50 പേരൊന്നും പറ്റില്ല, കല്യാണം അടിപൊളിയാക്കണം; അതിന് കണ്ടെത്തിയ മാർഗ്ഗം കണ്ട് ഞെട്ടി സർക്കാർ

Read Time:5 Minute, 8 Second

50 പേരൊന്നും പറ്റില്ല, കല്യാണം അടിപൊളിയാക്കണം; അതിന് കണ്ടെത്തിയ മാർഗ്ഗം കണ്ട് ഞെട്ടി സർക്കാർ

കോ വിഡിന്റെ ആദ്യ തരംഗത്തിന്റെ അലയൊലികൾ കെട്ടടങ്ങുന്നതിനു മുന്പായിരുന്നു രണ്ടാം തരംഗത്തിൽ നമ്മുടെ രാജ്യത്തു ഇതിന്റെ വ്യാപനം കൂടുതൽ രൂക്ഷമായത്. കേരളത്തിൽ ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും വ്യാപനം നിയന്ത്രണ വിധേയമാക്കാൻ ലോക്ക് ഡൌൺ പോലെയുള്ള കർശന നിർദേശങ്ങൾ പാലിക്കേണ്ടതായി വന്നു, അല്ലെങ്കിൽ ഇപ്പോഴും തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇന്ത്യയിലെ പല ദിക്കിലും ഇപ്പോളും കർശന നിയന്ത്രങ്ങൾ തുടരുകയാണ്.

വിവാഹം ഉൾപ്പെടെ ഉള്ള ചടങ്ങുകളിൽ കേരളം, തമിഴ്നാട് ഉൾപ്പെടെ ഉള്ള സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. ആയിരത്തിൽ അധികം ആളുകളെ വിളിച്ചു കൂട്ടി ആഡംബരമായി നടത്തുന്ന വിവാഹവും അനുബന്ധ ചടങ്ങുകളും ഒക്കെ അൻപതു പേരിലേക്ക് ഒതുങ്ങിയപ്പോൾ ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതു നാട്ടിലെ കോടിശ്വരൻ മാർ തന്നെ ആയിരുന്നു.

എന്നാൽ കോ വിഡ് ഒന്നും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ല എന്നും ആഡംബരം ഒന്നും കുറക്കാൻ സാധിക്കുക ഇല്ലെന്നും പറയാതെ പറഞ്ഞു മധുരയിലെ വധു വരന്മാർ വിവാഹം ചെയ്തത് എന്ന് കണ്ടാണ് തമിഴ് നാട് സർക്കാർ പോലും ഞെട്ടിരിക്കുന്നതു. വിവാഹം ആകാശത്തു വെച്ച് നടത്തിയാണ് ഇവർ കോ വിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയത്. വിവാഹം സ്വർഗത്തിൽ വെച്ച് നടക്കും എന്ന പഴമൊഴി ഇ വധു വരന്മാർ അക്ഷരാർത്ഥത്തിൽ യാഥാർത്ഥമാക്കുകയാണോ എന്ന് തോന്നി പോകും.

ഇതിനായി ഒരു വിമാനം ചാർട്ട് ചെയ്തു. ഞാറാഴ്ച രാവിലെ 7 മണിക്ക് ഇ ചാർട്ടേഡ് ഫ്ലൈറ്റ് മധുര എയർ പോർട്ടിൽ നിന്നു പറന്നു ഉയർന്നു. നൂറിൽ കൂടുതൽ ആളുകൾ വിമാനത്തിൽ ഉണ്ടായിരുന്നു. മീനാക്ഷി അമ്മാൻ ക്ഷേത്രത്തിന്റെ മുകളിൽ എത്തിയപ്പോൾ താലികെട്ട് നടന്നു. രണ്ടു മണിക്കൂറോളം ആകാശത്തു പറന്നതിനു ശേഷം വിമാനം ബാംഗ്ലൂർ വിമാന താവളത്തിൽ പറന്നിറങ്ങി. അതിനു ശേഷം തിരികെ മധുര എയർപോർട്ട് ലക്ഷ്യമാക്കി വിമാനം പറന്നു.

ഇവരുടെ വിവാഹ വീഡിയോ വൈറൽ ആയതോടെ പോ ലീസ് അന്വേഷണം ആരംഭിച്ചു. വിചിത്രമായ ഇ നിയമ ലംഘനത്തിന് എതിരെ പോ ലീസ് നിയമ നടപടി എടുക്കും എന്നും വിമാന കമ്പനി അധികൃതരോട് വിശദീകരം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പോ ലീസ് സൂപ്രണ്ട് സുജിത് കുമാർ ഇതിനോടകം പറഞ്ഞു. വിവാഹത്തിന് 50 ആളുകളെ കാൾ കൂടുതൽ ഉണ്ടാകരുത് എന്നതാണ് തമിഴ് നാട് സർക്കാരിന്റെ നിർദ്ദേശം. ചാർട്ടേഡ് വിമാനത്തിന് അനുമതി നൽകിയെങ്കിലും ഇ ആകാശ വിവാഹത്തിന് കുറിച്ച് അറിവ് ഒന്നും ഇല്ലായിരുന്നു എന്ന് എയർപോർട്ട് ഡയറക്ടർ ആ സെന്തിൽ വളവൻ അറിയിച്ചു. വിവാഹത്തിൽ പങ്കെടുത്തവരെല്ലാം RTPCR പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ആയിട്ടാണ് എത്തിയത് എന്ന് വധുവരന്മാർ പറഞ്ഞു.

ലോക്ക്ഡൗണിൽ വിമാനത്തിൽ വച്ച് വിവാഹം കഴിച്ചത് തമിഴ്‌നാട് സ്വദേശികളായ ദമ്പതികൾ ആണ് . മെയ് 23നാണ് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിമാനത്തിൽ വച്ച് ദമ്പതികൾ വിവാഹം കഴിച്ചത്. കൊ റോണ വൈറസ് വ്യാപനം മൂലമുള്ള പ്രതിസന്ധി തുടരുന്ന സാഹചര്യത്തിലാണ് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും ഒരു വിമാനം ചാർട്ടർ ചെയ്യുകയും അതിനകത്ത് വച്ച് വിവാഹച്ചടങ്ങ് നടത്താൻ തീരുമാനിക്കുകയും ചെയ്തത്. വിമാനം സഞ്ചരിക്കുമ്പോൾ വിവാഹം നടന്നു. പലരും ശരിയായി മാസ്ക് ധരിക്കുകയോ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിട്ടില്ലെന്ന് പുറത്തുവന്ന വീഡിയോ ക്ലിപ്പിൽനിന്നും വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓൺലൈൻ ചാനലിനെതിരെ പൊട്ടിത്തെറിച്ച് നിർമ്മൽ പാലാഴി
Next post തൃശൂരിലെ യുവാവ് വിസിറ്റിങ്ങിലെത്തിയ ഭാര്യയെ കൊണ്ട് ദുബായിൽ പൊറുതിമുട്ടി! സംഭവം ഇങ്ങനെയാണ്