ഉറങ്ങിട്ടു ദിവസങ്ങളായി, വാടക കൊടുക്കാൻ പോലും കാശ് ഇല്ല, മുഖ്യമന്ത്രിക്ക് കത്തു അയച്ചു സീരിയൽ താരം ജിഷിൻ മോഹൻ

Read Time:5 Minute, 20 Second

ഉറങ്ങിട്ടു ദിവസങ്ങളായി, വാടക കൊടുക്കാൻ പോലും കാശ് ഇല്ല, മുഖ്യമന്ത്രിക്ക് കത്തു അയച്ചു സീരിയൽ താരം ജിഷിൻ മോഹൻ

സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചു പറ്റിയ താരമാണ് ജിഷിൻ മോഹൻ. ഓട്ടോഗ്രാഫ് എന്ന സീരിയലിലൂടെ ആണ് ജിഷിന് മലയാള സീരിയൽ രംഗത്ത് സ്ഥിര സാന്നിധ്യമാകുന്നത്. തുടർന്ന് നിരവധി പരമ്പരകളിൽ ജിഷിന് പ്രധാ വേഷം അവതരിപ്പിച്ചു മിനി സ്ക്രീൻ പ്രേക്ഷക മനസ്സുകളിൽ ഇടം നേടി. സിനിമ സീരിയൽ നടി വരദ ആണ് ജിഷിന്റെ ഭാര്യ.

അമല എന്ന സൂപ്പർ ഹിറ്റ് സീരിയലിൽ കേന്ദ്ര കഥാപാത്രമായി അമലയെ അവതരിപ്പിച്ചത് മുതലാണ് വാരാധയെ മലയാള പ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങുന്നത്. മലയാള സിനിമ ലോകത്തു നായികാ ആയിട്ടാണ് വധ എത്തിയതെങ്കിലും സീരിയൽ മേഖലയാണ് താരത്തെ പ്രശസ്ത ആക്കിയത്. വാരാധയതും ജിഷിനും ഒരുമിച്ചാണ് മലയിൽ അഭിനയിച്ചത്. അവിടെ നിന്നനാണ് ഇവരുടെ പ്രണയത്തിനു തുടക്കം ആരംഭിച്ചത്. വരദയും അഭിനയത്തിൽ സജീവമാണ്. ഇരുവർക്കും ഒരു മകനും ഉണ്ട്.

സോഷ്യൽ മീഡിയയിൽ ജിഷിൻ സജീവമാണ്. ഇപ്പോൾ ജിഷിൻ പങ്കു വെച്ച ഒരു പോസ്റ്റ് ആണ് എപ്പോൾ ഏറെ വൈറൽ ആകുന്നത്. മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ പൂർണ രൂപമാണ് തന്റെ ഫേസ്ബുക് വഴി താരം പങ്കു വച്ചിരിക്കുന്നത്. കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെയാണ് –

ഇത് ഞാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് അയച്ച Email ആണ്. ഒട്ടനവധി കലാകാരന്മാർ അഭിമുഖീകരിക്കുന്ന, പുറത്ത് പറയാൻ മടി കാണിക്കുന്ന പ്രശ്നങ്ങൾ. എല്ലാ വിഭാഗക്കാരും അവരവരുടെ തൊഴിൽ മേഖലയിൽ അനുഭവിക്കുന്ന വിഷമം അറിയാതെ അല്ല. ഞാനും എന്നെപ്പോലുള്ള പലരും അനുഭവിക്കുന്ന അവസ്ഥ ശ്രദ്ധയിൽ പെടുത്തുന്നു എന്ന് മാത്രം. കത്തിന്റെ ഉള്ളടക്കം താഴെ കൊടുത്തിരിക്കുന്നു :

Dear Sir, ഞാനൊരു സീരിയൽ ആർട്ടിസ്റ്റ് ആണ്. പേര് ജിഷിൻ മോഹൻ. എറണാകുളം ആണ് താമസം. എന്റെ ഭാര്യയും ഒരു സീരിയൽ ആർട്ടിസ്റ്റ് ആണ്. ഞങ്ങളുടെ ഏക വരുമാന മാർഗ്ഗം സീരിയൽ ആണ്. ഇത് ഞങ്ങളുടെ മാത്രം അവസ്ഥ അല്ല. ഞങ്ങളെപ്പോലുള്ള ഒട്ടനവധി കലാകാരന്മാരുടെ അവസ്ഥയാണ്. സിനിമാ താരങ്ങളെപ്പോലെ വലിയ പ്രതിഫലം സീരിയൽ താരങ്ങൾക്ക് ലഭിക്കാറില്ല . ദിവസവേതനം എന്ന് തന്നെ പറയാം.

ഒന്നോ രണ്ടോ സീരിയൽ ചെയ്യുന്നുണ്ടെങ്കിൽ ആ വരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവരാണ് ഭൂരിപക്ഷവും. പുറമെ ഉള്ളവർ വിചാരിക്കുന്നത് പോലെ അതി സമ്പന്നതയിൽ ജീവിക്കുന്നവർ അല്ല നമ്മളെപ്പോലുള്ള കലാകാരന്മാർ. ഒരു മാസം ഷൂട്ടിനു പോയാൽ കിട്ടുന്ന വരുമാനം കൊണ്ടാണ് അടുത്ത മാസത്തെ വാടക, ലോണിന്റെ തവണകൾ, ഇവയെല്ലാം അടഞ്ഞു പോകുന്നത്. നീക്കിയിരുപ്പുകൾ ഒന്നും തന്നെ ഉണ്ടാകാറില്ല.

ഒരു ലോക്ക് ഡൗണിനെ എങ്ങനെയൊക്കെയോ അഭിമുഖീകരിച്ചു. അന്ന് ലോൺ അടക്കാനും, വീട്ടു വാടക കൊടുക്കാനും പണയം വെച്ച സ്വർണ്ണം ഇതുവരെ തിരിച്ചെടുക്കാൻ സാധിച്ചില്ല. മുൻപോട്ടുള്ള ജീവിതം എങ്ങനെയായിരിക്കും എന്നോർത്ത് ഉറക്കമില്ലാതെ കുറേ രാത്രികൾ.. ഒരു സീരിയൽ കുടുംബം എന്ന് പറഞ്ഞാൽ ഞങ്ങൾ ആർട്ടിസ്റ്റുകൾ മാത്രമല്ല. പ്രൊഡ്യൂസർ, ഡയറക്ടർ, ക്യാമറാമാൻ തുടങ്ങി പ്രോഡക്ഷനിൽ ചായ കൊണ്ട് കൊടുക്കുന്ന പ്രൊഡക്ഷൻ ബോയ് വരെയുള്ളവരുടെ ജീവിതമാർഗ്ഗമാണ്.

എല്ലാ തൊഴിൽ മേഖലയിലുള്ളവരും അവരവരുടെ വിഷമ ഘട്ടത്തിലൂടെ കടന്നു പോകുന്ന സമയമാണെന്ന് അറിയാം. എങ്കിലും ഞങ്ങളുടെ വിഷമങ്ങൾ അങ്ങയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ഈ കത്ത്. ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തി കോവിഡ് മാനദണ്ഡനങ്ങൾ പാലിച്ച് ഷൂട്ടിംഗ് പുനരാരംഭിക്കുവാൻ അനുവാദം നൽകണം എന്ന് അപേക്ഷിക്കുന്നു. എന്ന് വിനയപൂർവ്വം, Jishin മോഹൻ ഇങ്ങനെ ആയിരുന്നു താരത്തിന്റെ ഫേസ്ബുക് കുറിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കടപ്പുറത്തുകാരി ജെനി ജെറോം പൈലറ്റായ കഥ.; വിമാന അപകടവും തളർത്താത്ത നിശ്ചയദാർഡ്യത്തിന്റെ മാതൃക
Next post വാർത്തയിൽ തനിക്കെതിരെ ബോ ഡി ഷെ യി മിംഗ് നടത്തിയ മാധ്യമത്തിന് എതിരെ കിടിലൻ മറുപടി കൊടുത്തു നടി അഭിരാമി