കടപ്പുറത്തുകാരി ജെനി ജെറോം പൈലറ്റായ കഥ.; വിമാന അപകടവും തളർത്താത്ത നിശ്ചയദാർഡ്യത്തിന്റെ മാതൃക

Read Time:5 Minute, 58 Second

കടപ്പുറത്തുകാരി ജെനി ജെറോം പൈലറ്റായ കഥ..; വിമാന അപകടവും തളർത്താത്ത നിശ്ചയദാർഡ്യത്തിന്റെ മാതൃക

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറൽ ആയതു ജെന്നി ജെറോം എന്ന മിടുക്കിയുടെ വാർത്ത ആയിരുന്നു. പ്രായം കുറഞ്ഞ വനിതാ കൊമേർഷ്യൽ പൈലറ്റ് ആണ് ജെന്നി. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ കൊച്ചുതുറ സ്വദേശിയായ ജെനി ജെറോമാണ് അപൂർവമായ നേട്ടം കൈവരിച്ചത്. മുൻ ആരോഗ്യ മന്ത്രി ഉൾപ്പെടെ നിരവധി ആളുകളാണ് ജെന്നിയെ അഭിനന്ദനന്ദിച്ചുകൊണ്ടു എത്തിയത്.

ഇന്നലെ രതിയാണ് 10. 50 ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന എയർ അറേബ്യ (G 9 – 449 ) വിമാനത്തിലെ സഹ പൈലറ്റായി ജെനി തന്റെ എട്ടാംക്ലാസ് മുതൽ കണ്ട സ്വപ്‌നം യാഥാർത്ഥ്യമാക്കിയത് . കന്നിപറക്കൽ തന്നെ സ്വന്തം നാട്ടിലേക്കായതിന്റെ സന്തോഷവും ജെനിയുടെ ആഗ്രഹങ്ങൾക്ക് നിറം പകരുന്നു . എയർ അറേബ്യയുടെ കോക്പിറ്റിനുള്ളിൽ സഹ‌പൈലറ്റായി വിമാനം നിയന്ത്രിച്ചത് ഇ മലയാളി മങ്കയാണ്. ആദ്യമായി ജന്മനാട്ടിലേക്ക് വിമാനം പറപ്പിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ വനിതാ കൊമേർഷ്യൽ പൈലറ്റ് എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇരുപത്തി മൂന്ന് വയസുകാരി.

കൊച്ചുതുറ സ്വദേശി ആയ ജെറോം ജോറിസിന്റെയും, ബിയാട്രീസിന്റെയും മകളാണ് ജെന്നി. മാ​താ​വി​നും പി​താ​വി​നും സ​ഹോ​ദ​ര​ന​മൊ​പ്പം അ​ജ്മാ​നി​ലാ​ണ് ജെ​നി താ​മ​സി​ക്കു​ന്ന​ത്. ഫാ​ബ്രി​ക്കേ​റ്റി​വ് മാ​നേ​ജ​റാ​ണ് ജെ​നി​യു​ടെ പി​താ​വ് ജെ​റോം. സ​ഹോ​ദ​ര​ൻ ജെ​ബി ദു​ബൈ​യി​ൽ ചാ​ർ​​ട്ട​ഡ്​ അ​ക്കൗ​ണ്ട​ൻ​റാ​ണ്. സ​ഹോ​ദ​ര​ൻ ജെ​ബി കോ ​വി​ഡ് കാ​ര​ണം തി​രി​കെ ദു​ബൈ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ ക​ഴി​യാ​തെ നാ​ട്ടി​ലു​ണ്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ജെന്നിയുടെ വലിയ ആഗ്രഹം തന്നെ ആയിരുന്നു വിമാനം പറത്തുക എന്നത്. വീട്ടുകാരോട് തന്റെ ആഗ്രഹം പങ്കു വച്ചിരുന്നു എങ്കിലും ആരും കാര്യമായി എടുത്തില്ല. പ്ലസ് ടു വിനു ശേഷം സ്വന്തം നിലയിൽ തന്നെ തന്റെ സ്വപ്നം യാഥാർത്യമാക്കുവാനുള്ള പരിശ്രമം തുടങ്ങി. പൈലറ്റ് ആകാനുള്ള പ്രഖ്യാപനത്തിൽ നിന്ന് ജെന്നി പിന്നോട്ട് എല്ലാ എന്നതിൽ ഉറച്ചു നിന്നതോടെ വീട്ടുകാരും അവൾക്കു ഉറച്ച പിന്തുണ നൽകി.

മകളുടെ വിമാനം പറപ്പിക്കുക എന്ന സ്വപ്നത്തിലേക്ക് എത്തുന്നതിനു ജെറോമും കുടുംബവും കരുതലോടെ കൂട്ട് നിന്നു. ജെന്നിയും സഹോദരൻ ജിബിയും ജനിച്ചത് മൽസ്യ തൊഴിലാളികളുടെ ഗ്രാമമായ കൊച്ചുതുറയിൽ ആയിരുന്നു. പിന്നീട് പിതാവ് ജെറോം ജോലി സംബന്ധമായി കുടുംബ സമേതം ഷാർജയിലേക്ക് പോയതിനാൽ, ജെന്നിയും സഹോദരനും പഠിച്ചതും വളർന്നതും അവിടെ തന്നെ ആയിരുന്നു. തുടർന്ന് ജെന്നി എയർ അറേബിയ യുടെ ആൽഫാ എയർ അക്കാഡമിയിൽ പ്രവേശനം നേടുകയും ചെയ്തു.

പരിശീലനത്തിനിടെ രണ്ടു വർഷം മുൻപ് ഫിലിപ്പൈൻസിൽ പരിശീലന വിമാനം തകർന്നു വീണെങ്കിലും ജെന്നിയും പരിശീലകനും അത്ഭുതകരമായി തന്നെ രക്ഷപ്പെട്ടു. ഇത്തരം പ്രതികൂല സാഹചര്യം നേരിടേണ്ടി വന്നിട്ട് പോലും ജെന്നി തന്റെ സ്വപ്ന സാക്ഷാത്കാരത്തിൽ നിന്നു പിന്മാറിയില്ല. കഠിനമായ പരിശീലന കാലഘട്ടത്തിനൊടുവിൽ ജെന്നി പരിശീലന ലൈസൻസ് സ്വന്തമാക്കി. തൻ ജനിച്ചു വളർന്ന ഷാർജയിൽ നിന്നു ജന്മ നാടായ തിരുവനന്തപുരത്തേക്ക് വിമാനം പരാതി എത്തിയ ഇ പെൺകുട്ടി നിശ്ചയദാർഢ്യത്തിലൂടെ ലക്ഷ്യം കൈവരിക്കുവാൻ ഏവർക്കും കഴിയും എന്നതിന്റെ മാതൃക കൂടിയാണ്.

ശൈലജ റ്റീച്ചറുടെ വാക്കുകൾ ഇങ്ങനെ – ‘ഇത്തരം കർമപഥത്തിലേയ്ക്ക് സ്ത്രീകൾ കടന്നുവരുന്നത് ഏറെ അഭിമാനം നൽകുന്ന ഒന്നാണെന്നും ജെനി ജെറോമിന് ആശംസകൾ നേരുന്നുവെന്നും’ കെ കെ ശൈലജ ടീച്ചർ ഫെയ്സ്ബുക്കിൽ കുറിച്ചു. സ്വപ്നങ്ങളെ സ്വപ്നങ്ങളായി മാത്രം കാണാതെ അതിനായി പ്രയത്നിച്ച്‌ സാക്ഷാത്കരിക്കുന്ന യുവത്വം വരുംതലമുറയ്ക്ക് മാതൃകയാണെന്ന് കെ കെ ശൈലജ ടീച്ചർ വ്യക്തമാക്കി. കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൊമേഴ്സ്യൽ പൈലറ്റ് എന്ന നിലയ്ക്ക് തീരദേശമേഖലയിൽ നിന്നെത്തിയ ജെനി പുതുചരിത്രം കുറിക്കുകയാണെന്നും ടീച്ചർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ജീവിച്ചിരുന്നപ്പോൾ കിട്ടാത്ത സൗഭാഗ്യങ്ങളെല്ലാം സൗമ്യക്ക് മര ണശേഷം! ഇസ്രയേൽചെയ്ത് കണ്ടോ, ഞെട്ടിച്ചു
Next post ഉറങ്ങിട്ടു ദിവസങ്ങളായി, വാടക കൊടുക്കാൻ പോലും കാശ് ഇല്ല, മുഖ്യമന്ത്രിക്ക് കത്തു അയച്ചു സീരിയൽ താരം ജിഷിൻ മോഹൻ