ബാല പറഞ്ഞത് പച്ചക്കള്ളം!! സത്യാവസ്ഥ വെളിപ്പെടുത്തി അമൃത ലൈവിൽ

Read Time:5 Minute, 48 Second

നീ ഇപ്പോൾ ആരുടെ കൂടെയാണെന്ന് ഞാൻ ചോദിക്കുന്നില്ലല്ലോ എന്റെ മകൾ എവിടെ എന്നല്ലേ ചോദിക്കുന്നത്: ബാലയുടെ ഫോൺ കോളിനെ കുറിച്ച് അമൃതാ സുരേഷ്

ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ എത്തി മലയാളി കളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അമൃത സുരേഷ്. അതേ പോലെ മലയാളികൾക്ക് സുപരിചിതനായ താരമാണ് നടൻ ബാല. ഇരുവരും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം സോഷ്യൽ മീഡിയയിലും ആരാധകരുമെല്ലാം ആഘോഷിച്ചിരുന്ന ഒരു വിവാഹം തന്നെ ആയിരുന്നു, എന്നാൽ പിന്നീട് ഇരുവരും പരസ്പരം ചേർന്നു പോകാൻ സാധിക്കില്ലെന്ന് ബോധ്യപ്പട്ടതോടെ പിരിയുകയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വിവാദവും സോഷ്യൽ മീഡിയയിൽ സജീവമായി മാറിയിരിക്കുകയാണ്. ബാലയും അമൃതയും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായിരിക്കുകയാണ്. യൂട്യൂബിലൂടേയും മറ്റും ഫോൺ സംഭാഷണം പ്രചരിക്കുകയാണ്.

എങ്ങനെയാണ് ഇത് പുറത്ത് വന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. പ്രചരിക്കുന്ന ഓഡിയോയിൽ ബാല തന്റെ മകളെ കാണണമെന്ന് അമൃതയോട് ആവശ്യപ്പെടുകയാണ്. ഞാൻ നിന്റെ അമ്മയെ വിളിച്ചിരുന്നു. പക്ഷെ കോൾ എടുത്തില്ലെന്നാണ് ബാല പറയുന്നത്. ഇതിന് മറുപടിയായി അവർ എന്തെങ്കിലും തിരക്കായിരിക്കും എന്ന് അമൃത പറയുന്നു. ഇതോടെ എനിക്കെന്റെ മകളെ കാണണം എന്ന് ബാല വാശി പിടിക്കുന്നു. അങ്ങനെ പറയാൻ പറ്റില്ല. വിളിച്ചിട്ട് ഇപ്പോൾ കാണിക്കണം എന്നു പറഞ്ഞാൽ എനിക്ക് കാണിക്കാൻ പറ്റില്ലല്ലോ എന്ന് അമൃത ബാലയ്ക്ക് മറുപടി നൽകുന്നുണ്ട്. തുടർന്ന് ബാല കൂടുതൽ രോഷത്തോടെ സംസാരിക്കുന്നത് കേൾക്കാം.

നീ ഇപ്പോൾ ആരുടെ കൂടെയാണെന്ന് ഞാൻ ചോദിക്കുന്നില്ലല്ലോ. എന്റെ മകൾ എവിടെ എന്നല്ലേ ചോദിക്കുന്നത്. എനിക്കന്റെ മകളെ കാണണം. എന്തുകൊണ്ട് എന്റെ മകളെ കാണിക്കുന്നില്ല. എന്നാണ് ബാല പറയുന്നത്. ഇതിനിടെ അമൃത സംസാരിക്കുന്നുണ്ടെങ്കിലും അത് ബാലയുടെ സംസാരത്തിൽ തടസ്സപ്പെടുകയാണ്. ഇതോടെ നിങ്ങൾ ആദ്യം മനസിലാക്കേണ്ടത് ഒന്നെങ്കിൽ നിങ്ങൾ സംസാരിക്കുക അല്ലെങ്കിൽ കേൾക്കുക എന്ന് അമൃത വ്യക്തമാക്കുന്നു. നീ നിന്റെ അമ്മയുടെ നമ്പർ അയക്കാമെന്ന് പറഞ്ഞിരുന്നു. പക്ഷെ എന്റെ പക്കലുണ്ടായിരുന്നു. ഞാൻ വിളിച്ചു പക്ഷെ എടുത്തില്ല എന്നെ അവഗണിക്കുകയാണ്. എനിക്കെന്റെ മകളെ കാണണം.

എന്നാൽ ഇതിനിടെ നടൻ ബാല തനിക്കും കുടുംബത്തിനും എതിരായി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് വിശദീകരിച്ച് ഗായിക അമൃത സുരേഷ്. മകളെ കാണാൻ അനുവദിക്കുന്നില്ലെന്നും മകളോട് സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ലെന്നും മകൾക്ക് കോ വിഡാണെന്നുമൊക്കെ ഒരു ഓൺലൈൻ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമാണെന്നും അതിനെതിരെ നി യമ നടപടി സ്വീകരിക്കുമെന്നും അമൃത പറയുന്നു. തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് അമൃതയുടെ വിശദീകരണം.

താനും ബാലയും തമ്മിൽ നടന്ന ഫോൺ സംഭാഷണം എങ്ങനെയാണ് ലീക്കായി മാധ്യമത്തിന് ലഭിച്ചതെന്ന് അമൃത ചോദിക്കുന്നു. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോൾ‍ താൻ കോവിഡ് ടെസ്റ്റ് റിസൾട്ട് വാങ്ങുന്നതിനായി പുറത്തായിരുന്നെന്നും മകൾ തന്റെ അമ്മയുടെ അടുത്തായിരുന്നെന്നും അമൃത പറയുന്നു.

പുറത്താണ് എന്നാൽ അരുടെയെങ്കിലും കൂടെയാണ് എന്നല്ല അർഥമെന്നും വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്സ് നോട്ടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത തുറന്നു പറയുന്നു. ഇതിനായി തെളിവായി വോയിസ് പങ്കുവയ്ക്കുകയും അമൃത ചെയ്തു. ഫോൺ കോളിന്റെ ഒരു ഭാഗം മാത്രം കേൾപ്പിക്കാതെ മുഴുവൻ സത്യാവസ്ഥയും വെളിപ്പെടുത്തണമെന്നും അമൃത അറിയിച്ചു.

മ്യൂസിക് റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട ബാലയും അമൃതയും 2010–ലാണ് വിവാഹിതരായത്. 2012ൽ ഇവർക്ക് അവന്തിക എന്ന മകൾ ജനിക്കുകയായിരുന്നു. 2016 മുതൽ ഇരുവരും വേർപിരിഞ്ഞായിരുന്നു താമസം. 2019–ലാണ് ഔദ്യോഗികമായി ഇരുവരും വേര് പിരിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശ്വസിപ്പിക്കാൻ മമ്മൂക്കയും ലാലേട്ടനും വിളിച്ചു നടി ബീന ആന്റണിക്കും കോ വിഡ് കണ്ണീരോടെ മനോജിന്റെ വാക്കുകൾ, വീഡിയോ പൂർണരൂപം കാണാം
Next post അനാഥനായി ആ കുഞ്ഞുമകൻ, സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും