കോവിഡിനും രാജവെമ്പാലയ്ക്കും കീഴടങ്ങാത്ത അപൂർവ്വ മനുഷ്യന്റെ കഥ

Read Time:8 Minute, 2 Second

കോവിഡിനും രാജവെമ്പാലയ്ക്കും കീഴടങ്ങാത്ത അപൂർവ്വ മനുഷ്യന്റെ കഥ

 

കറുത്ത മെലിഞ്ഞ ഒരു പന്ത്രണ്ടുകാരൻ സ്‌കൂളിലേക്ക് പോകും മദ്ധ്യേ കാണുന്ന ആ കാഴ്ച എന്ന് പറയുന്നത് വഴിയരുകിലെ ഒരു പാമ്പിനെയാണ് . അനക്കം കണ്ടൊരു കമ്പെടുത്തു തട്ടി അപ്പോഴേക്കും പാമ്പ് പത്തി വിടർത്തി. എന്നാൽ ആ കൊച്ചുകുട്ടിക്ക് മുന്നിൽ പാമ്പിന് പത്തി താഴ്‌ത്തേണ്ടി വന്നു . 15 ദിവസത്തോളം ആ കൊച്ചു പയ്യൻ പാമ്പിനെ കുപ്പിക്കുളളിലാക്കി സുക്ഷിക്കുകയുെ ചെയ്തിരുന്നു . മലയാളികളുടെ പ്രിയങ്കരനായ ആ കൊച്ചു പയ്യനായിരുന്നു വാവ സുരേഷ് .

അന്ന് ആരംഭിച്ചതാണ് വാവ പാമ്പു പിടുത്തം. ഇ മേഖലയിൽ എത്തിയിട്ട് വാവ സുരേഷ് 28 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇതിനകം ഏകദേശം അൻപതായിരം പാമ്പുകളെ വാവ പിടിച്ചു കഴിഞ്ഞു. എന്നാൽ ഏറ്റവും കൂടുതൽ തവണ പിടിച്ചത് മൂർഖനെയും അണലിയെയുമാണ്. വാവയുടെ പേരിൽ ഉഗ്ര വിഷപ്പാമ്പായ രാജവെമ്പാലയെ അനവധി തവണ പിടിച്ചു എന്ന റെക്കോർഡും കൂടിയുണ്ട്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഏറ്റവും കൂടുതൽ രാജവെമ്പാലയെ പിടിച്ചതു സ്‌നേക് മാസ്റ്റർ വാവ സുരേഷ് തന്നെയാകും.

തിരുവനന്തപുരം ജില്ല, തലസ്ഥാന നഗരിയില്ലേ ശ്രീകാരിയത്തിനു അടുത്തുള്ള ചെറുവക്കലിൽ ഒരു നിർദ്ധന കുടുംബത്തിൽ ബാഹുലേയൻ, കൃഷ്ണമ്മ ദമ്പതികളുടെ മൂന്നാമത്തെ മകനായിട്ടാണ് സുരേഷിന്റെ ജനനം. ചെറുപ്പം മുതൽക്കേ പാമ്പുകളോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സുരേഷ് 12 വയസ്സിൽ ഒരു മൂർഖൻ കുഞ്ഞിനെ പിടികൂടി രഹസ്യമായി വീട്ടിൽ സൂക്ഷിച്ചിരുന്നു. പാമ്പുകളുടെ ഭയപ്പെടുന്നതിനു പകരം പാമ്പുകളുടെ സ്വഭാവ രീതികൾ പഠിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ഉദ്ദേശം.

പത്താം ക്ലാസ് ശേഷം പഠനം നിർത്തിയപ്പോൾ സുരേഷ് ഉപജീവനത്തിനായി വിവിധ ജോലികൾ ചെയ്യാൻ തുടങ്ങി. എന്നാൽ ആളുകൾ അയാളുടെ പാമ്പുകളുമായി ഇടപ്പഴാനുള്ള പ്രാഗൽഭ്യം, സാമാന്യ വ്യവഹാരവും അറിഞ്ഞപ്പോൾ, അവരുടെ സമീപത്ത് പാമ്പിനെ കണ്ടെത്തുമ്പോഴെല്ലാം അവർ സഹായത്തിനായി അവന്റെ അടുത്തേക്ക് വരാൻ തുടങ്ങി. തുകൊണ്ടു ഇപ്പോൾ ഇങ്ങനെ നില്ക്കാൻ സാധിക്കുന്നു എന്ന് വാവ തന്നെ തുറന്നു പറയുന്നു.

നന്നേ ചെറുപ്പം മുതൽ കൈകാര്യം ചെയ്ത് പോന്ന സുരേഷിന് പാമ്പുകളെ കൈകാര്യം ചെയ്യുന്നതിന് ശാസ്ത്രീയമായ പരിശീലനമൊന്നും ലഭിച്ചിട്ടില്ല. ചെറുപ്പം മുതൽ തുടർന്ന് പോരുന്ന നിരീക്ഷണങ്ങളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങളാണ് ഇദ്ദേഹം പാമ്പുകളെ കൈകാര്യം ചെയ്യാനുപയോഗിക്കുന്നത്. പാമ്പുകളെ കണ്ടാൽ ഫോൺ വിളിച്ച് പറഞ്ഞാലുടൻ തന്നെ വാവ സുരേഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടും. ഇങ്ങനെ പിടി കൂടുന്ന പാമ്പിനെ പിന്നീട് വനത്തിൽ തുറന്ന് വിടുകയാണ് പതിവ്. ദക്ഷിണ ഇന്ത്യയിലെ അറിയപ്പെടുന്ന പരിസ്ഥിതി സംരക്ഷകനും, പാമ്പുകളെ പിടിക്കുന്നതിൽ പ്രത്യേകം നൈപുണ്യം നേടിയ ആൾ കൂടിയാണ്.

മനുഷ്യ വാസ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന പാമ്പുകളെ പിടികൂടി സംരക്ഷിക്കുന്നതിനായി അദ്ദേഹത്തിന് വന്യ ജീവി വകുപ്പിന്റെ പിന്തുണയും ലഭിക്കുന്നുണ്ട്. ജനമധ്യത്തിൽ പിടി കൂടുന്ന അപൂർവ ഇനം പാമ്പുകളെ പിടി കൂടി കാട്ടിൽ തുറന്നു വിടുക, ഉപേക്ഷിക്കുന്ന പാമ്പിൻ മുട്ടകൾ വിരിയുന്നത് വരെ സംരക്ഷിക്കുക, പാമ്പുകളെ കുറിച്ച് ബോധവത്കരണ ക്‌ളാസ്സുകൾ നടത്തുക എന്നീ പാരിസ്ഥിതികമായ പ്രാധാന്യമുള്ള വിഷയങ്ങളെ സംബന്ധുച്ചുള്ള കാര്യങ്ങൾ വാവ തുടർന്ന് പോരുകയാണ്.

വാവ സുരേഷിന്റെ ജീവിതത്തെ ആസ്പദമാക്കി അടുത്തിടെ ഒരു ഡോക്യുമെന്ററി ഫിലിം പുറത്തിറങ്ങിയിരുന്നു . താൻ ഇതേ വരെ 30,000 ലധികം പാമ്പുകളെ പിടി കൂടിയതായി വാവ സുരേഷ് തുറന്നു പറയുന്നു. അതീവ വിഷമുള്ള 181 ൽ പരം രാജ വെമ്പാലകളെയും ഇദ്ദേഹം ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ട് . നിരവധി തവണ പാമ്പിന്റെ ദംശനം ഏറ്റിട്ടുള്ളതിനാൽ പാമ്പിൻ വിഷയത്തിന് എതിരായുള്ള ചില ആന്റിബോഡികൾ വാവ സുരേഷിന്റെ ശരീരത്തിലുള്ളതായി തെളിഞ്ഞിട്ടുണ്ട്.ഒരു പാമ്പു പിടുത്തക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യൻ കൂടിയാണെന്നും വാവ സുരേഷ് എന്ന് പലവട്ടം തെളിച്ചിട്ടുള്ള സംഗതി ആണ്.

ഒരിക്കൽ ഒരു മൂർഖൻ പാമ്പിന്റെ ദംശനം ഏറ്റു വാവ സുരേഷിന്റെ വിരലുകളിലൊന്ന് ശസ്തക്രിയയിലൂടെ നീക്കം ചെയ്യേണ്ടി വന്നിരുന്നു. 2012 സർപ്പ ദംശനമേറ്റതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ വലത് കൈവെള്ളയിലെ ചർമ്മം മാറ്റി വെക്കേണ്ടതായി തന്നെ വന്നു . 2013 ആഗസ്റ്റ്‌ മാസം ഒരു അണലി പാമ്പു കടിച്ചത് മൂലം അനേകം ദിവങ്ങൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയേണ്ടതായി വന്നിട്ടുണ്ട്.

ഇപ്പോഴിതാ സമാനതകളില്ലാത്ത മറ്റൊരു അതി ജീവന കഥ പറയുകയാണ് വാവ സുരേഷ്. മറ്റൊന്നുമല്ല കഴിഞ്ഞ 18 ദിവസമായി കോവിഡ് ബാധിച്ചു, തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐ സി യു ൽ ചികിത്സയിൽ ആയിരുന്നു വാവ സുരേഷ്. ഇപ്പോൾ കോവിടെ തോൽപ്പിച്ചു ജീവിതത്തിലേക്ക് എതിരിക്കുകയാണ് വാവ സുരേഷ്. കഴിഞ്ഞ മാസം 28 നു കോവിഡ് ബാധയെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുക ആയിരുന്നു.

ചുമ, ശ്വാസം മുട്ടൽ, ശ്വാസ തടസ്സം മുതലായ ശാരീരിക ലക്ഷണങ്ങൾ എല്ലാം തന്നെ വാവാക്കും ഉണ്ടായിരുന്നു. രക്തത്തിൽ ഓക്സിജന്റെ തോത് കുറഞ്ഞു പോയപ്പോഴാണ് വാവയെ വാർഡിൽ നിന്നും ഐ സി യു വിലേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഈ മരണം സഹിക്കുന്നില്ലെന്ന് വിതുമ്പി മഞ്ജു; പ്രശസ്തനടന്‍ അന്തരിച്ചു താരലോകത്ത് നിന്നും മറ്റൊരു വിയോഗം
Next post കേരളത്തിൻ്റെ നോവായി മാറിയ നന്ദു മഹാദേവൻ്റെ ജീവിതം