ഈ മരണം സഹിക്കുന്നില്ലെന്ന് വിതുമ്പി മഞ്ജു; പ്രശസ്തനടന്‍ അന്തരിച്ചു താരലോകത്ത് നിന്നും മറ്റൊരു വിയോഗം

Read Time:4 Minute, 6 Second

പ്രശസ്ത തമിഴ് നടൻ നിതീഷ് വീര അന്തരിച്ചു. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു. പുതുപേട്ടയ്, കാല, വെണ്ണില കബഡി കുഴു, അസുരൻ തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെയാണ് നിതീഷ് ശ്രദ്ധേയനായത്. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. തുടരെ തുടരെയായി നിരവധി മരണങ്ങളാണ് തമിഴ് സിനിമമേഖലയിൽ അടുത്തിടെയായി നടന്നത്

കൊവിഡ് രണ്ടാം തരംഗത്തിൽ തമിഴ് സിനിമാ മേഖലയിൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. രജനികാന്ത് ചിത്രം ‘കാലാ’യിലും ധനുഷ് ചിത്രം ‘അസുരനി’ലും താരം ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. പുതുപേട്ടയ്, കബഡികുഴു എന്നീ ചിത്രങ്ങളിലൂടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെട്ടത്.

വിജയ് സേതുപതിയും ശ്രുതി ഹാസനും ഒന്നിക്കുന്ന ലാഭം എന്ന ചിത്രത്തിലും താരം ശ്രദ്ധേയമാകുന്ന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സഹതാരങ്ങളൊക്കെ നടൻ്റെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനങ്ങൾ രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട്.

നടൻ വിഷ്ണു വിശാലിന്റെ ടിറ്റർ കുറിപ്പ് ഇങ്ങനെ –
#RIPNitishVeera , It pains to write this… Acted with him in #Vennilakabbadikuzhu and #MaaveranKittu.. This covid second wave is taking away so many lives.. Be careful and keep your loved ones really close to you…

നടൻ കൃഷണ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെ –
Rest in peace my friend Nitish Veera. We did two films together #kazhugoo and #Bellbottom. An extremely passionate actor and a kind soul. The second is wave is not a joke guys…. can’t loose anyone anymore… pls stay in and stay safe

നിതിഷ് വീരക്കു 45 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രജിനികാന്തിന്റെ കാല, ധനുഷിന്റെ അസുരൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിതിഷ് ധനുഷിന്റെ പുതുപേട്ടയിലൂടെയാണ് സജീവമായത്. വെണ്ണിലാ കബഡി കുഴു, നേട്ര് ഇൻട്ര്, പാടൈ വീരൻ, പേരൻപ്, ഐരാ, നീയ 2 തുടങ്ങിയ ചിത്രങ്ങളിലും നിതിഷ് അഭിനയിച്ചു. വെട്രിമാരൻ ചിത്രം അസുരനിലെ പാണ്ഡിയൻ എന്ന വില്ലൻ വേഷം ഏറെ ശ്രദ്ധനേടിയിരുന്നു. വിജയ് സേതുപതി നായകനാക ലാഭം ആണ് നിതിഷ് അവസാനമായി അഭിനയിച്ച ചിത്രം.

നിതീഷിന്റെ മ രണം തമിഴ് സിനിമാലോകത്തിന് ഏറെ നടുക്കം സമ്മാനിച്ചിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഹാസ്യതാരം പാണ്ഡു, ഗായകൻ കോമാങ്കൻ, സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ്, നടൻ മാരൻ തുടങ്ങി നിരവധി സിനിമാപ്രവർത്തകരെയാണ് തമിഴകത്തിനു നഷ്ടമായിരിക്കുന്നത്.

വിജയ് സേതുപതി, ശ്രുതി ഹാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എസ് പി ജനനാഥൻ സംവിധാനം ചെയ്ത ‘ലബാം’ എന്ന ചിത്രത്തിലും ശ്രദ്ധേയമായ കഥാപാത്രത്തെയാണ് നിതീഷ് അവതരിപ്പിച്ചത്. നിതീഷിന്റെ അവസാനചിത്രവും ഇതാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ജനനാഥനെയും ഈ മാർച്ചിൽ തമിഴകത്തിനു നഷ്ടമായിരുന്നു, ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയായിരുന്നു ജനനാഥന്റെ അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരാപത്ത് വന്നപ്പോൾ തിരിച്ചറിയപ്പെട്ട ഈ സ്നേഹവായ്പ്പുകൾ ഞങ്ങളുടെ ജീവിതത്തിലെ അമൂല്യ നിധിയായ് മരണം വരെ മനസ്സിൽ സൂക്ഷിക്കും ‘; കോവിഡിനെ അതിജീവിച്ച് ബീന ആന്റണി! വൈറലായി മനോജിന്റെ കുറിപ്പ്!
Next post കോവിഡിനും രാജവെമ്പാലയ്ക്കും കീഴടങ്ങാത്ത അപൂർവ്വ മനുഷ്യന്റെ കഥ