അനാഥനായി ആ കുഞ്ഞുമകൻ, സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും

Read Time:4 Minute, 45 Second

അനാഥനായി ആ കുഞ്ഞുമകൻ, സംഭവിച്ചതറിഞ്ഞ് ഞെട്ടി നാട്ടുകാരും ബന്ധുക്കളും

കൊച്ചി ബിപാസ്സിൽ മാടവന ജങ്ഷനിൽ സിഗ്നൽ തെറ്റിച്ച ലോറി ഇടിച്ചു നഴ്സ് ചേർത്തല കണ്ണങ്കര വാരണം കണ്ടത്തിൽ അനു തോമസിന് ദാ രുണ അന്ത്യം. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് വാഹനാപകടത്തിൽ മ രിച്ചു. ചേർത്തല വാരണം കണ്ടത്തിൽ അനു തോമസ് (32) ആണ് മ രിച്ചത്.

ഇന്നു രാവിലെ ജോലിക്കായി സ്‌കൂട്ടറിൽ വരുമ്പോൾ മാടവന ജങ്ഷനിൽ വച്ചായിരുന്നു അ പകടം. ആലപ്പുഴ ഭാഗത്തുനിന്നു വരികയായിരുന്ന ഇവർ, സിഗ്‌നൽ ലഭിച്ചതിനെ തുടർന്ന് സ്‌കൂട്ടർ മുന്നോട്ട് എടുത്തപ്പോൾ വൈറ്റില ഭാഗത്തുനിന്ന് അതിവേഗത്തിൽ വരികയായിരുന്ന ലോറി ഇടിച്ചിടുകയായിരുന്നു. സംഭവസ്ഥലത്തു വച്ചു തന്നെ യുവതി മ രിച്ചതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഭർത്താവ് വിദേശത്താണ്. മകൻ എലൻ.

അനുവിന്റെ സ്കൂട്ടർ കൂടാതെ അശ്റഫ് എന്നയാളുടെ സ്ക്കൂട്ടരിലും ലോറി ഇടിച്ചു. ഇരുവരെയും ഉടൻ തന്നെ അടുത്തുള്ള ലെക് ഷോർ ആസ്പത്രിയിൽ എത്തിച്ചെങ്കിലും അനുവിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അനുവിന്റെ തലക്കേറ്റ ഗുരുതരമായ പരിക്കാണ് മ രണത്തിനുള്ള കാരണം. അഷറഫ് എന്ന ആൾ ആസ്പത്രിയിൽ ചികിത്സയിലാണ്.

രാവിലെ ആറു മാണിയോട് കൂടി ആയിരുന്നു സംഭവം നടന്നത്… മാടവന ജങ്ഷനിലെ സിഗ്‌നൽ കടന്നു പോകുവാൻ ശ്രമിക്കുന്നതിനിടെ ആണ്‌ അപകടം നടന്നത്. ലോറി ഡ്രൈവറുടെ സിഗ്‌നൽ കടന്നു പോകുവാനുള്ള വ്യഗ്രത ആണ്‌ അ പകടത്തിനുള്ള മുഖ്യ കാരണമായി ദൃസാക്ഷികൾ ചൂണ്ടി കാട്ടുന്നത്. പിന്നാലെ എത്തിയ വാഹനത്തിൽ ഉണ്ടായവരും പറഞ്ഞു ലോറി അമിത വേഗത്തിൽ ആയിരുന്നു പാഞ്ഞതെന്നു എന്നത്.

പെരുമ്പാവൂരിലെ റൈസ് കമ്പനിയിൽ ഗോഡൗണിൽ നിന്നും ആലപ്പുഴയിലേക്ക്‌ സാധന സാമഗ്രികളുമായി പോകുക ആയിരുന്നു ലോറി. റോഡിന്റെ വലതു വശം ചേർന്നാണ് ലോറി സഞ്ചരിച്ചതെന്നും വിവരം ഉണ്ട്. വാഹനത്തിന്റെ ഡ്രൈ വറെ പോ ലീസ് അ റസ്റ്റു ചെയ്തു. സിഗ്നൽ എത്തിയപ്പോൾ ആശയ കുഴപ്പം ഉണ്ടായെന്നാണ് ഇയാൾ പൊ ലീസിന് നൽകിയ മൊഴി എന്നാണ് ലഭ്യമാകുന്ന സൂചനകൾ.

എന്നാൽ പോലീസ് ലോറി അമിത വേഗത്തിൽ ആയിരുന്നു എന്ന ദൃസാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലും, CCTV ദൃശ്യങ്ങൾ കൂടി പരിശോധിക്കുന്നുണ്ട്. അതിനു ശേഷം കൂടുതൽ വകുപ്പുകൾ കൂടി ഡ്രൈവറുടെ പേരിൽ കൂട്ടി ചേർക്കും എന്നും പനങ്ങാട് പോ ലീസ് പറഞ്ഞു. അതെ സമയം അനുവിന്റെ വേർപാട് വിശ്വസിക്കാൻ ആകാതെ വിങ്ങുകയാണ് ലെക് ഷോർ ആസ്പത്രിയിലെ സഹ പ്രവർത്തകർ.

എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ നിന്നിരുന്ന ആണ് UNA യുടെ പ്രവർത്തക കൂടി ആയിരുന്നു. ജീവനക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും ഇപ്പോഴും മുൻപന്തിയിൽ തന്നെ അനു ഉണ്ടായിരുന്നു, കൂടാതെ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തക ആയിരുന്നു അനു. ഭർത്താവ് പ്രിൻസ് എബ്രഹാം സൗദിയിൽ ജോലി ചെയ്യുകയാണ്.

2017 ൽ ആയിരുന്നു ഉഴവൂർ സ്വദേശി പ്രിൻസും ആയിട്ടുള്ള വിവാഹം നടന്നത്. ജോലിയുടെ സൗകര്യാർത്ഥം അനുവിന്റെ ചേർത്തലയിലെ സ്വന്തം വീട്ടിൽ ആയിരുന്നു താമസം. കോ വിഡിന് ശേഷം സൗദിയിലേക്ക് ജോലിക്കു പോകണം എന്നായിരുന്നു ആഗ്രഹം. എന്നാൽ വിധി മറ്റൊന്നായിരുന്നു. രണ്ടു വയസ്സുകാരനായ എലൻ മകനാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബാല പറഞ്ഞത് പച്ചക്കള്ളം!! സത്യാവസ്ഥ വെളിപ്പെടുത്തി അമൃത ലൈവിൽ
Next post സാന്ത്വനം സീരിയൽ താരം ഗുരുതരാവസ്ഥയിൽ സുമനസുകളുടെ സഹായം തേടി നടൻ സജിൻ