വാർത്തയിൽ തനിക്കെതിരെ ബോ ഡി ഷെ യി മിംഗ് നടത്തിയ മാധ്യമത്തിന് എതിരെ കിടിലൻ മറുപടി കൊടുത്തു നടി അഭിരാമി

Read Time:6 Minute, 16 Second

വാർത്തയിൽ തനിക്കെതിരെ ബോ ഡി ഷെ യി മിംഗ് നടത്തിയ മാധ്യമത്തിന് എതിരെ കിടിലൻ മറുപടി കൊടുത്തു നടി അഭിരാമി

ബോ ഡി ഷെ യ്മിങ്ങിനെതിരെ അതി ശക്തമായ ഭാഷയിൽ തന്നെ പ്രതികരിച്ച് നടി അഭിരാമി. നമ്മുടെ നാട്ടിൽ ഒരാളെ കുറച്ചു ദിവസങ്ങൾക്ക് ശേഷം കാണുമ്പോൾ സ്വാഭാവികമായി പറയുന്ന വാക്കുകൾ ആണെല്ലോ കറുത്തല്ലോ, വെളുത്തല്ലോ, മെലിഞ്ഞല്ലോ, തടിച്ചല്ലോ തുടങ്ങിയവ.. ചോദ്യങ്ങൾ അയാളെ എങ്ങനെ ആകും ബാധിക്കുക എന്ന് ആരും ചിന്തിക്കാറില്ലെന്ന് അഭിരാമി തുറന്നു പറയുന്നു. ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ബോ ഡി ഷെ യ്മിംഗ് നടത്തുന്ന വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തെ ശക്തമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ് നടി അഭിരാമി. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു അഭിരാമി വിഷയത്തിൽ പ്രതികരണവുമായെത്തിയത്. ഇതിന് പിന്നാലെ വാർത്ത നൽകിയ മാധ്യമം മാപ്പ് പറഞ്ഞുവെന്നും അതിനെ താൻ അംഗീകരിക്കുന്നുവെന്നും നടി മറ്റൊരു വീഡിയോയിലൂടെ തന്നെ അറിയിച്ചു.

‘വിവാഹം കഴിച്ച് കുടുംബമായതോടെ പുതിയ മാറ്റങ്ങൾ വന്നുതുടങ്ങി; വയസാകുന്നത് പോലും ശരീരം അറിയിക്കുമെന്ന് അഭിരാമി’ എന്ന തലക്കെട്ടോട് കൂടി വന്ന വാർത്തക്കെതിരെയായിരുന്നു അഭിരാമി ഇൻസ്റ്റാഗ്രാം വീഡിയോയിൽ തന്റെ വിമർശനമുന്നയിച്ചത്. ‘ഒരു സുഹൃത്താണ് എന്നെ കുറിച്ചു വന്ന ഇ ആർട്ടിക്കിളിന്റെ ലിങ്ക് അയച്ചുതന്നത്. ഈ തലക്കെട്ടിനൊപ്പം രണ്ട് ഫോട്ടോസ് ഇതിൽ വാർത്തയിൽ നൽകിയിട്ടുണ്ട്. എന്താണ് ഇത് തമ്മിലുള്ള വ്യത്യാസമെന്ന് തനിക്കു മനസ്സിലായില്ല എന്നും അഭിരാമി കൂട്ടി ചേർത്തു

കാരണം രണ്ടിലും ഒരേ പോലത്തെ കോൺഫിഡൻസ്, ഒരേ പോലത്തെ സ്‌മൈൽ, ഒരേ പോലത്തെ പച്ച ഡ്രസ്. പിന്നെ ഇയാൾ ഉദ്ദേശിച്ച മാറ്റമെന്താണ്? മൈ മുടി?’ അഭിരാമി ചോദിച്ചു. കഴിഞ്ഞ ദിവസം വന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. വീഡിയോക്ക് പിന്നാലെ ചാനൽ തന്നെ സമീപിച്ചു വെന്നും ഔദ്യോഗികമായി തന്നെ മാപ്പ് പറഞ്ഞുവെന്നും അഭിരാമി മറ്റൊരു വീഡിയോയിലൂടെ അറിയിക്കുകയും ചെയ്തു. അബദ്ധംകൊണ്ടു സംഭവിച്ചുപോയതാണെന്നും ആരെയും വേദനിപ്പിക്കുകയെന്ന ഉദ്ദേശമില്ലായിരുന്നെന്നും ഇവർ അറിയിച്ചതായും അഭിരാമി വ്യക്തമാക്കി.

ഒരാൾ തങ്ങളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ ഒരു സോറി പറഞ്ഞ് അ തെറ്റിനെ തിരുത്താൻ തയ്യാറാകുന്നത് ഒരു മികച്ച ശീലമായി തന്നെ കണക്കാക്കണം എന്ന് അഭിരാമി പറഞ്ഞു. അതോടൊപ്പം സമൂഹത്തിൽ പൊതുവിലും മാധ്യമങ്ങളിലും നിലനിൽക്കുന്ന ബോ ഡി ഷെ യ്മിംഗ് രീതികളെ കുറിച്ചും അഭിരാമി പുതിയ വീഡിയോയിൽ സംസാരിച്ചു. പല മാധ്യമങ്ങളിലും ഒരാളുടെ ശരീരത്തിനും സൗന്ദര്യ സങ്കൽപങ്ങൾക്കും ഊന്നൽ നൽകി കൊണ്ടാണ് തലക്കെട്ടുകൾ നൽകാറുള്ളതെന്ന് അഭിരാമി പറഞ്ഞു. ഇത്തരം വാർത്തകൾ അത് ആരെപ്പറ്റിയാണോ വരുന്നതോ അവരെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് ആരും ഒട്ടും ചിന്തിക്കാറില്ല.

എനിക്ക് എന്നെ കുറിച്ച് തന്നെ ഒരു ആത്മവിശ്വാസമുണ്ടാതുകൊണ്ട് പ്രതികരിക്കാൻ സാധിച്ചു. എല്ലാവർക്കും അങ്ങനെയാകണമെന്നില്ല. ആളുകളുടെ ലുക്ക്‌സിനെ ഫോക്കസ് ചെയ്യാതെ അവരുടെ കഴിവിനെയും ആത്മവിശ്വാസത്തെയും മനസ്സിലെ നന്മയെയും ഫോക്കസ് ചെയ്യാമെന്നും അഭിരാമി കൂട്ടിച്ചേർത്തു.

തന്നെ കുറിച്ച് ഒരു ഓൺലാൻ മാധ്യമത്തിൽ വന്ന വാർത്തയുടെ സ്‌ക്രീൻ ഷോട്ട് പങ്കുവച്ചായിരുന്നു കഴിഞ്ഞ ദിവസം അഭിരാമി രംഗത്തെത്തിയത്. വിവാഹം കഴിഞ്ഞതോടെ അഭിരാമിക്ക് പല മാറ്റങ്ങളും വന്നു, വയസ്സായതിന്റെ ലക്ഷണം ശരീരം അറിയിച്ചു തുടങ്ങി എന്നായിരുന്നു വാർത്തയുടെ തലക്കെട്ട് തന്നെ.

എന്നാൽ വാർത്തയിൽ കൊടുത്തിട്ടുള്ള രണ്ട് ചിത്രങ്ങളിലും തനിക്ക് ഒരേ തരത്തിലുള്ള ആത്മവിശ്വാസമാണ് ഉള്ളതെന്നും. ഇതിൽ എന്ത് മാറ്റമാണ് ഉള്ളതെന്നും അഭിരാമി ചോദിച്ചു. സംഭവം സമൂഹമാധ്യമത്തിൽ ആവുകയും ചെയ്തു. ഒരാളുടെ ലുക്കിനെ കുറിച്ച് പറയാതെ ആളുകളുടെ കഴിവിനെയും അവരുടെ നന്മയെയും ആത്മവിശ്വാസത്തെക്കുറിച്ചും നമുക്ക് സംസാരിക്കാം എന്നും അഭിരാമി തുറന്നു പറഞ്ഞു.

ഒരാളുടെ വ്യക്തിത്വത്തെ കുറിച്ചും ആത്മവിശ്വാസത്തെ കുറിച്ചും സംസാരിക്കുന്നതിന് പകരം എന്തിനാണ് അയാളുടെ ശരീരത്തെ കുറിച്ച് സംസാരിക്കുന്നതെന്നും അഭിരാമി ചോദിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉറങ്ങിട്ടു ദിവസങ്ങളായി, വാടക കൊടുക്കാൻ പോലും കാശ് ഇല്ല, മുഖ്യമന്ത്രിക്ക് കത്തു അയച്ചു സീരിയൽ താരം ജിഷിൻ മോഹൻ
Next post പഴയ ചിത്രങ്ങൾ പങ്കുവെച്ച് സുഹൃത്തുക്കളെ ഓർത്ത് നടി ഭാവന