാധകരും എല്ലാം കഴിഞ്ഞ ദിവസം മുതൽ രംഗത്ത് എത്തിരിക്കുകയാണ് . അതേസമയം ഇ വർഷവറും ലാലേട്ടന്റെ ജന്മദിന ആഘോഷം ചെന്നൈയിൽ വച്ച് തന്നെയാണ് നടക്കുന്നത്.
വലിയ ആഘോഷങ്ങൾ ഒന്നും ഇല്ലാതെ ആണ് പിറന്നാൾ കടന്നു പോകുന്നത്. സൂപ്പർ താരം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ സുഹൃത്തു സമീർ ഹംസ സമൂഹ മാധ്യമങ്ങളിലൂടെ പങ്കു വെച്ചിരുന്നു. ലാലേട്ടന്റെ അറുപത്തി ഒന്നാം പിറന്നാൾ ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. birthday plan , stay Home , stay safe എന്നാണ് സമീർ താഹ ചിത്രത്തിൽ എഴുതിരിക്കുന്നതു.
കോ വിട് അതിവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ എന്ന പോലെ തമിഴ്നാട്ടിലും ഇപ്പോൾ ലോക്ക് ഡൌൺ ഏർപ്പെടുത്തിരിക്കുകയാണ് . നിലവിൽ ആദ്യ സിനിമ സംവിധാന സംരംഭമായ ബറോസിന്റെ നിർമാണ പ്രവർത്തനങ്ങളിൽ വ്യാപൃതനാണ് ലാലേട്ടൻ. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഘട്ടം ഇതിനോടകം ഗോവയിൽ പൂർത്തി ആക്കി ഇരുന്നു.
സംവിധാനത്തോടൊപ്പം ചിത്രത്തിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ലാലേട്ടൻ തന്നെയാണ്. ഒപ്പം പൃഥ്വി രാജ് സുകുമാരനും, പ്രതാപ് പോത്തൻ ധാരാളം വിദേശ താരങ്ങളും ഇ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ബറോസ്.
പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. മോഹൻലാൽ തന്നെയാണ് നായകകഥാപാത്രമായ ബറോസിന്റെ വേഷം അവതരിപ്പിക്കുന്നത്.
മൈഡിയർ കുട്ടിച്ചാത്തന്റെ സൃഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ – സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ബറോസ് സിനിമയുടെ ക്യാപ്റ്റൻ മോഹൻലാലിന് പിറന്നാൾ സ്പെഷൽ വിഡിയോയുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്നവരുടെ പിറന്നാൾ സന്ദേശങ്ങളും ബറോസ് സിനിമയുടെ ചില ഷൂട്ടിങ് രംഗങ്ങളും വിഡിയോയിൽ കാണാം.
മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ ആരാധകർ ഒന്നടങ്കം . സമൂഹ മാധ്യമങ്ങളിൽ നിറയെ മോഹൻലാലിനുള്ള ആശംസകൾ കൊണ്ട് നിറയുകയാണ്. ലോക്ക്ഡൗൺ കാലത്ത് എത്തിയ ജന്മദിനം ചെന്നൈയിലെ വീട്ടിൽ കുടുംബത്തോടും അടുത്ത സുഹൃത്തുക്കളോടും ഒപ്പം ആഘോഷിക്കുകയാണ് താരം ഇന്ന് . ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയത്.
മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ്,മഞ്ജുവാര്യർ എന്നു തുടങ്ങി മലയാളസിനിമയിലെ നിരവധി താരങ്ങളാണ് മോഹൻലാലിന് ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.
അറുപത്തിയൊന്നാം ജന്മദിനം ആഘോഷിക്കുമ്പോൾ, നാലു പതിറ്റാണ്ടിലേറെയായി സജീവമായ സിനിമാജീവിതത്തിൽ പുതിയൊരു മേൽവിലാസം കൂടി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ. ‘ബറോസ്’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും കടന്നിരിക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അടുത്തിടെയാണ് ഗോവയിൽ പൂർത്തിയാക്കിയത്.