ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും ‘; കോവിഡിനെ അതിജീവിച്ച് ബീന ആന്റണി! വൈറലായി മനോജിന്റെ കുറിപ്പ്!

Read Time:5 Minute, 43 Second

ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും ‘; കോവിഡിനെ അതിജീവിച്ച് ബീന ആന്റണി! വൈറലായി മനോജിന്റെ കുറിപ്പ്!

സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായവരാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. ജനപ്രിയ പരമ്പരകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ഇരുവരും പ്രേക്ഷകർക്ക് മുൻപിൽ എത്തിയിരുന്നു. അഭിനയ തിരക്കുകൾക്കിടെയിലും പുതിയ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിലും ആക്ടീവാകാറുണ്ട് താരകുടുംബം.

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ബീനയുടെ രോഗത്തിന് ശമനം ഉണ്ട് എന്ന് ചൂണ്ടിക്കാട്ടി മനോജ് കുമാർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇന്നിപ്പോൾ വീണ്ടും ബീനയുടെ രോഗം ഭേദമായ സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മനോജ് കുമാറും മകനും. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ച് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു.

ഒമ്പതാം ദിവസം ഇന്ന് ശനിയാഴ്ച… ആശുപത്രിയിൽ നിന്നും കോവിഡ് നെഗറ്റീവായി പരിപൂർണ്ണ സൗഖ്യത്തോടെ വീട്ടിലേക്ക് വരുന്ന എൻ്റെ പെണ്ണിൻ്റെ ചുണ്ടിൽ ദിവസങ്ങൾക്ക് ശേഷം വിരിഞ്ഞ ഈ ചിരിയിൽ … ഞാൻ സർവ്വേശ്വരനോട് ആദ്യമേ കൈകൾ കൂപ്പി കടപ്പെട്ടിരിക്കുന്നു. എൻ്റെ പ്രിയപ്പെട്ട കൊച്ചച്ഛൻ Dr. പ്രസന്നകുമാർ…. മോള് Dr.ശ്രീജ.. ഇവരായിരുന്നു ആദ്യ ദിനങ്ങളിൽ ഞങ്ങളുടെ വഴികാട്ടിയും ഉപദേശകരും…. ഒരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങളുടെ ആദ്യ രക്ഷകർ…

E M C ആശുപത്രിയിലെ (ആശുപത്രിയല്ല… ഇപ്പോൾ അത് ഞങ്ങൾക്ക് ‘ദേവാലയം’ ആണ് ) സെക്യൂരിറ്റി മുതൽ ഡോക്ടേഴ്സ് വരെ എല്ലാവരോടും പറയാൻ വാക്കുകളില്ല…. എൻ്റെ അച്ഛൻ അമ്മ സഹോദരങ്ങൾ ബീനയുടെ സഹോദരങ്ങൾ കസിൻസ് …. ഞങ്ങളുടെ സ്വന്തക്കാർ ബന്ധുക്കൾ സുഹൃത്തുക്കൾ സിനിമാ സീരിയൽ സഹപ്രവർത്തകർ രാഷ്ട്രീയ സുഹൃത്തുക്കൾ.. എന്ന് വേണ്ട നാനാതുറകളിലുള്ളവർ…… എല്ലാവരും നല്കിയ കരുത്ത് സാന്ത്വനം സഹായങ്ങൾ ഊർജ്ജം…

വെളുത്താട്ട് അമ്പലത്തിലെ മേൽശാന്തിമാർ… കൃസ്തുമത പ്രാർത്ഥനക്കാർ…. സിസ്സ്റ്റേഴ്സ്….പിന്നെ മലയാള ലോകത്തെ ഞങ്ങൾക്കറിയാവുന്ന… ഞങ്ങൾക്കറിയാത്ത… ഞങ്ങളെ അറിയുന്ന ലക്ഷകണക്കിന് സുമനസ്സുകളുടെ പ്രാർത്ഥന … ആശ്വാസം…. മറക്കാൻ കഴിയില്ല പ്രിയരേ…..
മരണം വരെ മറക്കാൻ കഴിയില്ല…. കടപ്പെട്ടിരിക്കുന്നു….എല്ലാ ദിവസവും മുടങ്ങാതെ ഓർത്ത് വിശേഷങ്ങൾ അന്വേഷിച്ച് … പ്രാർത്ഥനയുണ്ട് കൂടെ എന്ന് പറഞ്ഞ് … നിറഞ്ഞ മനോധൈര്യം പകർന്നു നല്കിയ മലയാള സിനിമയിലെ വല്യേട്ടന്മാരായ മമ്മൂക്ക, ലാലേട്ടൻ, സുരേഷേട്ടൻ..

ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും… ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും നിങ്ങളുണ്ട്…..ആർക്കും ഒരു ദുർവിധിയും വരാതിരിക്കാൻ പ്രാർത്ഥിക്കുന്നു…കോവിഡ് വിമുക്ത ലോകം എത്രയും പെട്ടെന്ന് പൂവണിയട്ടേ…ശ്രദ്ധയോടെ … ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം… ഞങ്ങൾക്കറിയില്ല… എങ്ങിനെയാണ് നിങ്ങളോട് നന്ദി പറയേണ്ടതെന്ന്…

യഥാർത്ഥ സ്നേഹം ആവോളം ഞങ്ങൾ തിരിച്ചറിഞ്ഞു… നിങ്ങൾക്ക് വേണ്ടി … ഞങ്ങളും മനമുരുകി പ്രാർത്ഥിക്കുന്നു….Pulse oximeter മറക്കാതെ വാങ്ങിക്കണം… ഉപയോഗിക്കണം…. അതാണ് കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ച് ബീനയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്…ഈശ്വരനെ മുറുകെ പിടിച്ച് ജീവിക്കണം… പ്രാർത്ഥിക്കണം… അതിന് നമ്മൾ സമയം കണ്ടെത്തണം… മരുന്നില്ലാത്ത ഈ മഹാമാരിയുടെ പ്രതിസന്ധിയിൽ നിന്നും ഞങ്ങളെ എളുപ്പം കരകയറ്റിയത് അപാരമായ ഈശ്വരാനുഗ്രഹം മാത്രമാണെന്ന് അവളെ ചികിത്സിച്ച ഡോക്ടർമാർ ഒരേ ശബ്ദത്തോടെ പറഞ്ഞു….

ദൈവമാണ് ഡോക്ടർ…ആ അനുഗ്രഹമാണ് മെഡിസിൻ..അത് ഞാൻ ശരിക്കും തിരിച്ചറിഞ്ഞറിഞ്ഞു…GOD IS LOVE…GOD IS ഗ്രേറ്റ് ..Stay home stay safe… BREAK THE CHAIN…”ലോകാ സമസ്താ സുഖിനോ ഭവന്തു: ”

 

Leave a Reply

Your email address will not be published. Required fields are marked *

Previous post വീട്ടിൽ എത്തിച്ചപ്പോൾ, കണ്ണീർക്കാഴ്ച!, കുഞ്ഞുമകൻ, കണ്ണീർ കാഴ്ച
Next post ഈ മരണം സഹിക്കുന്നില്ലെന്ന് വിതുമ്പി മഞ്ജു; പ്രശസ്തനടന്‍ അന്തരിച്ചു താരലോകത്ത് നിന്നും മറ്റൊരു വിയോഗം