സീത കല്യാണം സീരിയലിൽ ഇനി അയാൾ ഇല്ല

Read Time:6 Minute, 18 Second

സീത കല്യാണം സീരിയലിൽ ഇനി അയാൾ ഇല്ല

മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സീത കല്യാണം. വ്യത്യസ്‌ത സാഹചര്യത്തിൽ വളർന്ന രണ്ടു പേർ ജീവിതത്തിൽ ഒന്നാകുന്നതും പിന്നീട് ആ വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങളെയും കുറിച്ച് നടക്കുന്ന കഥയാണ് സീത കല്യാണം എന്ന സീരിയലിൽ പറയുന്നത്. അമ്മയുടെ മ രണ ശേഷം സഹോദരിയെ സ്വന്തം മകളെ പോലെ വളർത്തേണ്ടി വരുന്ന ചേച്ചിയും അനുജത്തിയും.

പിന്നീട് വിധി കരുതി വെക്കുന്ന പാതയിൽ സഞ്ചരിക്കുന്നതും, അങ്ങനെ ഒരുമിച്ചു ഒരു വീട്ടിലെ മരുമകളായി എത്തുന്ന അവസ്ഥയും പിന്നീട് ആ കുടുംബത്തിൽ നടക്കുന്ന സംഭവ കഥകളാണ് സീത കല്യാണം പറയുന്നത്. സീതയും കല്യാണുമാണ് സീരിയലിലെ കേന്ദ്ര കഥാപാത്രങ്ങൾ എങ്കിലും രാജേശ്വരി, സ്വാതി, അജയ് എന്നി കഥാപാത്രങ്ങൾ എത്തുന്നവരും പ്രേക്ഷകരുടെ പ്രിയപ്പെട്ടതായിരുന്നു.

കല്യാൺ ആയി എത്തിയത് അനൂപ് കൃഷ്ണനനും സീതയായി എത്തിയത് ധന്യ മേരി വർഗീസ് ആയിരുന്നു. ഒരു ഇടവേളക്കു ശേഷം മടങ്ങി എത്തിയ ധന്യക്ക് പുതിയ ഒരു തുടക്കമാണ് ഇ പരമ്പര നൽകിയത്. പുതുമുഖ താരമായിട്ടാണ് അനൂപ് ഇ പരമ്പരയിലേക്കു എത്തിയത്. ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഹൃദയം കവർന്ന താരമായി മാറിയിരുന്നു അനൂപ്.

കല്യാണിന്റെ വളർത്തമ്മയായ രാജേശ്വരിയുടെ കുതന്ത്രങ്ങളും പ്രതികാരങ്ങളും കഥയിൽ പ്രേക്ഷകർ ഏറെ ആസ്വദിച്ച എപ്പിസോഡുകൾ തന്നെ ആയിരുന്നു. കാണാതെ ആയ അജയ് പൂർവാധികം ശക്തിയോടെ കുടുംബത്തിലേക്ക് തിരിച്ചെത്തിയത് എല്ലാവർക്കും സന്തോഷം നൽകിയ കാര്യമായിരുന്നു. അതിനിടെയാണ് ബിസിനസ് ആവശ്യത്തിന് മുബൈയിലേക്കു പോയ കല്യാൺ അപ്രത്യക്ഷമാകുന്നത്. ഇതോടെയാണ് ഇ കഥയ്ക്ക് ഒരു മാറ്റം ഉണ്ടാകുന്നത്.

കല്യാണിന്റെ തിരോധാനത്തിന് പുറകെ ഉള്ള സത്യം മറ നീക്കി പുറത്തു കൊണ്ടുവരുവാൻ ഉള്ള ശ്രമത്തിലാണ് സീതയും കുടുംബവും. ഒരിക്കൽ കല്യാണിനു തൊട്ടരികിൽ വരെ എത്തിയെങ്കിലും പരാജിതയായി തിരിച്ചു വരുകയായിരുന്നു സീത. ഇതിനിടയിലാണ് കല്യാൺ ആയി എത്തിയ അനൂപ് കൃഷ്‌ണൻ ബിഗ് ബോസ് മത്സരാർത്ഥിയായി പോകുന്നത്. അതോടെ സീരിയലിലെ കഥയിൽ കല്യാൺ എന്നത് ഒരു പേര് മാത്രമായി അവശേഷിക്കുകയും ചെയ്തു.

ബിഗ് ബോസ്സിൽ നിന്ന് എത്തിയതിനു ശേഷം കല്യാൺ- അനുപ് കൃഷണ സീരിയലിലേക്കു തിരികെ പ്രവേശിക്കും എന്നാണ് പ്രേക്ഷകർ കരുതി ഇരുന്നത്. ഫൈനൽ റൗണ്ട് കൂടി കഴിയുവാനുള്ള കാത്തിരിപ്പിൽ ആയിരുന്നു, സീരിയൽ ആരാധകർ. എന്നാൽ പ്രേക്ഷകരുടെ കാത്തിരിപ്പിനു ഉത്തരം നൽകി കൊണ്ടായിരുന്നു അനൂപ് ഇ പ്രഖ്യാപനം നടത്തിയത്. ബിഗ് ബോസ് ബോസ് വോട്ടിങ്ന്റെ ഇടയിൽ ആരാധകരുമായി സംവദിക്കുന്നതിന്റെ ഇടയിലാണ്, സീത കല്യാണം എന്ന സീരിയലിലേക്കു ഇനി തിരികെ എത്തുമോ എന്ന് സീരിയൽ പ്രേമികൾ ചോദിക്കുന്നത്.

എന്നാൽ പ്രേക്ഷകർക്ക് അൽപ്പം നിരാശ നൽകിയ മറുപടി ആയിരുന്നു അനൂപിന്റെ ഭാഗത്തു നിന്നും ഉണ്ടായതു. സീത കല്യാണം എന്ന സീരിയലിലേക്കു ഇനി തീരെ എത്തുവാൻ സാധ്യത കുറവാണു എന്ന മറുപടി ആണ് നടൻ അനൂപ് കൃഷ്ണ നൽകിയത്. മിനി സ്‌ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലെ അവസരങ്ങളും താൻ നോക്കുന്നതായി അനൂപ് വ്യക്തമാക്കി. അങ്ങനെയുള്ള മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുക ആണെന്നും, പ്രേക്ഷകർ ഒപ്പം തന്നെ ഉണ്ടാകണം എന്നുമായിരുന്നു താരം നൽകിയ മറുപടി.

ഇതോടു കൂടി കഴിഞ്ഞ നൂറു ദിവസങ്ങളായി സീരിയൽ പ്രേമികളുടെ കാത്തിരിപ്പാണ് അവസാനിക്കുന്നത്. നടൻ ആദിത്യ ജയനും ഇ പരമ്പരയുടെ ഗമാണ്. സീതാകല്യാണം 2018 സെപ്റ്റംബർ 10 മുതലാണ് ഏഷ്യാനെറ്റ് ചാനലിൽ സംപ്രേഷണം ആരംഭിച്ചത്. ധന്യ മേരി വർഗീസും അനൂപ് കൃഷ്ണനുമാണ് ഈ പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നത്

സ്റ്റാർ മാ എന്ന ചാനലിൽ സംപ്രേഷണം ചെയ്യുന്ന ലക്ഷ്മി കല്യാണം എന്ന തെലുഗു പരമ്പരയുടെ മലയാളം പതിപ്പാണ് സീതാകല്യാണം. സഹോദര സ്നേഹത്തിന്റെ ആഴങ്ങളെ ചൂണ്ടിക്കാണിക്കുന്ന വ്യത്യ്സ്തമായ ഒരു പ്രമേയം തന്നെയാണ് സീതാകല്യാണം. തന്റെ ഇളയ സഹോദരിയായ സ്വാതിക്ക് സ്വന്തം മാതാവിനെ പോലെയാണ് സീത. പക്ഷെ കല്യാണുമായുള്ള സീതയുടെ വിവാഹത്തിനുശേഷം ഈ സഹോദരങ്ങളുടെ ജീവിതത്തിന് വേറെയൊരു വഴിത്തിരിവ് ഉണ്ടാകുന്നു. പിന്നെ അവിടെ നടക്കുന്ന സംഭവ വികാസങ്ങൾ കൂട്ടിയിണക്കുന്നതാണ് ഇ സീരിയൽ.

Leave a Reply

Your email address will not be published. Required fields are marked *

Previous post എന്റെ കുഞ്ഞനുജന് വാടക കൊടുക്കാതെ കിടന്നുറങ്ങാൻ ഒരു വീട്… മണികുട്ടന് വേണ്ടി നടൻ കിഷോർ സത്യ.
Next post പ്രിഥ്വിരാജിന് വേണ്ടി സംസാരിച്ചതിന് നടിക്ക് നേരിട്ട അനുഭവം കണ്ടോ?