എന്റെ കുഞ്ഞനുജന് വാടക കൊടുക്കാതെ കിടന്നുറങ്ങാൻ ഒരു വീട്… മണികുട്ടന് വേണ്ടി നടൻ കിഷോർ സത്യ.

Read Time:4 Minute, 50 Second

എന്റെ കുഞ്ഞനുജന് വാടക കൊടുക്കാതെ കിടന്നുറങ്ങാൻ ഒരു വീട്… മണികുട്ടന് വേണ്ടി നടൻ കിഷോർ സത്യ.

ബിഗ് ബോസ് സീസൺ 3 ഫലം അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും ബിഗ് ബോസ് മത്സരാർത്ഥികളും. തങ്ങളുടെ ഇഷ്ടപ്പെട്ടവർ വിജയിക്കണമെന്നാണ് ഫാൻസ്‌ ആഗ്രഹിക്കുന്നത്. എന്നാൽ പ്രേക്ഷകർ നൽകുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിധി നിർണയിക്കുക. വോട്ടിങ്ൽ മുൻപന്തിയിൽ ഉണ്ടെന്നു സോഷ്യൽ മീഡിയ അവകാശപ്പെടുന്ന മത്സരാർഥികളിൽ ഒരാൾ ആണ് മണിക്കുട്ടൻ.

കഴിഞ്ഞ സീസണിലെ മത്സരാർത്ഥികളും മണികുട്ടന് വേണ്ടി വോട്ടു തേടി രംഗത്ത് എത്തിരുന്നു. ഇപ്പോൾ നടൻ കിഷോർ സത്യാ പങ്കിട്ട ഒരു പോസ്റ്റ് ആണ് മണിക്കുട്ടൻ ഫാൻസ്‌ ഏറ്റെടുത്തിരിക്കുന്നത്. കിഷോർ സത്യയുടെ വാക്കുകൾ ഇങ്ങനെ ,

എന്റെ പ്രിയപ്പെട്ട മണിക്കുട്ടൻ…..
മണി എത്രയോ കാലമായി എന്റെ സുഹൃത്താണ്, അനുജനാണ്, സഹപ്രവർത്തകനാണ്, ജിം മേറ്റുമാണ്. ഷൂട്ടിംഗ് നടക്കുന്നതുകൊണ്ട് ബിഗ്‌ബോസ് കാണാറില്ലായിരുന്നു.

എന്നാൽ എന്റെ വീട്ടിൽ ആ പ്രോഗ്രാം കാണുന്നുണ്ടായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് വരുന്ന ഇടവേകകളിൽ ഇടക്കൊക്കെ ഞാനും അവരോടൊപ്പം ചേർന്നിരുന്നു. മണിയും നോബിയും അനൂപുമൊക്കെ അറിയാവുന്നവർ. മറ്റെല്ലാവരും എനിക്ക് അപരിചിതർ. ലാലേട്ടൻ വഴക്ക് പറഞ്ഞതിൽ മനം നൊന്ത് കരയുന്ന മണിയുടെ എപ്പിസോഡും പിന്നെ ഷോയിൽ നിന്നും വിട്ടുപോവുന്നതും കണ്ടു. ബിഗ് ബോസ്സ് സിനിമ പോലെയോ സീരിയൽ പോലെയോ ഒരു വിനോദ പരിപാടി മാത്രമാണ്. പക്ഷെ അതിൽ ഗെയിം കളിക്കാനുള്ള കഴിവിനോപ്പം നിങ്ങളുടെ വ്യക്തിത്വം കൂടെ വിലയിരുത്തപ്പെടുമെന്ന് മാത്രം.

മണിക്കുട്ടൻ ഒരു നല്ല gamemer ആണോ അല്ലയോ എന്നെനിക്കറിയില്ല…. പക്ഷെ ഒന്നറിയാം അയാൾ ഒരു നല്ല വ്യക്തിയാണ്. അതിൽ എനിക്കൊരു രണ്ടാഭിപ്രായമില്ല ഇന്നലെ മണിയോട് ഏറെനേരം സംസാരിച്ചിരുന്നു. ഷൂട്ടിംഗ് നിന്നെങ്കിലും ഇന്നും കൂടെ പബ്ലിക് വോട്ടിങ് ഓപ്പൺ ആണെന്ന് പറഞ്ഞു….

പ്രിയപ്പെട്ടവരെ…. എന്റെ ഈ കൊച്ചനിയന് ഒരു വോട്ട്….അത് അവൻ അർഹിക്കുന്ന വ്യക്തിയാണ്.. കിട്ടട്ടെ, വാടക കൊടുക്കാതെ കൂടുംബത്തോടൊപ്പം സ്നേഹത്തോടെ, സമാധാനത്തോടെ കിടന്നുറങ്ങാൻ ഒരു ഫ്ലാറ്റ്…. അപ്പൊ, എനിക്കുവേണ്ടി നിങ്ങൾ അത് ചെയ്യുമല്ലോ.. ഇങ്ങനെ ആയിരുന്നു കിഷോർ സത്യയുടെ ഫേസ്ബുക് കുറിപ്പ്

അതേസമയം, സാധാരണയായി അവസാന അഞ്ചിൽ (ഫൈനൽ ഫൈവ്) എത്തുന്ന മത്സരാർഥികളിൽ നിന്നാണ് ബിഗ് ബോസിൽ അന്തിമ വിജയിയെ കണ്ടെത്തുന്നത്. എന്നാൽ അതിൽ നിന്നും തികച്ചും വ്യത്യസ്‌തമായി ഇക്കുറി അത് ‘ഫൈനൽ എട്ട്’ അക്കിട്ടുണ്ട്. ഷോ അവസാനിപ്പിക്കേണ്ടിവന്ന 95-ാം ദിവസം എട്ട് മത്സരാർഥികളാണ് ഷോയിൽ അവശേഷിച്ചിരുന്നത് എന്നതാണ് ഇതിനുള്ള കാരണം.

മണിക്കുട്ടൻ, ഡിംപൽ ഭാൽ, സായ് വിഷ്‍ണു, കിടിലം ഫിറോസ്, അനൂപ് കൃഷ്‍ണൻ, മുഹമ്മദ് റംസാൻ, റിതു മന്ത്ര, നോബി മാർക്കോസ് എന്നിവരാണ് നിലവിൽ മത്സരാർത്ഥികളായി മത്സരത്തിലുള്ളത്. ഇവരിൽ നിന്ന് പ്രേക്ഷകരുടെ ഏറ്റവുമധികം വോട്ടുകൾ ലഭിക്കുന്ന മത്സരാർഥി ആയിരിക്കും സീസൺ 3 ടൈറ്റിൽ വിജയി ആയി തിരഞ്ഞെടുക്കുക . എന്നാൽ ഇപ്പോൾ ആകട്ടെ മത്സരാർത്ഥികളുടെ ഫാൻ ആർമികൾ വലിയ ആവേശത്തോടെയാണ് തങ്ങളുടെ ഇഷ്ട്ട മത്സരാർഥികൾക്കു വേണ്ടിയുള്ള പ്രചരണങ്ങൾ നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post തന്റെ ചെറുപ്പത്തിലേ വൃത്തിയില്ലാത്ത രൂപത്തെ കുറിച്ച് ദുൽഖർ സൽമാന്റെ പച്ചയായ വെളിപ്പെടുത്തലുകൾ ; ഇപ്പോൾ പെൺകുട്ടികളുടെ ഹരവും
Next post സീത കല്യാണം സീരിയലിൽ ഇനി അയാൾ ഇല്ല