തന്റെ ചെറുപ്പത്തിലേ വൃത്തിയില്ലാത്ത രൂപത്തെ കുറിച്ച് ദുൽഖർ സൽമാന്റെ പച്ചയായ വെളിപ്പെടുത്തലുകൾ ; ഇപ്പോൾ പെൺകുട്ടികളുടെ ഹരവും

Read Time:4 Minute, 38 Second

തന്റെ ചെറുപ്പത്തിലേ വൃത്തിയില്ലാത്ത രൂപത്തെ കുറിച്ച് ദുൽഖർ സൽമാന്റെ പച്ചയായ വെളിപ്പെടുത്തലുകൾ ; ഇപ്പോൾ പെൺകുട്ടികളുടെ ഹരവും

മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായി തിളങ്ങി നിൽക്കുന്ന താരമാണ് ദുൽഖർ സൽമാൻ. താരപുത്രൻ എന്നതിൽ ഉപരി സ്വന്തം കഴിവ് കൊണ്ടാണ് ദുൽഖർ മുന്നിൽ എത്തിയത്. ആഘോഷങ്ങളോ ആർപ്പുവിളികളോ ഒന്നും തന്നെയില്ലാതെ ഇല്ലാതെയാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ ദുൽഖർ അരങ്ങേറ്റം കുറിച്ചത്.

തമിഴിലും തെലുഗിലും കൂടാതെ ബോളിവുഡിലും മുൻനിര നായകന്മാരിൽ ഒരാളിന് ദുൽഖർ സൽമാൻ. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ ദുൽഖർ ചെറുപ്പം മുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് സിനിമകളിൽ ആക്ഷൻ, റൊമാൻസ്, കോമഡി അങ്ങനെ ഏതു വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഒരു മികച്ച അഭിനേതാവ് എന്ന നിലയിലേക്ക് ദുൽഖർ സൽമാൻ വളർന്നു കഴിഞ്ഞിരിക്കുന്നു.

എന്നാൽ പ്രേക്ഷകർ ഇപ്പോൾ കാണുന്ന രൂപത്തിലേക്ക് മാറുവാൻ താൻ ഒരുപാട് ബുദ്ധിമുട്ടി എന്ന് തുറന്നു പറയുകയാണ് ദുൽഖർ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ചെറുപ്പത്തിലേ തന്നെ കണ്ടിട്ടുള്ളവർക്കു അറിയാം അന്ന്‌ എന്നെ കാണാൻ കൊള്ളില്ല എന്ന്, ഒരു വൃത്തിയില്ലാത്ത രൂപമായിരുന്നു. പ്രധാനമായും മുഖത്തെ വൃത്തിക്കെട് തന്റെ പല്ല് ആയിരുന്നു. എനിക്ക് മുൻനിരയിൽ തന്നെ വൃത്തിക്കെട്ട ഒരു പല്ല് നിൽപ്പുണ്ടായിരുന്നു. അത് പൊങ്ങി നിൽപ്പുമായിരുന്നു.

ഞാനും എന്റെ മാമനും മിക്കപ്പോഴും ഇടി കൂടി കളിക്കുമായിരുന്നു. അങ്ങനെ ഒരു ദിവസം മാമന്റെ കൈ കൃത്യമായി ആ പല്ലിൽ തന്നെ വന്നു കൊണ്ടു. പിന്നീട് മാമൻ കണ്ടത് വായിൽ ചോ ര ഒലിപ്പിക്കുന്ന തന്നെയാണ്. കാര്യങ്ങൾ കൈവിട്ടു പോയെന്നു അറിഞ്ഞപ്പോൾ മാമൻ ഒന്ന് പേടിച്ചു. പക്ഷെ താൻ ആ നിമിഷം സന്തോഷം കൊണ്ടു കണ്ണാടിയിൽ ഡാൻസ് കളിക്കുക ആയിരുന്നു. കാരണം ആ വൃത്തിക്കെട്ട പല്ല് എങ്ങനെയെങ്കിലും പോകണം എന്ന് ആഗ്രഹിച്ചിരിക്കുമ്പോളാണ് മാമന്റെ ആ ഇടി വരുന്നത്.

എന്നാൽ ആ സമയത്തു തന്റെ ആനന്ദ നൃത്തം കണ്ടു ഒന്നും മനസിലാകാതെയും അറിയാതെയും പേടിച്ചു നോക്കി നിൽക്കുന്നുണ്ടായിരുന്നു എന്ന് ഏറെ രസകരമായി ദുൽഖർ പറയുന്നു. പിന്നീട് ഒരുപാടു കാശു ഒക്കെ ചിലവാക്കി പല്ലിൽ ക്ലിപ്പ് ഒക്കെ ഇട്ടിട്ടാണ് തന്റെ പല്ല് ശരിയാക്കിയത് എന്ന് ദുൽഖർ പറയുന്നു. അങ്ങനെ തന്റെ മുഖത്തെ പകുതി വൃത്തികേടുകൾ മാറി കിട്ടിയെന്നു നർമ്മ രൂപത്തിൽ നടൻ പറയുന്നു.

ചെറുപ്പത്തിൽ ഇങ്ങനെ വൃത്തിയില്ലാത്ത മുഖം ഉള്ളതുകൊണ്ട് താൻ ഒരുപാടു ഒതുങ്ങി പോയെന്നും, കൂടാതെ ആളുകൾ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ ആണ് തന്നെ കാണുന്നത്. അതെ എന്നെ ഏറെ ചിന്തിപ്പിച്ചു. വാപ്പച്ചി ലോകം അറിയുന്ന താരമാണ്. അദ്ദേഹത്തെ വച്ചായിരിക്കും ആളുകൾ എന്നെ താരതമ്യം ചെയ്യുന്നത്, എന്നൊക്കെ ചിന്തിച്ചു കൂട്ടിയിരുന്നു എന്നും ദുൽഖർ തുറന്നു പറയുന്നു.

അതേസമയം, ദുൽഖർ പ്ലാസ്റ്റിക് സർജറി ചെയ്താണ് ഇന്നത്തെ സുന്ദര രൂപത്തിലേക്ക് മാറിയത് എന്ന് നിരവധി വാർത്തകൾ മുൻപ് എത്തുന്നു. അത് ശരിവെക്കുന്ന രീതിയിലാണ് ദുൽഖറിന്റെ വാക്കുകൾ.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാറിന്റെ വരവ് കണ്ട് പരമാവധി വശത്തേക്ക് ലോറി ഒതുക്കിയെങ്കിലും ഒടുവിൽ അത് സംഭവിച്ചു
Next post എന്റെ കുഞ്ഞനുജന് വാടക കൊടുക്കാതെ കിടന്നുറങ്ങാൻ ഒരു വീട്… മണികുട്ടന് വേണ്ടി നടൻ കിഷോർ സത്യ.