ഓൺലൈൻ ചാനലിനെതിരെ പൊട്ടിത്തെറിച്ച് നിർമ്മൽ പാലാഴി

Read Time:9 Minute, 26 Second

ഓൺലൈൻ ചാനലിനെതിരെ പൊട്ടിത്തെറിച്ച് നിർമ്മൽ പാലാഴി

പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് നിർമ്മൽ പാലാഴി. കോമഡി ഷോകളിലൂടെ സിനിമയിൽ എത്തിയ നടൻ, ധാരാളം സിനിമകൾ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് നിർമ്മൽ. കല ജിവയ്‌തതിൽ സജീവമായിരിക്കുമ്പോൾ ആണ് നിർമ്മൽ കോഴിക്കോട് ബൈ പാസിൽ വച്ച് അ പകടത്തിൽ പെടുന്നത്. മണിക്കൂറുകളോളം മ രണത്തിനും ജീവിതത്തിനും ഇടയിൽ കഴിഞ്ഞു.

പിന്നീടാണ് മാസങ്ങളോളം വേദനയിൽ ആയിരുന്നു. ഫിസിയോ തറാപ്പിയും നല്ല പരിചരണവും നാട്ടുകാരുടെയും വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സിനിമ ലോകത്തുള്ളവരുടെയും പിന്തുണയും നിർമ്മാളിന്റെ തിരിച്ചു വരൂ സാധ്യമാക്കി. മിമിക്രി രംഗത്ത് നിന്നാണ് നിർമ്മൽ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. കോഴിക്കോട് ജില്ലയിലെ പാലാഴി ആണ് സ്വദേശം. ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ ഇരിങ്ങല്ലൂരിൽ നിന്നുമാണ് സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്.

കാലിക്കറ്റ് വി 4 യു എന്ന ട്രൂപ്പിനോപ്പം കേരളത്തിൽ അകത്തും പുറത്തുമായി നിരവധി സ്‌റ്റേജുകളിൽ പരിപാടികൾ അവതരിപ്പിച്ചു. മഴവിൽ മനോരമ ചാനലിലെ കോമഡി എക്‌സ്പ്രസ് എന്ന പരിപാടിയിലൂടെ ആണ് താരം പ്രശസ്തനായത്. ഗിന്നസ് പക്രു സംവിധാനം ചെയ്ത കുട്ടിയും കോലും എന്ന ചിത്രമാണ് ആദ്യമായി അഭിനയിച്ച ചിത്രം.തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഞണ്ടുകളുടെ നാട്ടിൽ, ക്യാപ്റ്റൻ, ലവകുശ, ലീല, സുഖമാണോ ദാവീദേ, ഖലീഫ, ആഭാസം എന്നിവ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങൾ തന്നെയാണ്.

എന്നാൽ കഴിഞ്ഞ ദിവസം നിർമൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പ് ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരുന്നു. എന്നാൽ ചിലർ നല്ല രീതിയിൽ പോസ്റ്റ് വാർത്ത ആക്കിയപ്പോൾ ഒരു ഓൺലൈൻ ന്യൂസ് പോർട്ടൽ ഉണ്ടാക്കിയ വാർത്തക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ ഇപ്പോൾ. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ –

രണ്ട് ദിവസം മുന്നേ കുഞ്ഞുങ്ങളോടൊപ്പം ഉള്ള ഫോട്ടോ പഴയ കുറച്ച് ജീവിത അനുഭവങ്ങൾ ചേർത്ത് എന്റെ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. അത് ആളുകൾ ഒന്ന് ലിങ്ക് ഓപ്പണ് ചെയ്യാൻ വേണ്ടി എന്ത് വൃത്തികേടും ഹെഡ്‌ഡിങ് ആക്കിയിട്ടു പോസ്റ്റ് ചെയ്ത ഈ ചാനലിനെ റിപ്പോർട്ട് ചെയ്യണം എന്ന് എന്റെ പ്രിയപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു . ചാനൽ മുതലാളിയുടെ വീട്ടിലെ സ്ത്രീ കൾ സുരക്ഷിതരായി ഇരിക്കട്ടെ കാരണം ലിങ്ക് ഓപ്പൻ ചെയ്യുവാൻ ഇവരൊക്കെ എന്തും ചെയ്യും. മെസേജ് ആയിട്ടും വിളിച്ചിട്ടും കൂടെ സപ്പോർട്ട് ചെയ്‌ത പ്രിയപ്പെട്ടവർക്ക് ഒരായിരം നന്ദി. ഇങ്ങനെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

താരം തന്റെ ജീവിത അനുഭവങ്ങളും, ജീവിത സാഹചര്യങ്ങളെയും കുറിച്ച് കുറച്ചു ദിവസങ്ങൾക്കു മുൻപ് പങ്കു വച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു, മക്കൾ – കാറിൽ എന്തേലും തിരക്കിട്ട യാത്രയിൽ പോവുമ്പോൾ കുറുകെ ഒരു പട്ടികുഞ്ഞോ പൂച്ചകുഞ്ഞോ പോയാൽ വണ്ടി നിർത്തി അവർ പോവുന്ന വരേ നോക്കി നിൽക്കും കാരണം നമ്മുടെ കുഞ്ഞുങ്ങൾ പിച്ചവച്ചു പോവുന്നപോലെ തോന്നും അതുകണ്ടാൽ. മോൻ നേഴ്‌സറിയിൽ പഠിക്കുമ്പോൾ അവനെ മാന്തിയത്തിന്റെ പേരിൽ അത് ചോദിക്കാൻ പോയിട്ടുണ്ട്. ഭാര്യവീട്ടിൽ കുഞ്ഞുങ്ങൾ കളിക്കുമ്പോൾ അറിയാതെ പറ്റിപോയ ചെറിയ പരിക്കുകൾക്ക് ഭയങ്കര പ്രേശ്നക്കാരൻ ആയിട്ടുണ്ട്.

പത്രത്തിൽ വായിക്കുന്ന റാഗിങ് ന്യൂസ്‌കൾ വായിച്ചു lkg പഠിക്കുന്ന മോനെ ഓർത്ത് ടെൻഷൻ അടിച് ഭ്രാന്തയിട്ടുണ്ട്. ആസിഡന്റ് പറ്റിയപ്പോൾ മരണം സംഭവികത്തെ തിരിച്ചു വന്നപ്പോൾ ഓർത്തതും മകനെ കുറിച്ചായിരുന്നു അഥവാ ഞാൻ അന്ന് മരിച്ചു പോയിരുന്നേൽ എന്റെ മോൻ ഒരു കാഴ്ചക്കാരൻ ആയി നോൽക്കേണ്ടി വരില്ലായിരുന്നോ.. അവന്റെ അച്ഛന്റെ യാത്ര, മറ്റുള്ള കുട്ടികളൾക്ക് അച്ചന്മാർ സ്നേഹപൂർവം വാങ്ങി കൊടുക്കുന്ന കളിപ്പാട്ടങ്ങൾ, മുട്ടായികൾ,കുപ്പായങ്ങൾ,പുസ്തകങ്ങൾ…അങ്ങനെ അങ്ങനെ എല്ലാം ഒരു അച്ഛനോട് പറയുന്ന സ്വാതന്ത്രത്തിൽ ആരോട് പറയുവാൻ കഴിയും.ഒരു പക്ഷെ ഭാര്യക്ക് വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം കൊണ്ടോ അവർക്ക് വേറെ ഒരു ജീവിതം വേണം എന്ന ആഗ്രഹം കൊണ്ടോ വേറെ ഒരു വിവാഹം കഴിക്കാം പക്ഷെ മ്മളെ മക്കളെ നമ്മൾ നോക്കുമ്പോലെ വേറെ ഒരാൾക്കും സ്നേഹിക്കാൻ കഴിയില്ല.

മറ്റ് എന്തിനേക്കാൾ തകർത്തു പോയിട്ടുണ്ട് പല വാർത്തകളും കേക്കുമ്പോൾ തൊടുപുഴയിലെ അച്ഛൻ മരിച്ചപ്പോൾ അമ്മയുടെ രഹസ്യ കാമുകന്റെ പീഡനം കൊണ്ടു മരിച്ച ആ കുഞ്ഞു മോൻ,കാമുകന്റെ കൂടെ ജീവിക്കുവാൻ ഉള്ള ആഗ്രഹം കൊണ്ട് കടൽ ഭിത്തിയിൽ ഒരു ജീവൻ ഒടുങ്ങിയ കുഞ്ഞു മോൾ…അങ്ങനെ അങ്ങനെ നമ്മുടെ കേരളത്തിലും പുറത്തും ആയി എത്രയെത്ര കുഞ്ഞുങ്ങൾ. ഞാൻ ഉൾപ്പെടെ എന്റെ കുട്ടികാലത്ത് ജീവിച്ചവർ ഒരു മുട്ടായിക്കുവണ്ടി കൊതിച്ചിട്ടുണ്ട്,അടുത്ത വീട്ടിലെ കുട്ടികൾ ഇടുന്ന വിലകൂടിയ നല്ല മണമുള്ള കുപ്പായത്തിന് കൊതിച്ചിട്ടുണ്ട്,കളിപാട്ടങ്ങൾക്ക് കൊതിച്ചിട്ടുണ്ട്, കുടുംബകാർ ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്.

കുടുക്ക് ഇല്ലാത്ത ട്രൗസർ കുടുക്ക് ഇടുന്ന ആ ഒട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്കൂളിൽ പോയിട്ടുണ്ട്,സ്കൂളിലെ കഞ്ഞിയും ചെറുപയറും പള്ളനിറച്ചും കഴിച്ചിട്ടുണ്ട്, സ്കൂൾ വിട്ട് വരുമ്പോൾ ചയപീടികയിലെ ഉള്ളിവട ഉണ്ടാക്കുന്ന മണം വയേൽ വെള്ളം നിറക്കുക അല്ലാതെ വാങ്ങാൻ 1 രൂപ ഇല്ലാതെ വീട്ടിൽ പോയിട്ടുണ്ട്. എന്റെ സുഹൃത്ത് പറഞ്ഞ ഒരു കഥ ഉണ്ട് അവന്റെ വീട്ടിൽ 12 അംഗങ്ങൾ ഉണ്ട് വായിച്ചി (ഉപ്പ) ഒരു പേകറ്റ്‌ റോട്ടി വാങ്ങിയാൽ പൊട്ടിച്ചു മേലേക്ക് ഏറിയും കിട്ടുനോർക്ക് എടുക്കാം.ഇപ്പൊ അതൊരു തമാശ കഥ ആയിരിക്കാം പക്ഷെ എന്റെ ഓർമ്മയിലെ ദാരിദ്ര്യത്തിന്റെ extreme ആണ് അതൊക്കെ.

ഇങ്ങനെയൊക്കെ ജീവിച്ചിട്ടും നമ്മൾ നമ്മുടെ മക്കൾക്ക് ആ ഗതി വരുത്തതെ നോക്കാറുണ്ട് അത് ദിവസാകൂലി ചെയ്യുന്നവൻ ആയാലും ആരായാലും.അതിന്റെ കാരണം ഒരുപക്ഷേ ഈ വഴിയിലൂടെ ഞാൻ ഉൾപ്പടെ ഉള്ള കൊറേ.. കൊറേ.. ആളുകൾ യാത്ര ചെയ്തതുകൊണ്ട് ആയിരിക്കും.മക്കൾ ആണ് എല്ലാം…. മക്കൾക്ക് വേണ്ടിയാണ് എല്ലാം ….അല്ലെ..?

താരത്തിന്റെ പോസ്റ്റിന്റെ താഴെ നിനവധി പേരാണ് അനുകൂലമായി പ്രതികരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരേ സമയം ഭാര്യയും കാമുകിയും, ഗോപിസുന്ദറിനെ വീണ്ടും കയ്യോടെ പൊക്കി ഭാര്യ..
Next post 50 പേരൊന്നും പറ്റില്ല, കല്യാണം അടിപൊളിയാക്കണം; അതിന് കണ്ടെത്തിയ മാർഗ്ഗം കണ്ട് ഞെട്ടി സർക്കാർ