ഒരേ സമയം ഭാര്യയും കാമുകിയും, ഗോപിസുന്ദറിനെ വീണ്ടും കയ്യോടെ പൊക്കി ഭാര്യ..

Read Time:4 Minute, 51 Second

ഒരേ സമയം ഭാര്യയും കാമുകിയും, ഗോപിസുന്ദറിനെ വീണ്ടും കയ്യോടെ പൊക്കി ഭാര്യ..

മലയാള സിനിമാ രംഗത്തെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദർ. സംഗീത രംഗത്തെ നേട്ടങ്ങൾ മാത്രമല്ല, വ്യക്തി ജീവിതത്തിലെ വിവാദങ്ങളും താരത്തെ തേടി എത്തിയിട്ടുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ ഗായിക അഭിയാ ഹിരൺമയിക്കൊപ്പം ലിവിംഗ് റ്റുഗെതെർ ലാണ് ഗോപി സുന്ദർ.

ഇപ്പോൾ ഇതാ പ്രണയനിയും ജീവിത പങ്കാളിയും ഗായികയുമായ അഭിയാ ഹിരൺമയിക്കു ജന്മദിന ആശംസ നേർന്ന ഗോപി സുന്ദറിനെ കൈയോടെ അല്ലെങ്കിൽ തെളിവോടെ പൊക്കിരിക്കുകയാണ് ഭാര്യ പ്രിയ ഗോപി സുന്ദർ. അന്ന് നിനക്ക് 19 വയസ്സ് മാത്രം നിയാണെനിക്ക് എല്ലാം പറയാൻ വാക്കുകൾ ഇല്ല പൊന്നെ .. എന്റെ പ്രണയിനിക്ക് ജന്മദിന ആശംസകൾ എന്നാണ് 32 ജന്മദിനം ആഘോഷിക്കുന്ന അഭിയാ ഹിരൺമയിക്കു ആശംസകൾ നേർന്നു കൊണ്ട് ഗോപി സുന്ദർ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത് You were just 19 in this pic . You are everything for me … no words to explain ponney …happy birthday my love …

ഒരു പഴയ യാത്രക്കിടെ താജ് മഹലിൽ മുമ്പിൽ നിന്നു പകർത്തിയ ചിത്രവും ആശംസ കുറിപ്പിനൊപ്പം പങ്കു വെച്ചിട്ടുണ്ട്. ഇ ചിത്രമാണ് ഇപ്പോൾ വിവാ ദങ്ങൾക്കു തിരി കൊളുത്തുന്നത്. ഇതിനു പിന്നാലെ ഗോപി സുന്ദറിന്റെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടിനൊപ്പം ഗോപി സുന്ദർ തനിക്കും മക്കൾക്കൊപ്പം അതെ കാലയളവിൽ താജ് മഹലിന്റെ മുമ്പിൽ നിന്നു എടുത്ത മറ്റൊരു ചിത്രവും കൂട്ടി ഭാര്യ പ്രിയ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

എപ്പോഴെങ്കിലും ഒക്കെ എനിക്കും ഭ്രാന്ത് പിടിക്കുവാനുള്ള അവകാശമുണ്ട്. ചരിത്ര ഗവേഷകർ പോലും കരകൗശല വസ്തുക്കളുടെ കാലം കണ്ടു പിടിക്കാറുണ്ട്. ഒരേ കാലഘട്ടത്തിൽ ഉപയോഗിച്ച വസ്തുക്കൾ. ഇ ചിത്രം അതെല്ലാം പറയുന്നുണ്ട് എന്ന രീതിയിൽ ആയിരുന്നു കുറുക്കി കൊള്ളുന്ന രീതിയിൽ ഉള്ള പ്രിയയുടെ കുറിപ്പ്. Once in a while I too hv d right to get mad…Historians find d time period chking d artifacts…the things used in the same period..d pic says it all…

സംഗതി സത്യമാകുവാനാണ് സാധ്യത. ഇരു പോസ്റ്റുകളുടെയും ഫോട്ടോയിൽ ഗോപി സുന്ദർ ഉപയോഗിച്ചിരിക്കുന്ന വച്ചും ചെരിപ്പും ഒന്ന് തന്നെയാണ് ഇത് മാത്രം മതി ചിത്രങ്ങൾ ഒരേ കാലഘട്ടത്തിൽ എടുത്തതാണ് എന്ന് മനസിലാക്കാൻ. മാത്രമല്ല അഭയക്കു 2021 ൽ വയസ്സ് 32 ആണെങ്കിൽ ഗോപി സുന്ദർ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന അഭയയുടെ വയസ്സ് 2008 ൽ 19 ആണ്. പ്രിയയുമായി ഗോപി സുന്ദറിന്റെ വിവാഹം കഴിഞ്ഞത് 2001 ലും.

സംഗീത സംവിധായകന്റെ കള്ളക്കളി പൊളിയുവാൻ ഇനി മറ്റൊന്നും വേണ്ട. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് ഗോപി സുന്ദറും അഭയ ഹിരൺമയിയും. ഇരുവരുടെയും പ്രേമവവും പ്രണയവും എല്ലാം ഏറെ വിവാദങ്ങൾക്കു കരണമായെങ്കിലും അതൊന്നും കാര്യമാക്കാതെ തന്നെ ജീവിതം ആസ്വദിക്കുന്നവരാണ് ഇരുവരും. വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇരുവരും ഒരുമിച്ചു പ്രവർത്തിച്ചിട്ടുണ്ട്.

നാക്ക് പെന്റാ നാക്ക് തക്ക, വിശ്വാസം അതല്ലേ എല്ലാം, മല്ലി മല്ലി ഇന്റി റാണി രാജു, ടു കൺട്രീസ് , ജെയിംസ് ആൻഡ് ആലീസ്, സത്യ, ഗൂഡലോചന എന്നി ചിത്രങ്ങൾക്കു വേണ്ടി ഗോപി സുന്ദറിന്റെ സംഗീതത്തിൽ അഭയ പാടിട്ടുണ്ട്. ഗുഡാലോചനയിലെ കോഴിക്കോട്ടു പാട്ടു മലയാളത്തിൽ വലിയ ഓളമാണ് സൃഷ്ടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post പഴയ ചിത്രങ്ങൾ പങ്കുവെച്ച് സുഹൃത്തുക്കളെ ഓർത്ത് നടി ഭാവന
Next post ഓൺലൈൻ ചാനലിനെതിരെ പൊട്ടിത്തെറിച്ച് നിർമ്മൽ പാലാഴി